CINE UPDATES 🍿24×7
CINE UPDATES 🍿24×7
February 13, 2025 at 02:28 PM
Pangaea മഹാവൻകര വിഭജിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഇപ്പോൾ അതിലെ രാജ്യങ്ങൾ എങ്ങനെയുണ്ടാവും?? ആധുനിക കാലത്തെ അതിരുകളോട് കൂടിയ Pangaea ഭൂഖണ്ഡത്തിൻ്റെ ഭൂപടമാണ് പോസ്റ്റിനൊപ്പം. ഈ പോസ്റ്റ് കാണുന്ന എല്ലാവരും ആദ്യം തിരയുക നമ്മുടെ ഇന്ത്യയുടെ സ്ഥാനം തന്നെയാവും. ആലോചിച്ചു നോക്കൂ, ചുമ്മാ തിരുവനന്തപുരം വഴി അൻ്റാർട്ടിക്ക വരെയൊരു യാത്ര.!!☺️ 30 കോടി വർഷങ്ങൾക്ക് മുമ്പ്, ഭൂമിയിലെ മുഴുവൻ കരഭാഗവും Pangaea എന്നറിയപ്പെടുന്ന ഒരു വലിയ ഭൂഖണ്ഡമായിരുന്നു. ഭീമൻ പന്തലസ്സ (Panthalassa) സമുദ്രത്താൽ ചുറ്റപ്പെട്ട് ഭൂമിയുടെ മൂന്നിലൊന്ന് ഭാഗം വലിപ്പത്തിൽ നീണ്ടു കിടക്കുന്ന ഒരു ദ്വീപ്..!! Pangaea യുടെ മധ്യപ്രദേശങ്ങൾ വരണ്ടതും അത്യധികം താപനിലയുള്ളതും ആവാസ യോഗ്യമല്ലാത്തതും ആയിരുന്നു.. ഈ ഒരൊറ്റ വൻകരയിൽ ജീവൻ വ്യാപിച്ചപ്പോൾ, ദിനോസറുകളും മറ്റ് ജീവജാലങ്ങളും ഭൂമിശാസ്ത്രപരമായ തടസ്സങ്ങളില്ലാതെ സ്വതന്ത്രമായി വിഹരിച്ചു. ഏകദേശം 20 കോടി വർഷങ്ങൾക്ക് മുമ്പ്, അഗ്നിപർവ്വത സ്ഫോടനങ്ങളും ടെക്റ്റോണിക് പ്ലേറ്റുകളുടെ വ്യതിയാനവും കാരണം Pangaea യുടെ വിഘടനം ആരംഭിച്ചു, ഇത് ഇന്ന് നമുക്ക് അറിയാവുന്ന ഭൂഖണ്ഡങ്ങളുടെ രൂപീകരണത്തിലേക്ക് നയിച്ചു. ഈ വിഭജനത്തിൻ്റെ തെളിവുകൾ ഇപ്പോഴും തെക്കേ അമേരിക്കയുടെയും ആഫ്രിക്കയുടെയും puzzle-piece ഫിറ്റിൽ കാണാം. ടെക്റ്റോണിക് പ്ലേറ്റുകളുടെ തുടർച്ചയായ ചലനം നമ്മുടെ ഭൂമിയിലെ വൻകരകളെ രൂപപ്പെടുത്തുന്നത് ഇപ്പോഴും തുടരുന്നു, കൂടെ ഹിമാലയം പോലുള്ള പർവതനിരകളും രൂപപ്പെടുന്നു. ഈ സഞ്ചാരം ഭാവിയിൽ (30 കോടി വർഷത്തിനുള്ളിൽ) ഭൂമിയെ ഒരു പുതിയ സൂപ്പർ ഭൂഖണ്ഡത്തിൻ്റെ പിറവിയിലേക്ക് നയിക്കും.( അതിൻ്റെ ഒരു ഏകദേശ രൂപം കമൻ്റ് ബോക്സിൽ ഇടാം) വമ്പൻ ഉൾക്കടലോട് കൂടിയ ഈ വൻകരക്ക് Pangaea Proxima എന്നാണ് പേരിട്ടിരിക്കുന്നത്. ( അന്ന് ഭൂമി ഭരിക്കുന്ന ജീവജാലങ്ങൾ ഈ പേര് വിളിക്കുമോ എന്ന് കണ്ടറിയാം..)
👍 😢 😮 5

Comments