TIPPU FANS KERALA
February 11, 2025 at 04:40 PM
ബിജെപിയെ പരാജയപ്പെടുത്തേണ്ട ഉത്തരവാദിത്വവും കോൺഗ്രസിനില്ല എന്നതാണ് ഇപ്പറഞ്ഞതിൻ്റെ മറ്റൊരർത്ഥം.
കോൺഗ്രസും രാഹുൽ ഗാന്ധിയുമൊക്കെ ഫാസിസത്തിനെതിരെ പോരാടി രാജ്യത്തെ ന്യൂനപക്ഷങ്ങളെയപ്പാടെ സരക്ഷിക്കുമെന്ന് മനക്കോട്ട കെട്ടുന്ന മനുഷ്യരുടെ ആഗ്രഹങ്ങൾക്കപ്പുറം, അധികാരം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കുറേ മനുഷ്യരുടെ കൂട്ടമാണ് കോൺഗ്രസും ആം ആദ്മിയുമൊക്കെ എന്ന് തിരിച്ചറിഞ്ഞാൽ തീരുന്ന പ്രശ്‌നമേയുള്ളൂ.
ആം ആദ്മിയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വമോ, ബിജെപിയെ പരാജയപ്പെടുത്തേണ്ട ഉത്തരവാദിത്വമോ കോൺഗ്രസിനില്ല എന്ന് അവർ തന്നെ പറയുമ്പോൾ, അധികാര ലബ്ധി എന്ന ലക്ഷ്യത്തിനപ്പുറം രാജ്യത്തോടോ, അവിടുത്തെ ജനങ്ങളോടോ, വലിയ പ്രതിബദ്ധതയോന്നുമില്ലെന്ന് കൂടിയാണവർ പറഞ്ഞുവെക്കുന്നത്. ബിജെപിയുടെ ഫാഷിസ്റ്റ് ഭരണത്തിൻ്റെ ഇരകളാകുന്ന ന്യൂനപക്ഷങ്ങൾ അവർക്ക് വോട്ടുകുത്തികൾ മാത്രമാണ്.
ന്യൂനപക്ഷ സമൂഹങ്ങളിൽപ്പെട്ടവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയാൽ, ഭൂരിപക്ഷ വോട്ടുകൾ നഷ്ടമാവുമെന്ന സിദ്ധാന്തം ചമച്ച് അവരെ അരിക്കുവൽക്കരിക്കുന്ന സെക്കുലർ പാർട്ടികൾ എന്നവകാശപ്പെടുന്നവർ, പരസ്പരം പോരടിച്ച് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകളടക്കം പാഴാക്കിക്കളയുന്ന സാഹചര്യമാണ് നമ്മുടെ കൺമുന്നിലുള്ളത്.
ഇനിയും ഈ അടിമപ്പണി തുടരണോ.. അതോ സ്വന്തം നിലക്ക് രാഷ്ട്രീയ ശക്തിയാർജ്ജിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഇരകളാക്കപ്പെടുന്ന സമൂഹങ്ങളാണ്!
*ഫൈസൽ ഇസ്സുദ്ദീൻ, ദേശീയ സെക്രട്ടറി*
https://www.facebook.com/share/14niwL315W/