TIPPU FANS KERALA
February 12, 2025 at 06:27 AM
https://www.facebook.com/share/1GxsLyTiDv/?mibextid=wwXIfr സജീർ കീച്ചേരി ✍️✍️ ഭിന്നിപ്പിന്റെ രാഷ്ട്രീയം പറയുന്നവരെ ഓടി വരീൻ ഓടി വരീൻ ഏതെങ്കിലും പഞ്ചായത്തിലെ ഒരു വാർഡിൽ യുഡിഎഫിനെതിരെ മത്സരിച്ചാൽ മതി..ഭിന്നിപ്പിന്റെ കഥകൾ പറഞ്ഞ് ഓടി വരുന്ന ചിലരുണ്ട്..അവരൊന്നും ഡൽഹി കണ്ടതേയില്ല.. ഏതാണ്ട് 16 സീറ്റിലധികം സ്ഥലത്താണ് കോൺഗ്രസ്‌ മത്സരിച്ചത് കാരണം ബിജെപി ജയിച്ചത്..ഭരണം തന്നെ ബിജെപിക്ക് കിട്ടുമായിരുന്നില്ല... പക്ഷെ ആപ്പിനെക്കാൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ട കോൺഗ്രസ്‌ വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ ജയിപ്പിക്കാൻ ഒരു കാരണമായി മാറുകയാണുണ്ടായത്..യഥാർത്ഥത്തിൽ ഡൽഹി കിട്ടിയത് കൊണ്ട് വലിയ നേട്ടമൊന്നും ഇല്ലെങ്കിലും ജനങ്ങളിൽ ആത്മ വിശ്വാസവും പ്രതീക്ഷയും നില നിർത്താൻ അത്കൊണ്ട് സാധിക്കുമായിരുന്നു.. കേന്ദ്ര തലസ്ഥാനം പോയത് വഴി ജനങ്ങളിൽ നിരാശയുണ്ടാക്കാൻ അതൊരു കാരണമായി മാറും. .കോൺഗ്രസ്‌ ഒരിക്കലും കര തൊടില്ലെന്ന ഒരു പ്രതീതി അന്തരീക്ഷത്തിൽ നില നിൽക്കും. .ഇതൊക്കെ ഉണ്ടായിരിക്കെ സീറ്റുകളിൽ വിട്ടു വീഴ്ച ചെയ്ത് എങ്ങനെയും ബിജെപിയെ മാറ്റി നിർത്താനുള്ള സാമാന്യ യുക്തി കോൺഗ്രസിന് ഇല്ലാതെ പോയി. .മറ്റാരെങ്കിലും ആയിരുന്നെങ്കിൽ എന്താകുമായിരുന്നു കോൺഗ്രസ്‌ അനുകൂല വക്താക്കളുടെ നിലവിളി എന്നോർത്ത് നോക്കൂ. .ഉവൈസി ആയിരുന്നെങ്കിൽ എന്ന് സങ്കല്പിച്ചു നോക്കൂ. .എല്ലാ ഉത്തരവാദിത്തവും ഉവൈസിക്ക്. .ഇത്രയും കാലം ആയിട്ടും ഇങ്ങനെയൊക്കെ നടക്കുമെന്നറിഞ്ഞിട്ടും മണ്ണറിയാതെ പോകുന്നത് എന്ത് കൊണ്ടാണ്. .കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള ചില ഉപചാപക സംഘങ്ങൾ പലരെയും മാറ്റി നിർത്തുന്നതായി ചില കോണുകളിൽ നിന്ന് പതിഞ്ഞ ശബ്ദം അങ്ങിങ്ങായി ഉയർന്നു വരുന്നുണ്ട്. .കക്ഷി ചെറുതോ വലുതോ എന്നല്ല. .ജയിക്കുക എന്നതാണ് പ്രധാനം. .ജയിക്കില്ലെങ്കിൽ ബിജെപി ജയിക്കാതിരിക്കുക എന്നതാവണം നയം. .അതിന് കോൺഗ്രസിന് എന്നാണ് കഴിയുക. .അപ്പുറത്ത് ബിജെപിക്ക് ഒരജണ്ടയെ ഉള്ളൂ. .അധികാരം. .അതിനായി അവർ എന്തും ചെയ്യും. .ഏതൊരു കക്ഷിയെയെയും കൂടെ കൂട്ടും. .എന്ത് വിട്ട് വീഴ്ചയും ചെയ്യും. .അതെ രീതി സ്വീകരിച്ചാലേ അതി ജയിക്കാനാവൂ. .!
👍 1

Comments