INC Kerala
January 22, 2025 at 12:42 PM
*പ്രാദേശിക ഭരണസംവിധാനം തകർക്കുന്ന LDF സർക്കാർ*
അധികാരവികേന്ദ്രീകരണം LDF സൃഷ്ടിയെന്ന് പറഞ്ഞുനടക്കുകയും കഴിഞ്ഞ എട്ട് വർഷമായി പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ഇല്ലാതാക്കിയ സംസ്ഥാന സർക്കാരിന്റെ നയത്തെ രേഖകളുടെ പിൻബലത്തിൽ കെപിസിസി-നയരൂപീകരണ ഗവേഷണ വിഭാഗം പ്രാദേശിക ഭരണസംവിധാനം തകർക്കുന്ന LDF സർക്കാർ എന്ന തലക്കെട്ടിൽ കുറ്റപത്രമായി 12 പേജ് പോളിസി ബ്രീഫ് രണ്ടാം ഭാഗമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒന്നാം ഭാഗം പഞ്ചായത്തീരാജ് നിയമവും കോൺഗ്രസിന്റെ സംഭാവനയുമാണ്. രണ്ടാം ഭാഗമായി അനുവദിച്ച പദ്ധതി വിഹിതം കൃത്യമായി നൽകാതെയും നിയന്ത്രണം ഏർപ്പെടുത്തിയും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾക്ക് വിഹിതം നൽകണമെന്ന നിബന്ധനകൾ നൽകി ഫലത്തിൽ സ്വയംഭരണ അവകാശം ഇല്ലാത്ത അവസ്ഥയിൽ പിണറായി സർക്കാർ മാറ്റിയിരിക്കുന്ന വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കാലാകാലങ്ങളായി നടപ്പിലാക്കിവരുന്ന പദ്ധതികൾക്ക് ഓമനപ്പേര് നൽകി പാർട്ടിപരിപാടിക്ക് ആളെക്കൂട്ടുന്നത്തിനും പ്രാദേശികസർക്കാറുകകളെ ചുമതലപ്പെടുത്തി ഈ സ്ഥാപനങ്ങളുടെ സ്വയംഭരണം ഇല്ലാതാക്കിയ സർക്കാരാണിത്. അധികാര വികേന്ദ്രീകരണത്തിൽ കാര്യശേഷി വികസനത്തിൽ പരിശീലനം നൽകുന്ന ഇന്ത്യയിലെ തന്നെ ശ്രേഷ്ഠ സ്ഥാപനമായ 'കില' പരിശീലനത്തിന്റെ ഗുണനിലവാരം ഇല്ലാതാക്കി പാർട്ടിക്കാർക്ക് അനധികൃതമായി പണം നൽകുന്ന സ്ഥാപനമാക്കി മാറ്റി. കിലക്കുണ്ടായിരുന്ന കോർപ്പസ് ഫണ്ടുൾപ്പെടെ അനധികൃതമായി ചെലവഴിച്ചു തീർത്തു. അതുകൊണ്ടാണ് പഞ്ചായത്തീരാജ് സ്ഥാപന ഉദ്യോഗസ്ഥർക്ക് തികച്ചും സൗജന്യമായി നൽകിയിരുന്ന പരിശീലനത്തിന് പണം നൽകണമെന്ന് ആവശ്യപ്പെടുന്ന സർക്കാർ ഉത്തരവുകൾ. ഈ കാര്യങ്ങളെല്ലാം രേഖകളോടെ കെപിസിസി-പോളിസി ബ്രീഫിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
👍
❤️
😂
12