ഹുബ്ബുറസൂൽ 💚
ഹുബ്ബുറസൂൽ 💚
March 1, 2025 at 08:53 AM
കട്ട ചോര കൊണ്ട് ജ്യൂസ്‌ അടിക്കും സോഡ സർബത്ത് 🥺 മാഷുമാരുടെയും ടീച്ചർമാരുടെയും ഉപ്പാന്റേം ഉമ്മാന്റേം അടുത്ത് നിന്ന് ഒരു ലോഡ് അടി വാങ്ങി അടങ്ങി ഒതുങ്ങി കഴിഞ്ഞു പോയ സ്കൂൾ കാലത്തെ ആലോചിച്ച് അഭിമാനം തോന്നുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലിബറൽ ചിന്തകളുടെയും ഏറ്റം കൊണ്ട് നമ്മള് തീ ആകുക എന്ന പുതിയ സമവാക്യങ്ങളെ ഏറ്റെടുത്ത് കൊണ്ട് മാതാപിതാക്കളെയും ഗുരുക്കന്മാരെയും അനുസരിക്കാത്ത 2000 കിഡ്സ്‌ അല്ലാത്തതിൽ സന്തോഷം തോന്നുന്നു. എടുത്തു വെച്ച വടികളൊക്കെ സ്കൂളുകളിൽ അധ്യാപകർ വീണ്ടും എടുക്കണം. നല്ലോണം അടി കിട്ടി വളരണം. എന്നാൽ തന്നെ മാത്രമേ പിള്ളേരൊക്കെ നന്നാകൂ. ഈ കുട്ടിയെ കൊല്ലാൻ കാരണമായ അടിയൊക്കെ അടിച്ച ഒരുത്തന്റെ ഇൻസ്റ്റാഗ്രാം ചാറ്റ് കേട്ടിരുന്നോ നിങ്ങൾ. എന്തൊരു ആഹ്ലാദമാണ് ആ ചെക്കന്. പേടി തോന്നുന്നു. നമ്മള് നടന്നു പോകുന്ന വഴിയിൽ വെച്ച് ഇത് പോലത്തെ ഏതെങ്കിലും സാധനങ്ങൾ വന്ന് നമ്മളെ മെക്കെട്ട് കയറില്ലെന്ന് ആര് കണ്ടു...!
😢 👍 😞 🥺 22

Comments