SAMASTHA 100th Conference
SAMASTHA 100th Conference
February 5, 2025 at 01:59 PM
*എസ്.കെ.എസ്.എസ്.എഫ്* ആദർശ സമ്മേളനങ്ങൾ *മുടക്കുന്നത് ആര്, എന്തിന്?* സമസ്തയുടെ കരുത്തുറ്റ വിദ്യാർത്ഥി സംഘടന SKSSF _ആദർശം അമാനത്താണ്_ എന്ന ക്യാപ്ഷനിൽ സംസ്ഥാന തലം മുതൽ ക്സസ്റ്റർ തലങ്ങൾ വരെ 3 മാസം നീളുന്ന കാമ്പയിൻ വെച്ച് ആദർശ പ്രചാരണങ്ങൾ നടത്തി വരികയാണ്. ഈ കാമ്പയിനിലൂടെ മുജാഹിദ്, ജമാഅത്ത് തബ്ലീഗ്, സമസ്തയുടെ ഓരം പറ്റി വളർന്ന് ഇന്ന് സമസ്തയുടെ നേർക്ക് നെറികേടുകൾ ചെയ്യുന്ന സി.ഐ.സി എന്നിവരുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുകയും, ഇന്നലെയും ഇന്നും നാളെയും മാറാത്ത, മാറ്റാൻ പറ്റാത്ത അഹ്ലുസുന്നയുടെ ആശയാദർശങ്ങളെ പൊതുജനസമക്ഷം വെട്ടിതുറന്ന് പറഞ്ഞു ബോധവൽക്കരിക്കുക എന്ന സമസ്തയുടെ ലക്ഷ്യം തന്നെയാണ്. എന്നാൽ ഈ പരിപാടിക്കെതിരെ പ്രചാരണം അഴിച്ചു വിടുന്നതും മുടക്കാൻ ഭീഷണികളുമായി നടക്കുന്നതും മേൽ പറഞ്ഞ വിഭാഗങ്ങളൊന്നുമല്ല, മറിച്ച് ഇന്നലെ വരെ സമസ്തക്കാരായിരുന്നവർ തന്നെയാണ്. *കാരണം* . > *1.* മുമ്പ് ജമാഅത്തെ ഇസ്ലാമി മുസ്ലിം ലീഗ് > ശത്രുവായിരുന്നു. അവരുടെ സ്റ്റേജും പേജും > ചാനലും ഉപയോഗിച്ച് ലീഗിനെ ക്രൂരമായി > ഉപദ്രവിച്ചിരുന്നു. ഇന്ന് > അതേ ജമാഅത്തെ ഇസ്ലാമിയുമായി ലീഗ് > അവിഹിത ബന്ധം സ്ഥാപിച്ചിട്ടുണ്ട്. > അവരുടെ വോട്ടുകളെ ലക്ഷ്യമാക്കുന്നുണ്ട്. > സമസ്ത അവരെ തുറന്നുകാട്ടിയാൽ ലീഗ് > പ്രതിരോധത്തിലാകും. അതു തന്നെ. > *2.* മുമ്പ് ജമാഅത്ത്- മുജാഹിദ് - തബ്ലീഗ് > എന്നിവർ നടത്തിയിരുന്ന പരിപാടികളിൽ > പാണക്കാട് തങ്ങന്മാരെ വിളിക്കാറുമില്ല, > വിളിച്ചാൽ പോകാറുമില്ല, മാത്രമല്ല സമസ്തയുടെ > സമ്മേളനങ്ങളിലും സ്ഥാപനങ്ങളുടെ പരിപാടിയിലും > അഹ്ലുസുന്നയുടെ ആദർശം അവർ തുറന്നു പറയാറുമുണ്ട് > അതുകാരണം ഒരു ബിദഇയും പ്രകോപിതരായതുമില്ല. > ബിദഇകളുടെ യോഗത്തിൽ പോയ ഇളം തലമുറയെ > പരസ്യമായി സമസ്ത നേതാക്കളുടെ മുന്നിൽ വെച്ച് > തിരുത്തിച്ച ചരിത്രവും നാം ആറ്റപ്പുവിന്റെ > അവസാന കാലത്ത് നാം കണ്ടു. ഇന്ന്, > പാണക്കാട് തങ്ങന്മാരിൽ ചിലർ > മുൻ നിലപാട് മാറ്റി, തിരുത്തിയ തെറ്റുകൾ > വീണ്ടും ആവർത്തിച്ച് > അത്തരക്കാരുടെ പരിപാടികളിൽ > നിരന്തരം പങ്കെടുത്തു വരുന്നു. > പുത്തൻ വാദികളെയും ബിദ്അത്തിനെയും > വെളുപ്പിച്ചെടുക്കാൻ അവർ പ്രചാരകരാവുന്നു. > അപ്പോ, ബിദഇകളെ പറയുമ്പോൾ അത്തരക്കാർക്കും > അത് പ്രയാസമാകുന്നു. അതിന് സമസ്തയെ > എന്തിന് പഴിക്കണം. > *3.* ഇന്നലെകളിൽ സമസ്തയുടെ തണലിൽ > വളർന്ന് വന്ന വാഫി-വഫിയ്യ സംവിധാനം > സമസ്തയുടെ നയനിലപാടുകളെ > അവഗണിച്ചും ചോദ്യം ചെയ്തും > പുറത്ത് പോകുമ്പോൾ > സമസ്ത നിലപാട് വ്യക്തമാക്കിയപ്പോൾ > 160ഓളം സ്ഥാപനങ്ങളുണ്ടായിരുന്നതിൽ > നിന്നും കേവലം 50ലേക്കും, 500-600 > കുട്ടികളുണ്ടായിരുന്ന സ്ഥാപനങ്ങളിൽ > 200ൽ താഴെയായും, ആയിരങ്ങൾ അഡ്മിഷന് > കാത്ത് നിന്നിട്ടും സീറ്റ് ലഭിക്കാത്ത സാഹചര്യം > മാറി, അപേക്ഷസമയം നീട്ടി നൽകിയിട്ടും > അപേക്ഷകർ ഗണ്യമായി കുറഞ്ഞു വരുന്നതും > നാം കാണുന്നു. ഇന്ന്, > ഈ കാമ്പയിനിൽ അവരെ തുറന്ന് കാട്ടുമ്പോൾ > സമസ്തയുടെ തീരുമാനങ്ങളെ > മുഖവിലക്കെടുക്കാതെ > വാഫീ സ്ഥാപനങ്ങളുമായി > മുന്നോട്ട് പോകുന്നവർക്ക് > അത് വലിയ തിരിച്ചടിയാവും > സ്ഥാപനങ്ങളും അവരും അതുവഴി > വഴിയാധാരമാകും. ( ```അതിൽ മുശാവറ അംഗങ്ങളും പോഷക ഘടകങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവരുമുണ്ടെന്നത് വിചിത്രം``` ) > *4.* ഇന്നലെകളിൽ സമസ്തയുടെ സ്റ്റേജുകളെ > രോമാഞ്ചമണിയിച്ചിരുന്ന പലരും > ആദർശം ആമാശയത്തിന് വേണ്ടി > പണയം വെച്ച് മേൽ സൂചിപ്പിച്ച > കാരണങ്ങളിൽ അസ്വസ്തരായി > ആദർശം പറയുന്നവരെ > അകത്തുനിന്നും പുറത്തുനിന്നും > കുത്തിതിരിപ്പുകൾ നടത്തിയപ്പോൾ > അത്തരക്കാരെ സമസ്തയുടെ വേദികളിൽ > നിന്നും സമസ്തയോടൊപ്പം നിൽക്കുന്ന > പ്രവർത്തകർ പടിയടച്ച് പിണ്ഠം വെച്ചിട്ടുണ്ട്. > ആ ചൊറിച്ചിൽ മാറ്റാൻ ഖാദി ഫൌണ്ടോഷൻ > എന്നപേരിലും, ആദർശ സംരക്ഷണ സമിതിയുടെ > പേരിലും ജനങ്ങളിലേക്കിറങ്ങാൻ വഴിതേടി. > എല്ലാം എട്ടു നിലയിൽ പൊട്ടിപ്പോയി. > അടുത്ത മാർഗ്ഗമായി ഇപ്പോ സമസ്തയുടെ > നിലപാടുകൾക്കൊപ്പം നിൽക്കാത്ത > ചിലരുടെ നേതൃത്വത്തിലും നിയന്ത്രണത്തിലും > പ്രവർത്തിക്കുന്ന എസ്.എം.എഫിലൂടെയാണ് > അവർ അവരുടെ മാലിന്യം പുറന്തള്ളുന്നത്. ഈ നാല് വിഭാഗങ്ങളാണ് സമസ്തയുടെ ആദർശവേദികളെ ഭയക്കുന്നതും അവർ തന്നെയാണ് അത് മുടക്കാൻ പണിയെടുക്കുന്നതും. ഇത്തരക്കാർക്ക് സംസ്ഥാന തലം മുതൽ യൂനിറ്റ് തലം വരെ പിന്തുണ നൽകാൻ സമുദായ പാർട്ടിയുടെ നേതാക്കളുമുണ്ട്. *സമസ്ത പ്രവർത്തകരെ....,* *ഭയം വേണ്ട, ജാഗ്രത മതി.*
👍 ❤️ 🔥 😂 🤣 29

Comments