
TO TAYBA
February 5, 2025 at 01:08 PM
*ചോദ്യങ്ങളിലൂടെ അറിവ് നേടാം*
*സൈദുബ്‌നു ഹാരിസ(റ)യാണ്* അടിമകളില്‍ ആദ്യം ഇസ്‌ലാം വിശ്വസിച്ചത്
*THERE ARE 26 WINNERS*
*_അറിവിലേക്കായി ചിലത്_*
> നബി(സ)യ്ക്ക് പ്രവാചക പദവി ലഭിക്കുകയും പ്രബോധനമരഭിക്കുകയും ചെയ്തപ്പോൾ സൈദ്(റ) നബി(സ)യിൽ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്തു .. നബി(സ)യുടെ അനുചരന്മാരിൽ അബൂബക്കർ(റ)ന്ന് ശേഷം രണ്ടാമത് വിശ്വസിച്ചത് സൈദ്(റ) ആയിരുന്നു .. നബി(സ)യുടെ പ്രിയങ്കരൻ എന്നർത്ഥം വരുന്ന 'സൈദുൽഹിബ്ബ് ' എന്ന് സഹാബികൾ അദ്ദേഹത്തെ അഭിസംബോധന ചെയ്യാറുണ്ടായിരുന്നു .
> ഖുറൈശി പ്രമുഖരെ സാക്ഷിനിർത്തി പ്രഖ്യപിച്ചു: "സൈദ് എന്റെ പുത്രനാകുന്നു.. ഞാനവന്റെയും അവനെന്റെയും അനന്തരാവകാശിയാകുന്നു. "
ഈ പ്രഖ്യപനം കേട്ട ഹാരിസയുടെ ഹൃദയത്തിൽ സന്തോഷം പീലിവിടർത്തി
ഒരിക്കൽ ഹാരിസയുടെ ഗോത്രത്തിൽപെട്ട ചിലർ ഹജ്ജിനുവേണ്ടി മക്കയിലെത്തി .. അവർ സൈദ്(റ)നെ അവിടെവെച്ചു കണ്ടുമുട്ടി .. തന്റെ പിതാവിന്റെ സുഖവിവരങ്ങൾ സന്തോഷപൂർവ്വം അനേഷിചറിഞ്ഞശേഷം, പിതാവിനോട് തന്റെ ക്ഷേമൈശ്യര്യങ്ങളും അഭിവാദനങ്ങളും അറിയിക്കാനും ഞാനിവിടെ ആദരണീയനായ ഒരു പിതാവിന്റെ കൂടെ സന്തുഷ്ടനായി ജീവിതം നയിക്കുന്നു എന്ന വിവരം നൽകാനും ആവശ്യപ്പെട്ടു ..
നഷ്ട്ടപെട്ട പുത്രനെ കുറിച്ചറിഞ്ഞപ്പോൾ ഹാരിസ മക്കയിലേക്ക് പുറപ്പെട്ടു .. സഹോദരൻ കഅബും കൂടെയുണ്ടായിരുന്നു .. രണ്ടുപേരും മുഹമ്മദുൽ(സ) അമീനെയും അന്നെഷിച്ചു കൊണ്ടാണ് അവിടെ എത്തിയത് .. അവർ നബി(സ)യെ കണ്ടുമുട്ടി .. ഔപചാരികമായ ആദരവുകൾ പ്രകടിപ്പിച്ച ശേഷം ഇങ്ങനെ പറഞ്ഞു: "അബ്ദുൽ മുത്തലിബിന്റെ(പിതൃവ്യൻ) മകനേ, നിങ്ങൾ ഹറമിന്റെ സംരക്ഷകനും അഗതികളുടെ അവലംബവും ബന്ദികളെ ഭക്ഷണമൂട്ടുന്നവരുമാണല്ലോ! ഞങ്ങൾ ഞങ്ങളുടെ നഷ്ട്ടപെട്ട മകനെത്തേടി വന്നവരാണ് .. ഞങ്ങളോട് ഔദാര്യം കാണിച്ചാലും! എന്ത് നഷ്ടപരിഹാരവും നൽകാൻ ഞങ്ങൾ സന്നദ്ദരാണ്. "
നബി(സ)യ്ക്ക് ഒറ്റനോട്ടത്തിൽ തന്നെ അവരുടെ സത്യസന്ധത മനസ്സിലായി .. നബി(സ) ഹാരിസയോട് പറഞ്ഞു: " സൈദിനെ വിളിച്ചു ചോദിക്കു .. അവന്റെ ഇഷ്ടം പോലെയാവട്ടെ .. നിങളുടെ കൂടെ വരുന്നതാണ് അവനിഷ്ടമെങ്കിൽ നിരുപാധികം ഞാൻ അവനെ വിട്ടുതരാം .. എനിക്കൊരു നഷ്ടപരിഹാരവും ആവശ്യമില്ല .. മറിച് എന്നോടൊപ്പം കഴിയുന്നതാണ് അവനിഷ്ടമെങ്കിൽ, എന്നെ ഇഷ്ട്ടപെടുന്ന ഒരാൾക്ക് പകരം ഞാനൊരു നഷ്ടപരിഹാരവും സ്വീകരിക്കുകയുമില്ല .. അവൻ എന്റെകൂടെ തന്നെ നിൽക്കേണ്ടതുമാകുന്നു. "
ഇത് കേട്ട ഹാരിസ സന്തുഷ്ടനായി നബി(സ)യുടെ മഹാമനസ്കതയ്ക്ക് നന്ദി പറഞ്ഞു ..
നബി(സ) സൈദ്(റ)നോട് ചോദിച്ചു: " ഇവർ രണ്ടുപേരെയും നീ അറിയുമോ? "
സൈദ്(റ) പറഞ്ഞു: "അതേ, ഇതെന്റെ പിതാവും അത് പിതൃവ്യനുമാകുന്നു. "
നബി(സ) പറഞ്ഞു: " സൈദേ, നിന്റെ ആഗ്രഹം പോലെ നിനക്ക് പ്രവർത്തിക്കാം .. നിന്നെ അന്നെഷിച്ചുവന്ന പിതാവിന്റെ കൂടെ നിനക്ക് താമസിക്കാം .. നിന്റെ അഭീഷ്ട്ടം വ്യക്തമാക്കുക."
സൈദ്(റ) പറഞ്ഞു: "ഇല്ല, ഞാനൊരിക്കലും അങ്ങയെ ഉപേക്ഷിച്ചു നാട്ടിലേക്ക് പോകുന്നില്ല .. എന്റെ പിതാവും പിതൃവ്യനുമെല്ലാം അങ്ങുതന്നെയാകുന്നു. "
സഹാനുഭൂതിയുടെയും അനുകമ്പയുടെയും രണ്ടിറ്റ് കണ്ണുനീർ നബി(സ)യുടെ നയനങ്ങളിൽ ഊറിനിന്നു .. നബി(സ) സൈദ്(റ)ന്റെ കൈപിടിച്ചു കഅബയുടെ മുറ്റത്തേക്ക് നടന്നു .. ഖുറൈശി പ്രമുഖരെ സാക്ഷിനിർത്തി പ്രഖ്യപിച്ചു: "സൈദ് എന്റെ പുത്രനാകുന്നു.. ഞാനവന്റെയും അവനെന്റെയും അനന്തരാവകാശിയാകുന്നു. "
ഈ പ്രഖ്യപനം കേട്ട ഹാരിസയുടെ ഹൃദയത്തിൽ സന്തോഷം പീലിവിടർത്തി .. തന്റെ പുത്രൻ സ്വതന്ത്രൻ മാത്രമല്ല,ഖുറൈശി പ്രമുഖനായ വിശ്വസ്തന്റെ വളർത്തുപുത്രനും അനന്തരാവകാശിയുമായിതീർന്നിരിക്കുന്നു .. അതിലുപരി എന്ത് വേണം! ആ പിതാവും പിതൃവ്യനും സന്തുഷ്ടരായി നാട്ടിലേക്ക് മടങ്ങി .. സൈദ്(റ) മക്കയിൽ നബി(സ)യുടെ ദത്തുപുത്രനായി വളർന്നുവരുകയും ചെയ്തു .. 'സൈദുബ്‌നുമുഹമ്മദ് ' എന്നായിരുന്നു അദ്ദേഹത്തെ മക്കാനിവാസികൾ വിളിച്ചിരുന്നത്!
നബി(സ)യ്ക്ക് പ്രവാചക പദവി ലഭിക്കുകയും പ്രബോധനമരഭിക്കുകയും ചെയ്തപ്പോൾ സൈദ്(റ) നബി(സ)യിൽ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്തു .. നബി(സ)യുടെ അനുചരന്മാരിൽ അബൂബക്കർ(റ)ന്ന് ശേഷം രണ്ടാമത് വിശ്വസിച്ചത് സൈദ്(റ) ആയിരുന്നു .. നബി(സ)യുടെ പ്രിയങ്കരൻ എന്നർത്ഥം വരുന്ന 'സൈദുൽഹിബ്ബ് ' എന്ന് സഹാബികൾ അദ്ദേഹത്തെ അഭിസംബോധന ചെയ്യാറുണ്ടായിരുന്നു .. നബി(സ) തന്റെ പിതൃസഹോദരിയുടെ പുത്രിയായ സൈനബ(റ)നെ അദ്ദേഹത്തിന് വിവാഹം ചെയ്തു കൊടുത്തു .. സൈനബയെ(റ) പിന്നീട് അദ്ദേഹം വിവാഹമോചനം നടത്തുകയും അതിനുശേഷം നബി(സ) തന്നെ അവരെ വിവാഹം ചെയ്യുകയും ചെയ്തു .. പ്രതിയോഗികളിൽ ഇത് ബഹളങ്ങൾ സൃഷ്ട്ടിച്ചു .. തന്റെ പുത്രൻ വിവാഹമോചനം ചെയ്ത സ്ത്രീയെ മുഹമ്മദ്(സ) വിവാഹം ചെയ്തിരിക്കുന്നു എന്നവർ കൊട്ടിഘോഷിക്കാൻ തുടങ്ങി .. ഈ വിഷയത്തെ കുറിച്ച് പരുശുദ്ദ ഖുർആൻ ഇങ്ങനെ അവതരിച്ചു :
• ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِندَ اللَّهِ ۚ فَإِن لَّمْ تَعْلَمُوا آبَاءَهُمْ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُم بِهِ وَلَٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ اللَّهُ غَفُورًا رَّحِيمًا•
الأحزاب (5) Al-Ahzaab
• നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു •
ഇതോട് കൂടി വളർത്തുപുത്രനുമായുള്ള ബന്ധം സാക്ഷാൽ പിതൃ-പുത്ര ബന്ധമല്ലെന്ന് വ്യക്തമാക്കപ്പെടുകയും സൈദുബ്നു ഹാരിസ എന്ന് തന്നെ വിളിക്കുകയും ചെയ്തു .
ജൂമൂഹ്, ത്വറഫ്, ഇയസ്വ്, ഹിസ്‌മാ എന്നീ രണാങ്കണങ്ങളിലെല്ലാം മുസ്‌ലിം സൈന്യത്തിന്റെ നായകൻ സൈദ്(റ) ആയിരുന്നു
ആണിക്കല്ലുകൾ ഇളക്കിയിടാൻ തുടങ്ങിയിരുന്ന റോമാസാമ്രാജ്യം ഇസ്‌ലാമിക ശക്തിയുടെ ഉയർത്തെഴുന്നേൽപ്പ് കണ്ട് വിറളിപൂണ്ടു .. അവരുടെ കൊളോണിയലിസം നിലനിന്നിരുന്ന സിറിയയെ കേന്ദ്രികരിച്ചുകൊണ്ട് സർവശക്തിയും പ്രയോഗിച്ചു ഇസ്‌ലാമിനെതിരെ ആഞ്ഞടിക്കാൻ അവർ തീരുമാനിച്ചു .. ഫിർഖലിന്റെ റോമാവംശജരും അതിർത്തി വാസികളായ ചില അറബി ഗോത്രങ്ങളും ഉൾകൊള്ളുന്ന രണ്ടുലക്ഷത്തോളം വരുന്ന ഒരു സൈനിക വ്യൂഹം സംഘടിപ്പിക്കപ്പെട്ടു .. പ്രസ്തുത സംഭവം മനസ്സിലാക്കിയ നബി(സ) ഹിജ്‌റ എട്ടാംവർഷം ജമാദുൽഊല മാസത്തിൽ അവരെ നേരിടാൻ ഒരു സൈന്യത്തെ അയച്ചു .. മശാരിഫ് എന്ന സ്ഥലത്ത് റോമാസൈന്യം തയ്യാറായി നിൽപ്പുണ്ടായിരുന്നു .. മുഹ്ത്തയിൽ മുസ്‌ലിംസൈന്യവും ചെന്നിറങ്ങി .. അത് കാരണം 'മുഹ്ത' എന്നപേരിലാണ് ഈ യുദ്ദം അറിയപ്പെടുന്നത് ..
ചരിത്രപ്രസിദ്ധമായ ആ സമരത്തിന്റെ നേതൃത്വം സൈദ്(റ), ജഅഫർ(റ), അബ്ദുല്ലാഹിബ്നുറവാഹ(റ) എന്നിവർ ക്രമനുസരണം ഏറ്റെടുക്കണമെന്ന് നബി(സ) പ്രഖ്യപിച്ചു ..
മുഹ്ത രണാങ്കണത്തിൽ സൈദ്(റ) ഇസ്‌ലാമിന്റെ പതാകവഹിച് മുന്നേറി .. നാലുഭാഗത്ത് നിന്നും പാഞ്ഞെടുത്ത ശത്രുസൈന്യം അദ്ദേഹത്തെ ഒട്ടും ഭയചകിതനാക്കിയില്ല .. വിജയവും പരാജയവും ജീവിതവും മരണവും ഇവയിലൊന്നിനും അദ്ദേഹത്തിന്റെ ചിന്തയിലൊരിടവും ഉണ്ടായിരുന്നില്ല!
തന്റെ മുമ്പിൽ തുറന്നുകിടക്കുന്ന വിശാലമായ ജന്നത്തുൽ ഫിർദൗസിന്റെ കവാടത്തിലേക്ക് ഇടവും വലവും നോക്കാതെ അദ്ദേഹം കുതിച്ചുപാഞ്ഞു .. ഇസ്‌ലാമിന്റെ പതാക തന്റെ പിൻഗാമിയായ ജഅഫർ(റ)ന്റെ കയ്യിൽ ഏല്പിച്ചുകൊണ്ട് ആ മണിസൗധത്തിലേക്ക് അദ്ദേഹം എടുത്തുചാടുകയും ചെയ്തു ..
നബി(സ)യുടെ പ്രഖ്യാപനത്തിലെ ക്രമമനുസരിച് ആ മൂന്ന്പേരും രക്തസാക്ഷികളായി ..
ان شاء الله