psc update News,Study & Jobs 📚
psc update News,Study & Jobs 📚
February 6, 2025 at 05:20 AM
എസ്.എസ്.എല്‍.സി, ഹയർ സെക്കൻഡറി പരീക്ഷകളും ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷകളും മാർച്ചില്‍ നടക്കുന്ന സാഹചര്യത്തിലാണ് എട്ട്, ഒമ്ബത് ക്ലാസുകളിലെ പരീക്ഷകള്‍ പതിവിലും നേരത്തെ തുടങ്ങാൻ തീരുമാനിച്ചത്. എട്ട്, ഒമ്ബത് ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി 24, 25, 27, 28, മാർച്ച്‌ ആറ്, 20, 25 തീയതികളില്‍ നടത്തും. ഹൈസ്കൂളിനോട് ചേർന്നുള്ള യു.പി ക്ലാസുകളില്‍ (അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസുകള്‍) ഫെബ്രുവരി 27, 28, മാർച്ച്‌ ഒന്ന്, 11, 15, 18, 22, 27 തീയതികളിലായിരിക്കും പരീക്ഷകള്‍. ഇതേ സ്കൂളുകളില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ ഫെബ്രുവരി 28, മാർച്ച്‌ ഒന്ന്, 11, 18, 27 തീയതികളിലായിരിക്കും പരീക്ഷ. തനിച്ചുള്ള യു.പി സ്കൂളുകളില്‍ മാർച്ച്‌ 18, 19, 20, 21, 24, 25, 26, 27 തീയതികളിലും എല്‍.പി ക്ലാസുകളില്‍ മാർച്ച്‌ 21, 24, 25, 26, 27 തീയതികളിലുമായിരിക്കും പരീക്ഷ.

Comments