BIBLE PR㊉MISES
February 2, 2025 at 06:14 AM
Praise the Lord കർത്താവിൽ സഹോദരങ്ങളെ, ഒത്തിരി ഒത്തിരി തിരുവചന ങ്ങളിലൂടെ Holy Spirit നമ്മെ പഠിപ്പിച്ചു. ദൈവം വിഗ്രഹങ്ങളിൽ വസിക്കുന്നില്ല. ( അപ്പസ്‌: 17-29) ദൈവം ആത്മാവാകുന്നു. God is Spirit ( യോഹന്നാൻ 4:24). യേശുക്രിസ്തു വചനമാകുന്നു ( 1 യോഹന്നാൻ :14) യേശുക്രിസ്തു ദൈവം ആകുന്നു ( യോഹന്നാൻ 1:1). നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മറ്റൊരു കർതൃത്വമാണ് യേശു വെളിച്ചമാകുന്നു എന്നത്. യേശുക്രിസ്തു പറഞ്ഞു ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു അല്ലെങ്കിൽ പ്രകാശമാകുന്നു. യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്‌. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും. യോഹന്നാന്‍ 8 : 12 എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു. യോഹന്നാന്‍ 1 : 9 ഇതിൽ പറയുന്ന ലോകത്തിലേക്ക് വന്ന യഥാർത്ഥ വെളിച്ചം കർത്താവായ യേശുക്രിസ്തു ആകുന്നു. അപ്പോൾ നമ്മൾ യേശുക്രിസ്തുവിന്റെ മക്കൾ ആണെന്ന് പറയുമ്പോൾ നമ്മൾ വെളിച്ചത്തിൽ നടക്കുന്നവരായിരിക്കണം വെളിച്ചത്തിൽ ജീവിക്കുന്നവർ ആയിരിക്കണം. വെളിച്ചം നന്മയെയും അന്ധകാരം തിന്മയെയും സൂചിപ്പിക്കുന്നു. നാം വെളിച്ചത്തിൽ ആണ് നടക്കുന്നതെങ്കിൽ നമ്മളിൽ പ്രകാശത്തിന്റെ ഫലങ്ങൾ ഉണ്ടായിരിക്കണം. പ്രകാശത്തിന്റെ മക്കളെപ്പോലെ വര്‍ത്തിക്കുവിന്‍. പ്രകാശത്തിന്റെ ഫലം സകല നന്‍മയിലും നീതിയിലും സത്യത്തിലുമാണു പ്രത്യക്‌ഷപ്പെടുന്നത്‌. എഫേസോസ്‌ 5 : 9 ദൈവം എന്തെന്നറിയാതെ വചനം എന്തെന്നറിയാതെ ഒരാൾ ജീവിക്കുമ്പോൾ അയാൾ അന്ധകാരത്തിലാണ് എന്നാൽ സുവിശേഷത്തിലൂടെ യേശുവിനെ അറിയുമ്പോൾ ആ വെളിച്ചം അയാളിലേക്ക് കടന്നു വരികയും അയാൾ വെളിച്ചത്തിൽ ജീവിക്കുകയും ചെയ്യുന്നു. ഈ വെളിച്ചത്തിന്റെ, ഈ പ്രകാശത്തിന്റെ ഫലം എന്ന് പറയുന്നത് സത്യവും നീതിയും, നന്മയും ആകുന്നു. നമ്മളുടെ പ്രവർത്തികളിൽ നന്മയുണ്ടായിരിക്കണം, നീതി ഉണ്ടായിരിക്കണം, സത്യമുണ്ടായിരിക്കണം. തിന്മയ്ക്കോ അനീതിക്കോ അസത്യത്തിനു കൂട്ടുനിൽക്കരുത്. എന്താണ് സത്യം? വചനമാണ് സത്യം. വചനത്തിന് വിപരീതമായി നമ്മൾ പ്രവർത്തിക്കുമ്പോൾ സത്യത്തിന് വിരുദ്ധമായിട്ടാണ് നമ്മൾ പ്രവർത്തിക്കുന്നത്. അങ്ങനെയെങ്കിൽ നമ്മിൽ പ്രകാശമില്ല. നാം പ്രകാശത്തിന്റെ മക്കളല്ല. അന്ധകാരത്തിന്റെ പ്രവർത്തനങ്ങൾ: മദ്യലഹരി സുഖലോലുപത വിഗ്രഹാരാധന, അസൂയ, വിഷയാസക്തികൾ,അപവാദം, കള്ളം, കുറ്റം പറച്ചിൽ തുടങ്ങിയവയാകുന്നു. പ്രകാശത്തിന്റെ മക്കളാണെങ്കിൽ നമ്മൾ ചെയ്യേണ്ട ഒരു കാര്യം അന്‌ധകാരത്തിന്റെ നിഷ്‌ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരരുത്‌, പകരം അവയെ കുറ്റപ്പെടുത്തുവിന്‍. എഫേസോസ്‌ 5 : 11 അന്ധകാരത്തിന്റെ പ്രവർത്തനങ്ങളിൽ, തിന്മയുടെ പ്രവർത്തനങ്ങളിൽ, വചനത്തിൽ പറയാത്ത കാര്യങ്ങളിൽ നമ്മൾ പങ്കുചേരുന്നതിനു പകരം നമ്മൾ അവയെ കുറ്റപ്പെടുത്തണം അത് വചനവിരുദ്ധമാണ് എന്ന് പറയുവാനുള്ള മനസ്സ് നമ്മളിൽ ഉണ്ടായിരിക്കണം. ഇതാണ്‌ ഞങ്ങള്‍ അവനില്‍ നിന്നു കേള്‍ക്കുകയും നിങ്ങളോടു പ്രഖ്യാപിക്കുകയും ചെയ്യുന്ന സന്‌ദേശം: *ദൈവംപ്രകാശമാണ്* ( ഇവിടെ ശ്രദ്ധിക്കുക ദൈവത്തിന് രൂപമില്ല, ദൈവം വിഗ്രഹം അല്ല ). 1 യോഹന്നാന്‍ 1 : 5 ദൈവത്തില്‍ അന്‌ധകാരമില്ല. അവിടുത്തോടു കൂട്ടായ്‌മയുണ്ടെന്നു പറയുകയും അതേ സമയം അന്‌ധകാരത്തില്‍ നടക്കുകയും ചെയ്‌താല്‍ നാം വ്യാജം പറയുന്നവരാകും; സത്യം പ്രവര്‍ത്തിക്കുന്നുമില്ല. അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍ നമുക്കു പരസ്‌പരം കൂട്ടായ്‌മയുണ്ടാകും. 1 യോഹന്നാന്‍ 1 : 6-7 നമ്മൾ ദൈവത്തിന്റെ മക്കളാണ് പ്രകാശത്തിന്റെ മക്കളാണോ എന്ന് പറയുന്നുവെങ്കിൽ നമുക്ക് ഒരു പരസ്പരം ഒരു കൂട്ടായ്മ ഉണ്ടായിരിക്കണം എന്ന് വചനം പറയുന്നു. അതായത് പിതാവിനോട് പുത്രനോടും കൂടെ നമുക്ക് കൂട്ടായ്മ ഉണ്ടായിരിക്കണം ദൈവത്തിന്റെ സഭയോട് നമുക്ക് കൂട്ടായ്മ ഉണ്ടായിരിക്കണം. ഹൃദയകാഠിന്യം നിമിത്തം അജ്‌ഞത ബാധിച്ച അവര്‍ ബുദ്‌ധിയില്‍ അന്‌ധകാരം നിറഞ്ഞ്‌ ദൈവത്തിന്റെ ജീവനില്‍നിന്ന്‌ അകറ്റപ്പെട്ടിരിക്കുന്നു. എഫേസോസ്‌ 4 : 18 വചനം പറയുന്നു ഹൃദയക്കാഠിന്യം നിമിത്തം ദൈവത്തിലും വചനത്തിലും വിശ്വസിക്കാത്തവർ, വചനത്തെ ധിക്കരിക്കുന്നവർ ദൈവത്തിന്റെ ജീവനിൽ നിന്ന് അകറ്റപ്പെട്ടിരിക്കുന്നു. നിത്യജീവനിൽ നിന്നും അവരെ അകറ്റി നിർത്തിയിരിക്കുന്നു. അതിനാൽ പ്രിയ സഹോദരങ്ങളെ നമ്മളിൽ യേശുവിനെ വെളിച്ചം ഉണ്ടെങ്കിൽ ദൈവത്തിന്റെ വചനം എന്ന് വെളിച്ചം ഉണ്ടെങ്കിൽ നമ്മളിലുള്ള പ്രകാശം മറ്റുള്ളവരെ മുമ്പിൽ നമ്മൾ പ്രകാശിപ്പിക്കണം. വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്‌ക്കാറില്ല, പീഠത്തിന്‍മേലാണു വയ്‌ക്കുക. അപ്പോള്‍ അത്‌ ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു. അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്‌, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ. മത്തായി 5 : 15-16 God bless u all🔥
🙏 ❤️ 22

Comments