INC Kerala
January 29, 2025 at 05:24 PM
പിണറായി വിജയന്റെ എട്ടുകൊല്ലത്തെ ഭരണത്തിൽ കെഎസ്യു പ്രവർത്തകർക്കെതിരെ അതിക്രൂരമായ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സഹികെട്ട് പ്രവർത്തകർ ഒന്നു പ്രതിരോധിച്ചാൽ അത് താങ്ങാനുള്ള കരുത്ത് എസ് എഫ് ഐ ക്രിമിനലുകൾക്ക് ഇല്ല എന്നത് കേരളം കണ്ടതാണ്.
അക്രമമല്ല ഞങ്ങളുടെ ആശയവും നയവും നിലപാടും. ജനാധിപത്യ രീതിയിൽ കലാലയങ്ങളിൽ പ്രവർത്തിക്കാൻ എസ്എഫ്ഐയുടെ ഗുണ്ടാക്കൂട്ടത്തിനെ മാറ്റിയെടുക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനുണ്ട്.
പാലയാട് ക്യാമ്പസ്സിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയായ ബിതുൽ ഇന്നലെ അർദ്ധരാത്രിയിൽ ഹോസ്റ്റലിൽ വെച്ച് എസ്എഫ്ഐ- ഡിവൈഎഫ്ഐ ഗുണ്ടകളാൽ ആക്രമിക്കപ്പെട്ടിരുന്നു. ബിതുലിനെ ആശുപത്രിയിലെത്തി കണ്ടു. മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ ക്വട്ടേഷൻ ക്രിമിനലുകൾ അതിക്രൂരമായാണ് ബിതുലിനെ ആക്രമിച്ചത്.
ഭരണത്തിന്റെ തണലിൽ സംസ്ഥാനത്തൊട്ടാകെ അഴിഞ്ഞാടുന്ന ക്രിമിനലുകളെ നിലയ്ക്കുനിർത്താൻ സിപിഎം തയ്യാറാകാത്ത പക്ഷം പ്രവർത്തകർക്ക് പ്രസ്ഥാനം തന്നെ പ്രതിരോധം തീർക്കും.
https://www.facebook.com/share/19qeQYCTr8/?mibextid=wwXIfr
👍
😂
❤️
🙏
35