Free Job Alerts Kerala
January 31, 2025 at 02:23 PM
*അങ്കണവാടികളിലേക്ക് ഹെൽപ്പർ നിയമനം*
ഐ.സി.ഡി.എസ് ഏറ്റുമാനൂർ പ്രൊജക്ടിന്റെ പരിധിയിൽ വരുന്ന ഏറ്റുമാനൂർ നഗരസഭയിലെ അങ്കണവാടികളിലേക്ക് ഹെൽപ്പർ തസ്തികയിൽ സ്ഥിരനിയമന ത്തിനായി തെരഞ്ഞെടുപ്പുപട്ടിക തയാറാക്കുന്നതിനായി 18-46 വയസ് പ്രായമുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏറ്റുമാനൂർ നഗരസഭയിലെ സ്ഥിരതാമസക്കാരും എഴുത്തും വായനയും അറിയാവുന്നവരുമാകണം. എസ്.എസ്.എൽ.സി. പാസായവർ അപേക്ഷിക്കേണ്ടതില്ല. മുമ്പ് അപേക്ഷിച്ചവർക്കും അവസരമുണ്ട്. എസ്.സി/എസ്.ടി വിഭാഗത്തിന് പ്രായപരിധിയിൽ മൂന്നുവയസ് ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലും ഏറ്റുമാനൂർ നഗരസഭയിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി ഒന്നുമുതൽ മാർച്ച് മൂന്ന് വൈകിട്ട് അഞ്ചുമണിവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഐ.സി.ഡി.എസ് ഏറ്റുമാനൂർ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9188959695.