Shafi's Vadakara
January 23, 2025 at 08:26 AM
പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ. അരുൺ കുമാർ ചതുർവേദിയുമായി ഡിവിഷൻ ഓഫീസിൽ നടന്ന കൂടി കാഴ്ചയിൽ മുക്കാളി റെയിൽവേ സ്റ്റേഷന്റെ പ്രാധാന്യം ചൂണ്ടി കാണിക്കുവാൻ സാധിക്കുകയും തുടന്ന് മുക്കാളി റെയിൽവേ സ്റ്റേഷൻ പ്രവർത്തനം നിർത്തലാക്കില്ല എന്ന് ഡിവിഷണൽ റെയിൽവേ മാനേജർ ഉറപ്പ് നൽകുകയും ചെയ്തു. കോഴിക്കോട്-മംഗലാപുരം റൂട്ടിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ചും കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിനെ സംബന്ധിച്ചും റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തെ കുറിച്ചും ചർച്ചയുണ്ടായി. സമയ ക്രമീകരണത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കൂടി പരിഗണിച്ചു ട്രെയിനുകൾക്ക് നിർത്തലാക്കിയ സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്ന കാര്യം സജീവമായി പരിഗണിക്കണമെന്നും യാത്രക്കാർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കി സമയം ക്രമീകരിച്ച ഇന്റർസിറ്റി അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് സേലം ഡിവിഷൻ അധികാരികളുമായി ചർച്ച ചെയ്തതിനു ശേഷം അനുകൂലമായ തീരുമാനം എടുക്കുന്നതിന് പരിശ്രമിക്കാമെന്ന് DRM ഉറപ്പ് നൽകി. നിലവിൽ ഡെപ്പോസിറ്റ് വർക്ക് ആയി പരിഗണിയിലുള്ള നന്തി അണ്ടർപാസ്സ്‌, തലശ്ശേരി പുതിയ സ്റ്റാൻഡിൽ നിന്നും റെയിവേ സ്റ്റേഷനിലേക്കുള്ള റോഡ് എന്നിവയുടെ സാങ്കേതിക ,സാധ്യത പരിശോധന ഉടൻ നടത്തുവാനും തീരുമാനിച്ചു. കോവിഡിനുശേഷം ടെമ്പിൾ ഗേറ്റ്, മുക്കാളി, നാദാപുരം റോഡ്, ഇരിങ്ങൽ, തിക്കോടി, ചേമഞ്ചേരി, വെള്ളറക്കാട് തുടങ്ങിയ സ്റ്റേഷനുകളിൽ പാസഞ്ചർ ട്രെയിനുകൾക്കുള്ള സ്റ്റോപ്പ് റദ്ധാക്കിയതിനാൽ ഹ്രസ്വ ദൂര യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ മീറ്റിംഗിൽ അവതരിപ്പിക്കുവാനും റെയിൽവേ ലൈനിനോട് ചേർന്നുള്ള ഭൂമിയിൽ വീട് നിർമ്മിക്കാനായി NOC ലഭിക്കാനുള്ള കാലതാമസം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും മീറ്റിംഗിൽ ആവശ്യപ്പെട്ടു . തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾക്കുമായി 9 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇതിനകം നടപ്പിലാക്കിയെന്നും തുടർന്നുള്ള 7 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് പുതിയ പദ്ധതിയുടെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ കൈകൊള്ളുവാൻ മീറ്റിംഗിൽ ആവശ്യപ്പെട്ടു. പുതിയ ബസ്‌ സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് നിർമ്മാണവും കാട് പിടിച്ച കിടക്കുന്ന റെയിൽവേ ഭൂമിയുടെ വികസന സാധ്യതയും പരിശോധിക്കാനായി വിദഗ്ധസംഘത്തോടൊപ്പം ഒരുമിച്ച് ഫീൽഡ് വിസിറ്റ് നടത്തി സംയുക്ത പരിശോധന നടത്തുവാനും തീരുമാനിച്ചു.
👍 ❤️ 😢 🙏 6

Comments