TO TAYBA
TO TAYBA
February 3, 2025 at 09:32 AM
*മദ്ഹെഴുത്ത് 100 💘* പാതിരാവിന്റെ പഴുതിൽ പുന്നാരയെﷺ കാണുവാൻ പൂതി പെരുത്ത്.,ഖലമിൽ വിരിയും വരികൾ കോർത്ത് പെയ്തൊഴിയും മിഴികളുമായി അഷ്‌റഖ തൻ ഈരടിയാലേ മനമകം ചേർത്തുവെച്ച മദീന തൻ പടിവാതിലിൽ വന്നിരുന്ന് ആറ്റൽ റസൂലരെﷺ പരതാറില്ലയോ!? പറയാനെന്നിൽ പുണ്യങ്ങളൊന്നുമില്ല.. പാപമേറിയ പഥികയാണ് ഞാനെങ്കിലും., പരിഗണിക്കുമെന്ന പ്രതീക്ഷ നിറച്ചായീ ഖൽബിൻ മോഹം വിടരുമെന്ന ആശ്വാസത്തിൽ കരുതിയിരിക്കുന്നവളെ പ്രഭ പൂണ്ട പൊൻവജ്ഹൊളിയൊന്ന്ﷺ കാട്ടിത്തന്നിടാമോ യാ മലികുൽ ജമാൽﷺ!! *مــن رأى وجـهـك يـسـعـد يـا رسـول الله ﷺ!!💔🥀* > -بنت ثقافي
❤️ 😂 😢 😭 🤲 🥹 11

Comments