TIPPU FANS KERALA
February 11, 2025 at 08:56 AM
വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക് ' എസ്ഡിപിഐ വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും 17 ന് കൊല്ലത്തും 19 ന് മലപ്പുറത്തും കോഴിക്കോട്: 'വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി 17 ന് കൊല്ലത്തും 19 ന് മലപ്പുറത്തും വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 17 ന് വൈകീട്ട് നാലിന് ആശ്രാമം മൈതാനത്തുനിന്നാരംഭിക്കുന്ന ബഹുജന റാലിയിലും പീരങ്കി മൈതാനത്ത് നടക്കുന്ന മഹാസമ്മേളനത്തിലും ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. വഖഫ് സ്വത്തുക്കള്‍ നിയമാനുസൃതം കവര്‍ച്ച ചെയ്യുകയെന്ന ഗൂഢലക്ഷ്യം വെച്ചാണ് വഖഫ് ഭേദഗതി ബില്‍ 2024 തയ്യാറാക്കിയിട്ടുള്ളതെന്ന് അതിന്റെ വ്യവസ്ഥകളില്‍ നിന്നുതന്നെ വ്യക്തമാണ്. ഇത് ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണ്. ഭരണഘടനാ സംവിധാനങ്ങള്‍ക്കു പോലും യാതൊരു വിലയും നല്‍കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സംയുക്ത പാര്‍ലമെന്റ് സമിതി (ജെപിസി) യുടെ അഭിപ്രായങ്ങളും പ്രതിപക്ഷ ആവശ്യങ്ങളും പാടെ അവഗണിച്ചത്. പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ് ഭരണാനുകൂലികളുടെ നിര്‍ദേശങ്ങള്‍ മാത്രം പരിഗണിച്ച് ഫെബ്രുവരി ഇരുപതോടെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജെപിസി നിര്‍ദേശമായതിനാല്‍ ഒരു ചര്‍ച്ചയും കൂടാതെ വോട്ടിനിട്ട് പാസാക്കിയെടുക്കുകയാകും ബിജെപിയുടെ തന്ത്രം. മുസ് ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും ചരിത്രപരവുമായ അസ്തിത്വത്തിന്റെ അടിത്തറ ഇളക്കുകയും വഖഫ് സ്വത്തുക്കള്‍ നിയമഭേദഗതിയിലൂടെ കൊള്ളയടിക്കാനുമുളള ഗൂഢശ്രമമാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ നടത്തുന്നത്. സമൂഹത്തിന്റെ പൊതു നന്മ ഉദ്ദേശിച്ചു കൊണ്ട് വിശ്വാസി വിശുദ്ധവും മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ക്കായി തങ്ങള്‍ക്ക് പ്രിയപ്പെട്ടതില്‍ നിന്നും ദൈവപ്രീതി കാംക്ഷിച്ചുകൊണ്ട് ദൈവത്തിന് സമര്‍പ്പിക്കുന്ന സ്വത്താണ് വഖഫ്. 8.7 ലക്ഷം വഖഫുകളിലായി 9.4 ലക്ഷം ഏക്കര്‍ ഭൂമിയാണ് ഇന്ത്യയില്‍ വഖഫായുള്ളത്. ഒന്നേകാല്‍ ലക്ഷം കോടിയുടെ ആസ്തി. നിലവില്‍ ശക്തമായ നിയമം നിലവില്‍ ഉണ്ടായിരുന്നിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അറിവോടെ വ്യാപകമായി വഖഫ് സ്വത്തുക്കള്‍ കൈയേറ്റം ചെയ്യുകയും ചെയ്തു കഴിഞ്ഞു. മുനമ്പത്തെ 404.76 ഏക്കര്‍, മുക്കം ഓര്‍ഫനേജിന്റെ 118 ഏക്കര്‍ അടക്കം ആയിരം കോടിയോളം രൂപയുടെ വഖഫ് ഭൂമികള്‍ കേരളത്തില്‍ കയ്യേറിയതായ റിപ്പോര്‍ട്ട് ജസ്റ്റിസ് നിസാര്‍ കമ്മീഷന്‍ 2009 ഒക്ടോബര്‍ 30-ന് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. മുംബൈയിലെ അനില്‍ അംബാനിയുടെ 27 നിലയുള്ള ആന്റില എന്ന കൊട്ടാരവും ഡെല്‍ഹിയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അടക്കം നിലനില്‍ക്കുന്നത് വഖഫ് ഭൂമിയിലാണ്. സംഘപരിവാരം ലക്ഷ്യമിടുന്ന ഏകശിലാധ്രുവ മതാധിഷ്ടിത രാഷ്ട്ര നിര്‍മിതിയ്ക്ക് പ്രധാന തടസ്സം രാജ്യത്തിന്റെ മഹത്തായ ഭരണഘടനയാണ്. ഭരണഘടന അട്ടിമറിക്കാനുള്ള അവരുടെ നീക്കത്തിനെതിരായ രാജ്യസ്‌നേഹികളുടെ പ്രതിഷേധത്തെ മറികടക്കാന്‍ കുറുക്കു വഴികളിലൂടെ ഭരണഘടനയെ തകര്‍ക്കാനുളള കുടില തന്ത്രങ്ങളാണ് ഇപ്പോള്‍ പയറ്റുന്നത്. അതിന്റെ ഭാഗമാണ് വഖഫ് ഭേദഗതി. രാജ്യത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷതയും ഭരണഘടന ഉറപ്പാക്കുന്ന ആരാധാന-വിശ്വാസ സ്വാതന്ത്ര്യവും തകര്‍ക്കാനുള്ള ഏതൊരു ശ്രമവും രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ യുദ്ധപ്രഖ്യാപനമാണ്. സംഘപരിവാരത്തിന്റെ ഈ കുടില തന്ത്രത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യസ്‌നേഹികള്‍ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും സിപിഎ ലത്തീഫ് അഭ്യര്‍ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് സംബന്ധിച്ചു. https://www.facebook.com/share/p/19in9PQkkP/

Comments