𝗡𝗦_𝗗𝗘𝗦𝗜𝗚𝗡💚🌹
February 2, 2025 at 12:33 PM
അനസ് (റ) പറയുന്നു:”ഞാൻ അപേക്ഷിച്ചു,الله വിന്റെ ദൂതരേﷺ,എനിക്കു വേണ്ടി ശുപാർശ ചെയ്യണം.” തിരുനബിﷺ പറഞ്ഞു:”انا فاعل(ഞാനെന്തായാലും ചെയ്യും).അപ്പോൾ ഞാൻ ചോദിച്ചു:ഞാനെവിടെയാണ് അങ്ങയെﷺ കാണുക!?. മുത്ത്നബിﷺ പറഞ്ഞു:ആദ്യം നീയെന്നെ അന്വേഷിക്കേണ്ടത് സ്വിറാഥ്വിനടുത്താണ്.ഞാൻ ചോദിച്ചു: അവിടെ കണ്ടില്ലെന്കിലോ? തിരുനബിﷺ പറഞ്ഞു:എങ്കിൽ മീസാനിന്റെയടുത്ത് അന്വേഷിക്കുക.ഞാൻ ചോദിച്ചു:അവിടയും കണ്ടില്ലെങ്കിലോ!? അവിടുന്ന്ﷺ പറഞ്ഞു: എങ്കിൽ ഹൗളിനടുത്ത് അന്വേഷിക്കുക.ഞാൻ ചോദിച്ചു:അവിടെയും കണ്ടില്ലെങ്കിലോ!? അവിടുന്ന്ﷺ പറഞ്ഞു:ഈ മൂന്നു സ്ഥലത്ത് എവിടെയെങ്കിലും ഞാൻ ഉണ്ടാവാതിരിക്കില്ല.!! "നാം ജനിക്കുന്നതിനു മുന്നേ ആ പൊൻﷺ കരങ്ങളുയർന്നതും കൺകൾ നിറഞ്ഞതുംﷺ നമുക്ക് വേണ്ടി മാത്രം!!" സ്വർഗ്ഗരാജ സ്ഥാനം പോലും നോക്കാതെയാണ്., ഉമ്മത്തീ എന്നുരത്താﷺ മനം നാളെ മഹ്ശറിൽ നമുക്ക് വേണ്ടി പിടയുന്നത്!! *നോക്കൂ..!!* *ഇതുപോലൊരു സ്നേഹം നമ്മിലേക്ക്‌ പടർത്തിയൊരു നേതാവുണ്ടേൽ അത് ഹബീബരല്ലാതാരാണ്ﷺ!!* *സ്നേഹ റസൂലരേ ﷺ!*💘 *جَزَى اللَّهُ عَنَّا سَيِّدَنَا مُحَمَّدًا ﷺ بِمَا هُوَ أَهْلُهُ🌹✨*
❤️ 😢 🥹 5

Comments