TIPPU FANS KERALA
February 11, 2025 at 02:28 PM
സി.പി.എം നേതാവിന്റെ പരാമർശം, ഫാഷിസ്റ്റ് സ്വാധീനത്തിന്റെ പ്രതികരണം- സൽമ അഷ്‌റഫ്‌ കൽപ്പറ്റ :-  പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിംലീഗ് പ്രതിനിധി ലക്ഷ്മി ആലക്കമറ്റം തിരഞ്ഞെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ നേതാവ് നടത്തിയ പരാമർശം പാർട്ടിയിലെ സവർണ്ണ ഫാഷിസ്റ്റ് സ്വാധീനത്തിന്റെയും ജാതി ധ്രുവീകരണത്തിന്റെയും പ്രത്യക്ഷ പ്രതികരണമാണെന്നും സി.പി.എം മാനിഫെസ്റ്റോ മനുസ്മൃതിയിലേക്ക് വഴിമാറുകയാണെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ്‌. ജനറൽ വനിതാ സംവരണമായ പ്രസിഡണ്ട് സ്ഥാനത്തേക്ക് ലക്ഷ്മി ആലക്കമറ്റം തിരഞ്ഞെടുക്കപ്പെട്ടതാണ് സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നത്. രാജ്യത്തെ അടിസ്ഥാന ജനവിഭാഗം സംവരണാനുകൂല്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടവരാണെന്ന കാഴ്ചപ്പാട് സി.പി.എം തിരുത്തണം. പാർട്ടിയിൽ ആർ.എസ്സ്.എസ്സ് സ്വാധീനം വർദ്ധിക്കുകയും നേതാക്കൾ സവർണ്ണ ഫാഷിസത്തിന്റെ പ്രചാരകരായി മാറുകയും ചെയ്യുന്നതിനെതിരെ അണികൾ ജാഗ്രത പുലർത്തണമെന്നും വിവാദ പരാമർശം നടത്തിയ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കണമെന്നും സൽമ ആവശ്യപ്പെട്ടു. Fb: https://www.facebook.com/share/p/15jLpHmMZ2/ Insta: https://www.instagram.com/p/DF74yqNoItA/?igsh=anF4ZmFhem1zNWtj

Comments