Free Job Alerts Kerala
Free Job Alerts Kerala
February 4, 2025 at 12:44 AM
*അങ്കണവാടി വർക്കർമാരെ നിയമിക്കുന്നു* അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കാലടി പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെ ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. കാലടി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18-നും 46 വയസിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷകൾ ഫ്രെബ്രുവരി 25 വൈകിട്ട് അഞ്ച് വരെ അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0484 2459255, 9288194914

Comments