Darul Huda Islamic University
Darul Huda Islamic University
January 29, 2025 at 05:15 AM
*'ഹംസഫർ' ഫണ്ട് സമാഹരണ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു* 'ഹംസഫർ' ഫണ്ട് സമാഹരണ ക്യാമ്പയിനിൻ്റെ ലോഗോ മിഅ്റാജ് കോൺഫ്രൻസ്; ദിക്ർ-ദുആ സംഗമ വേദിയിൽ വെച്ച് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. വാഴ്സിറ്റിയുടെ തുടർന്നുള്ള പ്രവർത്തനങ്ങളുടെയും സാമൂഹിക പുരോഗതിക്കായുള്ള നിർമാണാത്മക പദ്ധതികളുടെയും ഉന്നമനത്തിന് ക്രൗണ്ട് ഫണ്ടിങ് ഉദ്ദേശിച്ച് നടത്തുന്ന ഹംസഫർ ക്യാമ്പയിനിൻ്റെ ഔദ്യോഗിക ആപ്പ് ഫെബ്രുവരി മൂന്നാം വാരത്തിൽ ചാൻസലർ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ലോഞ്ച് ചെയ്യും. ക്യാമ്പയിനിൻ്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ പ്രാദേശിക വെൽഫെയർ കമ്മിറ്റികൾ രൂപീകരിക്കുകയും, കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി വിവിധ കേന്ദ്രങ്ങളിൽ വെൽവിഷേഴ്സ് മീറ്റ് സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കേരളം, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ, അസം, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ദാറുൽഹുദാ ഓഫ് ക്യാമ്പസുകളിലും ചെമ്മാട് മെയിൻ ക്യാമ്പസിലുമായി നിലവിൽ ദാറുൽഹുദാ മാനേജിങ് കമ്മിറ്റിക്ക് കീഴിൽ 3353 വിദ്യാർഥികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
👍 😢 2

Comments