INC Kerala
January 24, 2025 at 12:35 PM
മലയോരമേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ ഇനിയെങ്കിലും പിണറായി വിജയന്റെ സർക്കാർ തയ്യാറാകണം. വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരു പാവപ്പെട്ട സ്ത്രീ കൂടി കൊല്ലപ്പെട്ടിരിക്കുന്നു. നോക്കുകുത്തിയായി നിൽക്കുന്ന കേരള സർക്കാർ മലയോര മേഖലയിലെ ജനങ്ങളുടെ ജീവൻ വെച്ച് കളിക്കുകയാണ്.
നൂറുകണക്കിന് ആളുകൾ വന്യജീവികളാൽ ആക്രമിക്കപ്പെട്ടിട്ടും ക്രിയാത്മകമായ നടപടിയെടുക്കാതെ സർക്കാർ മലയോര ജനതയെ അവഗണിക്കുകയാണ്. മനുഷ്യരുടെ കണ്ണീർ ആസ്വദിക്കുന്ന കൊലയാളി മനസ്സാണ് മുഖ്യമന്ത്രിയുടേതെന്ന് ഹൈറേഞ്ചിലെ പാവങ്ങളും തിരിച്ചറിയുകയാണ്.
ആളുകൾ കൊല്ലപ്പെടുമ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്ന സർക്കാർ സംവിധാനങ്ങൾ അല്ല ജനങ്ങൾക്ക് ആവശ്യം. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തുന്ന രീതിയിൽ നടപടികൾ എടുക്കാൻ പിണറായി വിജയൻ തയ്യാറാകണം. വനമേഖലയിലെ ജനങ്ങൾക്ക് പേടി കൂടാതെ പുറത്തിറങ്ങി നടക്കുവാനും ജോലിചെയ്ത് ജീവിക്കുവാനുള്ള സാഹചര്യം ഉറപ്പുവരുത്തണം.
ഹൈറേഞ്ചിലെ ജനങ്ങളുടെ ജീവനു പുല്ലുവില കൽപ്പിക്കുന്ന പിണറായി വിജയന്റെ സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തും. മലയോര ജനതയ്ക്ക് സംരക്ഷണവും നീതിയും ഉറപ്പ് വരുത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിലുണ്ടാകും
https://www.facebook.com/share/14j8P6gd6X/?mibextid=wwXIfr
👍
❤️
😂
15