𝗝𝗼𝗯𝘀 𝗛𝗥 𝗦𝗾𝘂𝗮𝗿𝗲
January 29, 2025 at 07:36 AM
*Kerala Govt Temporary Jobs 2025 - സർക്കാർ ഓഫീസുകളിലെ താൽക്കാലിക ജോലി* കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികൾ അതത് ഓഫീസുമായി ബന്ധപ്പെടുക. *ആയുർവേദ ഫാർമസിസ്റ്റ് ഒഴിവ്* മലപ്പുറം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ആയുർവേദ ആശുപത്രി/ഡിസ്പെൻസറികളിലേക്ക് ഫാർമസിസ്റ്റിനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30ന് നടക്കും. താൽപ്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി മലപ്പുറം ആയുർവേദ ജില്ലാ മെഡിക്കൽ ഓഫിസിൽ ഹാജരാകണം. ഫോൺ - 0483 2734852. *സൂപ്പർവൈസർ അഭിമുഖം* ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ ‌സ്കോളർഷിപ്പ് സെക്ഷനിലെ സൂപ്പർവൈസർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് ഫെബ്രുവരി 6ന് അഭിമുഖം നടക്കും. എംസിഎ അല്ലെങ്കിൽ ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐടി) അല്ലെങ്കിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ പിജിഡിസിഎയാണ് യോഗ്യത. താത്‌പര്യമുള്ളവർ ബയോഡേറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം രാവിലെ 10.30ന് തിരുവനന്തപുരം ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ (സമസ്ത ബിൽഡിംഗ്, മേലേ തമ്പാനൂർ, തിരുവനന്തപുരം) നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in. *കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ അവസരം* കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിലെ ഇലക്ട്രിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ബോർഡിന്റെ www.kshb.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. *കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്* കരുനാഗപ്പള്ളി മോഡൽ പോളിടെക്ന‌ിക്ക് കോളേജിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത പി.ജി.ഡി.സി.എ/ ഫസ്റ്റ് ക്ലാസോടെ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഫെബ്രുവരി അഞ്ച് രാവിലെ 10.30ന് അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ: 9447488348, 0476 2623597. *ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം* ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഫെബ്രുവരി 3 ന് അഭിമുഖം നടത്തും. ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആന്റ് ടെലി കമ്മ്യൂണിക്കേഷൻ /ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ വിഷയത്തിൽ എൻജിനീയറിങ് ഡിഗ്രി /ഡിപ്ലോമ എല്ലെങ്കിൽ ട്രേഡിൽ എൻടിസിയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻഎസിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി രാവിലെ 10.30 ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. *സർക്കാർ മെഡിക്കൽ കോളേജിൽ അവസരം* വയനാട്, സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്ലേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം ബി ബി എസ് യോഗ്യതയും, ടി സി എം സി /കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (Permanent) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർക്ക് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (SSLC & UG) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഫെബ്രുവരി 2 രാവിലെ 11 ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

Comments