Rumi_Design...🕊️
January 20, 2025 at 06:25 AM
മോനെ ഉമ്മാക്ക് വേദനിക്കുന്നുണ്ടെടാ..! അവസാന നിമിഷങ്ങളിലും ആ ഉമ്മ പൊന്നുമോനോട് ഒരല്പം കരുണയ്ക്ക് വേണ്ടി യാചിച്ചു കാണണം.. കഴുത്തിൽ കുത്തിയിറങ്ങിയ കൊടുവാളിനെക്കാൾ ആ ഉമ്മയെ വേദനിപ്പിച്ചത് അത് പിടിച്ച കൈകളും മുഖവും കണ്ടപ്പോയായിരിക്കും.., ആ കൈകൾ തന്നെ ഒരിക്കൽ ഊട്ടുമെന്നോർത്ത് ബലി നൽകിയ യൗവ്വനം.., ഉപ്പയില്ലാത്ത ഒരു കുറവുകളും അറിയിക്കാതെ വളർത്തുവാൻ വേണ്ടി ചോര നീരാക്കിയ പകലുകൾ.., പട്ടിണികിടന്ന് അവന് വേണ്ടി വെച്ച് വിളമ്പിയ രാത്രികൾ.., ഒടുക്കം ഉറുമ്പ് അരിമണി ശേകരിക്കുമ്പോലെ കൂട്ടിവെച്ചതെല്ലാം മകന്റെ ഉന്നതവിദ്യാഭ്യാസത്തിന് ചിലവഴിച്ച പ്രതീക്ഷയുടെ നാൾവഴികൾ.., എല്ലാം തകർന്ന് തുടങ്ങിയത് അന്ന് മുതലാണ്... ഉമ്മയെ ശത്രുവായി കണ്ടു തുടങ്ങിയത്, തലയിൽ ലഹരിയുടെ അബോധം കയറികൂടിയത് മുതലാണ്., കുടിച്ച മുലപ്പാലിനെക്കാൾ തനിക്ക് വേണ്ടി ത്യജിച്ചകാർ പറഞ്ഞ ആ പച്ചയായ ജീവിതത്തിനേക്കാൾ വലുത് പൊടിയും ഇലയുമാണ് എന്ന് അവന് തോന്നിതുടങ്ങിയത്.., ക്യാൻസറിന് മുന്നിൽ പൊരുതി നേടിയ വിജയം., മകനെ ഒരു നോക്ക് കാണുവാൻ ഡിഅടിക്ഷൻ സെൻ്ററിൽ നിന്ന് വന്ന് പറഞ്ഞു കൊള്ളാൻ സമ്മതം മൂളിയ നിമിഷം പരാജയപട്ടു.., മകനെ വിശ്വസിച്ച ലാളിച സ്നേഹിച്ച ആ ഉമ്മയ്ക്ക്... മരണം കൊലക്കത്തിയാൽ നൽകി... അവൻ വിളിച്ചു പറഞ്ഞത്... എന്നെ ജനിപ്പിച്ചതിനുള്ള സമ്മാനമാണ് ഈ കൊടുക്രൂരതയെന്ന്...!! മനുഷ്യൻ ക്യാൻസറിനേക്കാൾ മാരകമാണ്...🥺😣💛 ©UNKNOWN
😢 😭 🥹 🥺 👍 💯 😖 😣 😥 😮 77

Comments