AFA selection ⭐⭐⭐
February 8, 2025 at 03:18 PM
17/18 & 18/19 സീസണിലെ ബാർസയെ റീ വാച് ചെയ്യുകയായിരുന്നു. Physically decline ൽ ആണെന്നറിയുന്ന വർഷം, അനുഗ്രഹിച്ചു കിട്ടിയ Burst of pace നഷ്ടപ്പെട്ടു തുടങ്ങിയ വർഷം, അതിനെ മെസ്സി മറികടക്കുന്നത് ഫുട്ബോളെർസിനു റെഫറൻസാണ്. ഒരുപാട് ദൂരം കവർ ചെയ്യാൻ ശരീരം അനുവദിക്കാത്തതു കാരണം short& efficient ആയ ഡ്രിബിളുകളെ അയാൾ ആശ്രയിച്ചു. Ev യുടെ സഹായത്തോടെ പിച്ചിന്റെ സെന്ററിനരികിൽ പൊസിഷനെടുത്തു, പതിവിലും നേരത്തെ ബോൾ വാങ്ങി അറ്റാക്ക് orchestrate ചെയ്തു. മുൻപെങ്ങും ഇല്ലാത്ത വിധം പ്ലേ സ്വിച്ച് ചെയ്യാനും, റൺസ് സ്‌പോട് ചെയ്യാനും തുടങ്ങി. അനാവശ്യമായ duels നു പോകാതെ, സമയത്തെ ജയിക്കാൻ കഴിയില്ലെന്ന ബോധത്തോടെ സെറ്റ്പീസുകളിൽ concentration നൽകി, റിസൾട്ടുണ്ടാക്കി. മെസ്സിയുടെ കരിയറിനെ കുറച്ചു കാണിക്കാൻ Born talent & Gifted എന്നും പറയുന്നവർ മറന്നു പോകുന്നത് ഈ adaptation കൂടെയാണ്. എഡൻ ഹസാർഡും, മാർക്കോ വെറാട്ടിയും ഈ പറഞ്ഞ ലോ സെന്റർ ഓഫ് ഗ്രാവിറ്റി advantage അനുഭവിച്ചിരുന്നവരാണ്. പക്ഷേ കരിയർ നേരത്തെ അവസാനിച്ചവരും. ആരെത്ര ഡൌൺ പ്ലേ ചെയ്താലും സമ്മാനിക്കപെട്ട core സ്‌ട്രെങ്ത്തിന്റെയോ, ജന്മനാ ലഭിച്ച അഡ്വാന്റജുകളുടെയോ ആകെ തുകയല്ല ഈ കരിയർ. മറിച്ചു തുടർച്ചയായി സംഭവിച്ച തോൽവികളിൽ നിന്ന് പഠിച്ചു, കാലം ഏല്പിച്ച പരിക്കുകളോട് പൊരുത്തപെട്ടു ബിൽഡ് ചെയ്ത ഒന്നാം തരം ആൽബിസെലസ്റ്റിയൻ ലെഗസിയാണിത്.❤️ > ➣AFAselection⭐⭐⭐
⁉️ 👍 ❤️ 🇦🇷 💙 12

Comments