Academis 🎓
January 30, 2025 at 04:22 AM
എത്രയൊക്കെ പറഞ്ഞാലും നിങ്ങളിൽ പലർക്കും ഇപ്പോഴും സ്വന്തം കൈപ്പടയിൽ നമ്മൾ എഴുതുന്ന നോട്ട്സിനെ പ്രാധാന്യം മനസ്സിലാകുന്നില്ല എന്ന് എനിക്ക് തോന്നാറുണ്ട്. സമയമില്ല എന്നതാണ് പലരും പറയുന്ന പ്രധാന കാരണം, എന്നാൽ എനിക്ക് മിക്കപ്പോഴും തോന്നാറുള്ളത് മെനക്കെടാനുള്ള മടിയും നോട്സ് എഴുതുന്നതിന്റെ ഗുണം മനസ്സിലാകാത്തതും കൊണ്ടാണെന്നാണ്. കാരണം ഇത്തിരി സമയം അധികം എടുത്താലും, നിങ്ങൾ സ്വന്തമായി കാര്യങ്ങൾ മനസ്സിലാക്കി ഒന്ന് എഴുതിയാൽ അത് എത്ര മാത്രം നിങ്ങളുടെ ഓർമ്മയിൽ ഉണ്ടാകുമെന്നത് നിങ്ങളിൽ പലരും മനസ്സിലാക്കുന്നില്ല. എല്ലാവർക്കും notes എഴുതാനുള്ള സമയനഷ്ടത്തിന്റെ കണക്ക് മാത്രമേ പറയാനുണ്ടാകുള്ളൂ. എല്ലാം പോട്ടെ, എക്സാമിന്റെ അവസാന ദിവസങ്ങളിൽ മൊത്തത്തിൽ ഒന്ന് ഓടിച്ചു നോക്കാൻ, എല്ലാം ഒന്ന് കൂടെ ഓർമയിൽ കൊണ്ട് വരാൻ നിങ്ങളെഴുതിയ നോട്ടിനോളം പോന്ന ഒന്നും വേറെയില്ല. എക്സാം ഹാളിൽ ഇരുന്ന് പരിചയമുള്ള ചോദ്യം കാണുമ്പോൾ നിങ്ങളുടെ കൈപ്പടയിൽ എഴുതിയ ആ കാര്യങ്ങൾ നിങ്ങൾ ഓർക്കും. അതാണ് അതിന്റെ ഒരു ഭംഗി. എക്സാം crack ചെയ്ത ആളുകളോട് നിങ്ങൾ ചോദിക്കൂ, അവർക്കെല്ലാം പറയാനുണ്ടാകും സ്വന്തം നോട്ടിന്റെ വില. So മടിയൻസ് & മടിച്ചീസ് Please step back. നേടണമെന്നുള്ളവർ സ്വന്തം നോട്ട് എഴുതി തന്നെ മുന്നോട്ട് പോകുക. അത് നിങ്ങളെ സഹായിക്കും പോലെ ഒരു ക്ലാസും, ഒരു കോഴ്സും, ഒരു ബുക്കും നിങ്ങളെ സഹായിക്കില്ല. PS: കുറച്ച് പേരെങ്കിലും ഇപ്പോൾ മനസ്സിൽ പറയുന്നുണ്ടാകും “ഞാൻ കാലങ്ങളായി PDF നോക്കി പഠിക്കുന്ന ആളാണ്. ഞാൻ അങ്ങനെയെ ചെയ്യൂ എന്നത്” - ഒരു കുഴപ്പവുമില്ല. പക്ഷേ ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ - അങ്ങനെ PDF നോക്കി പഠിച്ച് ജയിച്ചു കയറാൻ ഇതൊന്നും യൂണിവേഴ്സിറ്റി പരീക്ഷയോ പത്താം ക്ലാസ് പരീക്ഷയോ എല്ലാ എന്ന് കൂടെ ഒന്ന് ഓർത്താൽ നല്ലതാണ്.
❤️ 👍 🙏 48

Comments