TIPPU FANS KERALA
February 9, 2025 at 10:19 AM
ജില്ലാ അതിർത്തിയിലെ ബോംബ് സ്ഫോടനം. സമഗ്ര അന്വേഷണം വേണം : മുസ്തഫ കൊമ്മേരി കോഴിക്കോട് : കണ്ണൂർ കോഴിക്കോട് ജില്ലകളുടെ അതിർത്തി പ്രദേശമായ കായലോട്ടു താഴെയിൽ അർദ്ധരാത്രി ഉഗ്ര സ്ഫോടനം, 14 സ്റ്റീൽ ബോംബുകളും രണ്ട് പൈപ്പ് ബോംബുകളും വാളും കണ്ടെത്തിയത് സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. ദീർഘകാല രാഷ്ട്രീയ സംഘർഷങ്ങളുടെ ദുരിതങ്ങൾ അനുഭവിച്ച ശേഷം അടുത്തകാലത്തായി ഉണ്ടായ സമാധാനം തകർക്കാനുള്ള ശ്രമങ്ങൾ മുളയിലെ നുള്ളി കളയണം. രാഷ്ട്രീയ ഐക്യത്തിന്റെയും മാനവ സ്നേഹത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും തനിമ നിലനിർത്താൻ കോഴിക്കോട് ജില്ലയുടെ നന്മനിറഞ്ഞ ഇടത്തിന് പോറൽ ഏൽപ്പിക്കുന്ന ഒരു നടപടിയും അനുവദിക്കരു തെന്നും മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.
👍 1

Comments