psc update News,Study & Jobs 📚
psc update News,Study & Jobs 📚
February 18, 2025 at 03:55 AM
തദ്ദേശ സ്വയംഭരണ വകുപ്പ് 2023-24 വർഷത്തെ സ്വരാജ് ട്രോഫി, മഹാത്മാ - അയ്യങ്കാളി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൊല്ലം -മികച്ച ജില്ലാപഞ്ചായത്ത്. തിരുവനന്തപുരം - രണ്ടാം സ്ഥാനം. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ജില്ലാ പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ എന്നീ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. പെരുമ്പടപ്പ് (മലപ്പുറം) -മികച്ച ബ്ലോക്ക് പഞ്ചായത്ത്. കൊടകര (തൃശ്ശൂർ)- രണ്ടാം സ്ഥാനം നീലേശ്വരം ബ്ലോക്ക് (കാസർകോഡ്) -മൂന്നാം സ്ഥാനം ഒന്നാം സ്ഥാനക്കാർക്ക് 50 ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് 40 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 30 ലക്ഷവും ലഭിക്കും. വെളിയന്നൂർ (കോട്ടയം) -മികച്ച ഗ്രാമപഞ്ചായത്ത്. ഉഴമലക്കൽ (തിരുവനന്തപുരം) -രണ്ടാമതും, മറ്റത്തൂർ (തൃശൂർ)- മൂന്നാമത് ഗുരുവായൂർ -മുനിസിപ്പാലിറ്റി. വടക്കാഞ്ചേരി (തൃശൂർ) രണ്ടാം സ്ഥാനം. ആന്തൂർ നഗരസഭ (കണ്ണൂർ) മൂന്നാം സ്ഥാനം. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനാണ് മികച്ച കോർപ്പറേഷൻ. സംസ്ഥാനതലത്തിൽ മികച്ച ഗ്രാമപഞ്ചായത്തിനുള്ള മഹാത്മാ പുരസ്കാരം നേടിയത്- ഒറ്റശേഖരമംഗലം ( തിരുവനന്തപുരം)
❤️ 2

Comments