
Kreupasanathamma
76 subscribers
About Kreupasanathamma
2004 ഡിസംബർ 7ന് കൃപാസനത്തിൽ സ്ഥാപകനായ ജോസഫ് വലിയവീട്ടിലിന് മറിയത്തിൻ്റെ പ്രത്യക്ഷീകരണമുണ്ടാവുകയും മരിയൻ ഉടമ്പടിയുടെ വിശദീകരണം ലഭിക്കുകയും ചെയ്തു. കൃപാസനത്തിൽ വന്ന് മരിയൻ ഉടമ്പടി എടുക്കുന്നവർ ദൈവവുമായി ഒരു ഉടമ്പടി കരാറിൽ ഏർപ്പെടുകയും ചെയ്യുന്നു. 90 ദിവസത്തെ ഉടമ്പടിയിൽ ഉടമ്പടി നിബന്ധനകൾ എല്ലാം കൃത്യമായി ചെയ്താൽ കാര്യസാധ്യം ലഭിക്കും എന്നാണ് വിശ്വാസം. 2020 മുതൽ കൊറോണ പകർച്ചവ്യാധി മൂലം യാത്രാ നിയന്ത്രണങ്ങൾ ഉണ്ടായപ്പോൾ ഓൺലൈൻ ഉടമ്പടി ഇൻ്റർനെറ്റ് സഹായത്തോടെ എടുക്കാനുള്ള സാഹചര്യവും നിലവിൽ വന്നു.[2] ബൈബിളിൽ ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടികളാണ് കൃപാസനത്തിലെ ഉടമ്പടി പ്രാർഥനയുടെ ആധാരം. മനസ്സിലുള്ള ആഗ്രഹങ്ങളും പ്രാർഥനകളും അടങ്ങിയ സൂചിക മാതാവിനു മുന്നിലുള്ള പെട്ടിയിൽ നിക്ഷേപിക്കുമ്പോൾ ആറ് ആഗ്രഹങ്ങൾ അതിൽ എഴുതാം. ധ്യാനകേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഉടമ്പടി പത്രം വാങ്ങി അതിൽ നിബന്ധനകൾക്കു നേർക്ക് ടിക്ക് ഇട്ട് ഒപ്പിട്ടു മടക്കി നൽകുന്നതാണ് ഉടമ്പടി. പ്രാർഥനകളും പ്രേഷിത പ്രവർത്തനവും അടക്കം ദൈവവുമായി പാലിക്കേണ്ട കാര്യങ്ങളാണ് ഉടമ്പടിയിലുള്ളത്.
Similar Channels
Swipe to see more