manoramaMAX

manoramaMAX

79.0K subscribers

Verified Channel
manoramaMAX
manoramaMAX
February 25, 2025 at 11:43 AM
അതി മനോഹരമായ മരണം " അവള് പോകുമ്പോൾ നിനക്ക് 6 വയസ്സാ. കർത്താവായി അന്ന് ഞാൻ തെറ്റിയതാ. പക്ഷെ ഇപ്പൊ മൂപ്പരോട് എനിക്ക് ചെറിയ ഇഷ്ട്ടവൊക്കെ ഉണ്ട്. അവള് പോയപ്പോ എനിക്ക് പകരം നിന്നെ തന്നില്ലേ? ഈ അപ്പനങ്ങു ചത്തുപോയാൽ നീ ആർക്കുവേണ്ടി ജീവിക്കും? റെജിയുടെ ചങ്കുലക്കുന്ന ചാക്കോ മാപ്പിളയുടെ ചോദ്യം.തൊട്ടടുത്ത സെക്കൻഡിൽ മണിയടിച്ച് ബസ്സ്‌ നിർത്തി റോട്ടിലിറങ്ങിയ റെജിയോട് എങ്ങോട്ടാണെന്ന മാപ്പിളയുടെ ചോദ്യം. " ദേ... ആ കാണുന്ന ധ്യാന കേന്ദ്രത്തിലേക്ക് " പിന്നീടുള്ള മണിക്കൂറുകളിൽ ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യനായാണ് ചാക്കോ മാപ്പിള ജീവിച്ചത്.. കള്ള് കുടിച്ചും ഡാൻസ് കളിച്ചും റെജിയോടൊപ്പം കുസൃതികൾ ഒപ്പിച്ചും സങ്കടങ്ങളെല്ലാം ദൂരേക്ക് വലിച്ചെറിഞ്ഞ് ആഘോഷത്തിന്റെ നിമിഷങ്ങൾ. വെളുപ്പിനെ വീട്ടിൽ വന്ന് കിടക്കുന്ന ചാക്കോ മാപ്പിള പിന്നെ കണ്ണ് തുറന്നില്ല. അയാളുടെ മരണം അയാൾ മുൻകൂട്ടി കണ്ടിരുന്നോ? ചുറ്റുമുള്ളവരെല്ലാം നെഞ്ച് പൊട്ടുന്ന വേദനയിലാണെങ്കിലും അയാൾ സന്തോഷത്തിന്റെ അത്യുന്നതിയിലാണ് മരണം കൈ വരിച്ചത്. ഏറ്റവും സന്തോഷമുള്ള മരണം... അതി മനോഹരമായ മരണം.!
Image from manoramaMAX: അതി മനോഹരമായ മരണം                                                     ...
😢 ❤️ 😆 😭 😮 🙂 9

Comments