𝗡𝗦_𝗗𝗘𝗦𝗜𝗚𝗡💚🌹
January 31, 2025 at 01:43 PM
*"സ്വലാത്തുൽ ഫാത്തിഹ്"🌹🤍* *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدِن الفاتح لما أُعْلِقَ وَالْخَاتِمِ لِمَا سَبَقَ والنَّاصِرِ الْحَقِّ بِالْحَقِّ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العظيم* ഈ സ്വലാത്തിന് എണ്ണിയാൽ ഒടുങ്ങാത്ത ധാരാളം മഹത്വങ്ങൾ ഉണ്ട്. ഈ സ്വലാത്ത് ഒരു തവണ ചൊല്ലിയാൽ 6 ലക്ഷം സ്വലാത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. നാൽപ്പത് ദിവസം തുടർച്ചയായി ഈ സ്വലാത്ത് ചൊല്ലിയാൽ അവൻ്റെ തൗബ അല്ലാഹു സ്വീകരിച്ച് എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കും. ആരെങ്കിലും വ്യാഴാഴ്‌ച രാവോ, വെള്ളിയാഴ്ച രാവോ, തിങ്കളാഴ്‌ച രാവോ 4 റക്അത്ത് സുന്നത്ത് നിസ്‌കരിച്ച് ഒന്നാം റക്അത്തിൽ ഫാത്തിഹക്ക് ശേഷം സൂറത്തുൽ ഖദ്റൂം, രണ്ടാം റക്‌അത്തിൽ ഇദാ സുൽസിലത്തിയും, മൂന്നാം റക്അത്തിൽ കാഫിറൂനയും, നാലാം റക്അത്തിൽ മുഅവ്വിദതൈനിയും ഓതി നിസ്കരിച്ച ശേഷം 1000 തവണ ഈ സ്വലാത്ത് ചൊല്ലിയാൽ മുത്ത് നബി തങ്ങളുമായി സംഗമിക്കും ഈ സ്വലാത്ത് എല്ലാ ദിവസവും 100 തവണ പതിവാക്കിയാൽ ഒരുപാട് ആശ്ചര്യങ്ങൾ അവന്കാണാൻ കഴിയും. അവന്റെ ആവശ്യങ്ങൾ മുഴുവനും വീട്ടപ്പെടും. ഇതിന്റെ പ്രതിഫലം അല്ലാഹുവിനല്ലാതെ അറിയുകയില്ല. (അസ്സഫീനത്തുൽ ഖാദിരിയ്യ-74) ഈ സ്വലാത്തിനെ സംബന്ധിച്ച് തീജാനി ത്വരീഖത്തിൻ്റെ ശൈഖായ സയ്യിദി അഹ്‌മദു തിജ്ജാനി(റ). അവരുടെ ഖലീഫമാരോട് പറഞ്ഞു: "നിങ്ങൾ ജനങ്ങൾക്ക് സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിക്കൊടുക്കുക. അവർ ഈമാനോടു കൂടി മരിക്കാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ കൽപ്പിക്കുന്നത്". ഈ സ്വലാത്ത് ഒരു തവണ ചൊല്ലിയാൽ ആറു ലക്ഷം സ്വലാത്ത് ചൊല്ലിയതിന്റെ പ്രതിഫലം ഉണ്ടെന്ന് മുത്ത് നബി തങ്ങൾﷺ എന്നോട് പറഞ്ഞു എന്ന് അഹ്‌മദ് തിജ്ജാനി(റ)പറയുന്നു (ജവാഹിറുൽ മആനി- 1/100, 101) ഈ സ്വലാത്ത് സയ്യിദീ അബ്ദുൽ ഖാദർ ജീലാനി (റ)- വിലേക്ക് ചേർക്കപ്പെടുന്ന സ്വലാത്താണെന്ന് അഹ്മദ് ദഹ്ലാൻ(റ)അവിടുത്തെ കിതാബിൽ പറഞ്ഞിട്ടുണ്ട് (അഫ്ളലുസ്സ്വലാത്ത് - 543) ബഹുമാനപ്പെട്ട ഖുതുബ് മുഹമ്മദുൽ ബകരി (റ)എന്ന വലിയ മഹാൻ ലോകത്തിലുള്ള മുഴുവൻ സ്വലാത്തുകൾ ചൊല്ലിയാലുള്ള പ്രതിഫലവും, മുഴുവൻ സ്വലാത്തുകളുടെ രഹസ്യങ്ങളും അടങ്ങിയ ഒരു സ്വലാത്ത് അറിയിച്ച് തരാൻ വേണ്ടി ദീർഘകാലം അല്ലാഹുവിനോട് ദുആ ചെയ്ത‌പ്പോൾ, ഈ സ്വലാത്തിനെ പ്രകാശം കൊണ്ട് കടലാസിൽ എഴുതി ഒരു മലക്കിനെ ഏൽപ്പിച്ച് അള്ളാഹുതആല മഹാനവർകളിലേക്ക് അയച്ച് കൊണ്ട് ദുആക്ക് ഉത്തരം ചെയ്‌തു. (ജവാഹിറുൽ മആനി-1/101) ബഹുമാനപ്പെട്ട അഹമദ് തിജ്ജാനി (റ)പറയുന്നു. മുത്ത് നബി ﷺ തങ്ങൾ എന്നോട് പറഞ്ഞു. "സ്വലാത്തുൽ ഫാത്തിഹിനേക്കാൾ ശ്രേഷ്ഠമായ ഒരു സ്വലാത്തും ആരും എന്റെ മേൽ ചൊല്ലിയിട്ടില്ല". (ജവാഹിറുൽ മആനി (1/169) (അഥവാ മുത്ത് നബിﷺ പഠിപ്പിച്ച സ്വലാത്തുകളുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ടമായത് "ഇബ്റാഹീമിയ്യ അതിന് ശേഷമാണ് മറ്റുള്ള സ്വലാത്തുകൾ എന്ന് മനസ്സിലാക്കണം.) അഹ് മദ് തിജ്ജാനി(റ):പറയുന്നു: “ഏഴാകാശത്തിലും ഏഴ് ഭൂമിയിലുമുള്ള മുഴുവൻ സൃഷ്ടികളും ഒരുമിച്ച് കൂടിയാലും ഈ സ്വലാത്തിന്റെ പ്രതിഫലം പറഞ്ഞ് തീർക്കാൻ കഴിയുകയില്ല" ( ജവാഹിറുൽ മആനി-1/100)

Comments