CINE UPDATES 🍿24×7
February 13, 2025 at 06:55 PM
സിനിമാ നിർമാണം പോലെ എളുപ്പത്തിൽ കള്ളപ്പണം വെളുപ്പിക്കാൻ പറ്റിയ ബിസിനസ് വേറെ കാണില്ല.
ഉദാ. ഒരാളുടെ കയ്യിൽ ഒരു കോടി രൂപ കള്ളപ്പണം(black money) ഉണ്ടെന്ന് കരുതുക. അയാൾ അഞ്ചു കോടി രൂപ ലോൺ എടുത്ത്, അതായത് വൈറ്റ് മണി ഉപയോഗിച്ച് 4 കോടി രൂപയ്ക്ക് ഒരു സിനിമ പിടിക്കുന്നു. ബാക്കി 1 കോടി കൈവശം ചെലവാക്കാതെ വയ്ക്കുന്നു. Production Cost പെരുപ്പിച്ചുകാട്ടി സിനിമയുടെ ബജറ്റ് 5 കോടി ആയതായി കണക്കിൽ കാണിക്കുന്നു.
കയ്യിൽ ഉള്ള 1 കോടി black money ഇങ്ങനെ കൃത്രിമമായ payment records ഉണ്ടാക്കാനും cash transactions നടത്താനും വേണ്ടി ഉപയോഗിക്കുന്നു. അധികമായി നടത്തിയ payments മുഴുവൻ അയാളുടെയോ സുഹൃത്തുക്കളുടെയോ കടലാസ് കമ്പനികൾ ഉപയോഗിച്ച് ലീഗൽ ആയി തന്നെ തിരിച്ചുവാങ്ങുന്നു.
ഇനി ഈ സിനിമ യഥാർത്ഥത്തിൽ 6 കോടിയുടെ ലാഭം ഉണ്ടാക്കുന്നു എങ്കിൽ accounts പ്രകാരം ലാഭം വെറും
6 കോടി - 5 കോടി = 1 കോടി ആവും.
നിർമാതാവ് ഈ 1 കോടിക്ക് മാത്രം ടാക്‌സ് അടച്ചാൽ മതിയാവും. ബാക്കി 1 കോടിയുടെ ടാക്‌സ് ലാഭം.
ഒപ്പം കയ്യിൽ ഇരുന്ന 1 കോടി black money വൈറ്റും ആയി.
ചെലവ് എങ്ങനെയൊക്കെ പെരുപ്പിച്ചു കാണിക്കാം?
1. നടൻമാർക്കും ക്രൂവിനും സാധാരണയിലും കൂടുതൽ ശമ്പളം കൊടുത്തു എന്ന് കണക്കിൽ കാണിക്കുക.
2. ലൊക്കേഷൻ വാടക, ഷൂട്ടിംഗ് ഉപകരണങ്ങളുടെ വാടക എന്നിവ കൂട്ടി എഴുതുക
3. ഇല്ലാത്ത ജൂനിയർ നടന്മാർക്കും സെറ്റിലെ ജോലിക്കാർക്കും ശമ്പളം കൊടുത്തു എന്ന് കാണിക്കുക.
4. എഡിറ്റിംഗ്, വിഎഫ്എക്സ്, സൗണ്ട് മിക്സിംഗ് തുടങ്ങിയ പോസ്റ്റ്-പ്രൊഡക്ഷൻ ചെലവുകൾ കേറ്റിവയ്ക്കുക.
5. സെറ്റിലെ വണ്ടികൾ, ഉപകരണങ്ങൾ എന്നിവയ്ക്ക് തകരാർ വന്നു എന്ന് കാണിക്കുക, ഇല്ലാത്ത റീഷൂട്ട് നടത്തി എന്ന് പറയുക, ഹോട്ടൽ ബില്ലുകൾ, വിദേശത്തു നടന്ന ഷൂട്ടിംഗ്, റെക്കോഡിങ് എന്നിവയുടെ ചെലവുകൾ വലുതാക്കി കാണിക്കുക.
അഥവാ ഇനി സിനിമ ഫ്ലോപ്പ് ആയാലോ? അപ്പോഴും നിർമാതാവിന് കള്ളപ്പണ ഇടപാടുകൾ വഴി ലാഭം ഉണ്ടാക്കാൻ പറ്റും. അത് എങ്ങനെയെന്ന് മറ്റൊരു പോസ്റ്റിൽ എഴുതാം.
ഇങ്ങനെ film production വഴി നടക്കുന്ന illegal പരിപാടികളെ പറ്റി എഴുതാനാണേൽ ആയിരം പേജ് ഉള്ള ഒരു ബുക്ക് മതിയാവില്ല.
👍
💯
5