
TO TAYBA
February 23, 2025 at 01:44 PM
*ചോദ്യങ്ങളിലൂടെ അറിവ് നേടാം*
*മുല്‍തസമാണ്* ദുആഇന് ഇജാബത്ത് ഉറപ്പുള്ള സ്ഥലം. തിരുനബി(സ) ദുആ ചെയ്ത സ്ഥലം. എന്നീ പ്രത്യേകതകൾ ഉള്ള കഅ്ബയുടെ ഭാഗം
*THERE ARE 75 WINNERS*
*_അറിവിലേക്കായി ചിലത്_*
കഅ്ബക്ക് പ്രധാനമായും 9 ഭാഗങ്ങളാണുള്ളത്:
1. . ഹജറുൽ അസ്‌വദ് (കറുത്ത കല്ല്)
2. വാതിൽ
3. പാത്തി (മീസാബ്)
4. അടിത്തറ (ശാദിർവാൻ)
5. ഹിജ്ർ (ഹത്വീം)
6. മുൽതസം
7. മഖാമു ഇബ്റാഹീം
8. നാലു മൂലകൾ
9. കിസ് വ
*ഹജറുൽ അസ്‌വദ്*
കഅ്ബയുടെ തെക്കുകിഴക്കെ മൂലയിൽ ഭൂമിയിൽ നിന്ന് ഒന്നര മീറ്റർ ഉയരത്തിൽ ചുമരിലാണ് ഹജറുൽഅസ്‌വദ് സ്ഥാപിച്ചിരിക്കുന്നത്. ത്വവാഫ് ആരംഭിക്കേണ്ടത് ഹജറുൽ അസ്‌വദിൻ്റെ ഭാഗത്തുനിന്നാണ്. മോഷണത്താലും മറ്റും ഈ കല്ല് അതിന്റെ ആദ്യ വലിപ്പത്തിൽ നിന്ന് ചെറുതായിടുണ്ട്. ഇപ്പോൾ വെള്ളിയുടെ വലയത്തിനകത്ത് ഭദ്രമാക്കി വെച്ചിരിക്കുകയാണ്. ഹജറുൽഅസ്‌വദ് ചുംബിക്കുകയോ സ്പർശിക്കുകയോ ഇതിനു നേരെ ആംഗ്യം കാണിക്കുകയോ ചെയ്തുവേണം ത്വവാഫ് തുടങ്ങാൻ.
*വാതിൽ*
കഅ്ബയുടെ കിഴക്കുഭാഗത്തെ ചുമരിൽ ഒരു വാതിലുണ്ട്. മധ്യഭാഗത്തല്ല, ഹജറുൽ അസ്‌വദിനോടടുത്തായാണ് വാതിൽ സ്ഥിതി ചെയ്യുന്നത്. ഖുറൈശികൾ കഅ്ബ പുതുക്കി പണിതപ്പോൾ തറവിതാനത്തിൽ നിന്ന് ഏകദേശം ഏഴടി ഉയരത്തിലാണ് വാതിൽ സ്ഥാപിച്ചത്. ഉസ്മാനിയാ സുൽത്താൻ ഇത് വെള്ളിയിൽ പണിതു. പിന്നീട് 1979ൽ സുഊദി ഭരണാധികാരി ഖാലിദ് രാജാവ് തേക്കിൽ നിർമിച്ച് അതിന് സ്വർണം ചാർത്തി. മൂന്നുമീറ്റർ ഉയരവും രണ്ടുമീറ്റർ വീതിയുമുള്ള വാതിലിൽ, 280 കിലോ ഗ്രാം സ്വർണമുണ്ട്. ഖുർആൻ വചനങ്ങളും ദൈവിക നാമങ്ങളും കാലിഗ്രഫി മികവിൽ ഇതിൽ കൊത്തിവെച്ചിട്ടുണ്ട്. ഒരുകോടി മൂപ്പത്തിനാല് ലക്ഷത്തി ഇരുപതിനായിരം റിയാൽ ആണ് അന്ന് നിർമാണച്ചെലവ്.
*പാത്തി (മീസാബ്)*
ഇബ്രാഹീം(അ) പടുത്തുയർത്തിയ കഅ്ബയ്ക്ക് മേൽക്കൂര ഉണ്ടായിരുന്നില്ല. പിന്നീട് ഖുറൈശികളുടെ കാലത്ത് പുതുക്കി പണിതത് മേല്ലൂരയോടു കൂടിയായിരുന്നു. മഴ പെയ്യുമ്പോൾ മുകളിൽ പതിക്കുന്ന വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുവാൻ വേണ്ടി ഒരു പാത്തി സ്ഥാപിക്കുകയുണ്ടായി. ഇത് മീസാബ് എന്നറിയപ്പെടുന്നു. കഅ്ബയുടെ വടക്കേ ചുമരിൽ ഹിജ്റിലേക്ക് പതിക്കുന്നവിധം കഅ്ബയ്ക്കു മുകളിലെ വെള്ളം ഒഴുക്കി വിടാനുള്ളതാണിത്. ഇത് മരം കൊണ്ടുള്ളതായിരുന്നു. ഇപ്പോഴിത് ശുദ്ധ സ്വർണ നിർമിതമാണ്. രണ്ടുമീറ്റർ നീളമുണ്ട്. 23 സെ.മി.ഘനവും 26 ៣. മീ.വീതിയുമുണ്ട്. ഇതിൽ ബിസ്മില്ലാഹിർറഹ്മാനിർറഹീം, യാ അല്ലാഹ് എന്ന് ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.
*അടിത്തറ (ശാദിർവാൻ)*
കഅ്ബയുടെ ചുമരുകളും അടിത്തറയും ചേരുന്ന ഭാഗത്തെ ചെരിഞ്ഞസ്ഥലം. മത്വാഫിൽനിന്ന് 70 സെൻ്റിമീറ്റർ ഉയർന്നുനിൽക്കുന്നതും 72 സെന്റിമീറ്റർ വീതിയുള്ളതുമായ ഈ ഭാഗത്ത് വെള്ള മാർബിൾ പതിച്ചിട്ടുണ്ട്. കഅ്ബയുടെ കിസ് കേടാവാതിരിക്കാനും അത് വലിച്ചുകെട്ടാനും ഇത് സഹായകമാണ്. ഹിജ്റിന്റെ ഭാഗത്ത് ശാദിർവാൻ ഇല്ല.
*ഹിജ്ർ (ഹത്വീം)*
കഅ്ബയുടെ വടക്കുഭാഗത്ത് അർധവൃത്താക്യതിയിലുള്ള അരമതിൽ. ഇതിന് ഹത്വീം എന്നു പറയുന്നു. 1.30 മീറ്റർ ഉയരം, ഒന്നരമീറ്റർ വീതി. ഇതിന്റെ ഉൾഭാഗം എട്ടര ചതുരശ്ര മീറ്റർ വിസ്താരം ഉണ്ട്. ഖുറൈശികൾ കഅ്ബ പുതുക്കി പണിതപ്പോൾ കഅ്ബയോട് ചേർന്ന ഈ ഭാഗം പണം തികയാത്തതിനാൽ ഒഴിവാക്കുകയായിരുന്നു. പകരം അവർ അരമതിൽ നിർമിച്ചു.
ഹിജ്ർ കഅ് ബയുടെ ഭാഗം തന്നെയാണെന്നും അവിടെ നമസ്ക്കരിക്കുന്നത് കഅ്ബയിൽ നമസ്ക്‌കരിക്കുന്നതിന് തുല്യമാണെന്നും നബി(സ്വ) പറഞ്ഞതായി പത്നി ആഇശ(റ) വ്യക്തമാക്കിയിട്ടുണ്ട്. (തിർമിദി). ഹിജ്റിന് പുറത്തുകൂടി മാത്രമേ ത്വവാഫ് ചെയ്യാവൂ. കാരണം ആ ഭാഗം കഅ്ബയിൽ പെട്ടതാണ്.
*മുൽതസം*
ഹജറുൽ അസ്‌വദിനും കഅ്ബയുടെ വാതിലിനും ഇടയ്ക്കുള്ള രണ്ടുമീറ്റർ ഭാഗം. ത്വവാഫ് ചെയ്ത ശേഷം നബി(സ്വ) ഈ ഭാഗത്ത് മുഖവും നെഞ്ചും അമർത്തി നിന്നിരുന്നു. അങ്ങനെയാണ് ഈ ഭാഗത്തിന് മുൽതസം (ചേർത്തുവെക്കൽ) എന്ന പേരുവന്നത്. ഇങ്ങനെയുള്ള പ്രാർഥന സ്വീകരിക്കപ്പെടുമെന്നും നബി(സ്വ) പറഞ്ഞു (ബൈഹഖി).
*മഖാമു ഇബ്റാഹീം*
കഅ്ബ പണിയുമ്പോൾ കയറിനിൽക്കാനായി ഇബ്റാഹീം(അ) ഉപയോഗിച്ച കല്ലാണിത്. ഇബ്റാഹീം നിന്ന സ്ഥലം എന്നാണിതിൻ്റെ അർഥം.
ഇബ്റാഹീമി(അ)ൻ്റെ കാല്പാദം ഇതിൽ പതിഞ്ഞിട്ടുണ്ട്. 22.സെ.മീ. നീളവും 11 സെ.മീ. വീതിയും 10സെ.മീ. താഴ്ചയും ഉണ്ട് ഇതിന്. ഈ കല്ല് ഇപ്പോൾ മൂന്നുമീറ്റർ ഉയരമുള്ള ഒരു സഫ്ടികക്കൂട്ടിലാണുള്ളത്. കഅ്ബയിൽ നിന്ന് 14.5 മീറ്റർ കിഴക്കോട്ടു മാറിയാണ് ഉള്ളത്. എങ്കിലും ഇത് കഅ്ബയുടെ ഭാഗമായാണ് പരിഗണിക്കപ്പെടുന്നത്. ഖുർആൻ സൂറ.അൽബഖറ (125), ആലു ഇംറാൻ (97) എന്നീ വചനങ്ങളിൽ മഖാമു ഇബ്റാഹീം പരാമർശിച്ചിട്ടുണ്ട്.
*നാലു മൂലകൾ*
ചതുരാകൃതിയിലുള്ള കഅ്ബയുടെ 63800 മൂലയും പ്രത്യേക പേരുകളിൽ അറിയപ്പെടുന്നു. ദിശാ സൂചകമാണ് ഈ പേരുകൾ. തെക്കേ മൂല റുകൽ യമാനിയാണ്. കിഴക്കെ മൂല റുക്‌നുശ്ശർഖീ എന്നറിയപ്പെടുന്നു. ഇത് വാതിലിനു സമീപത്താണ്. ഹജറുൽ അസ്‌വദും ഈ മൂലയിൽ തന്നെ. മൂന്നാമത്തേത് ശാമിൻ് ദിശയിലുള്ള റുശ്ശാമീ. വടക്കുഭാഗത്തെ ഹിജ്‌റിനു സമീപത്താണിത്. റുക്നൽ ഇറാഖിയാണ് അവസാനത്തേത്.
*കിസ് വ*
കഅ്ബയുടെ ചുമരുകൾ പൂർണമായും മറയ്ക്കുന്ന വിധമുള്ള പട്ടുപുടവയാണിത്. ഖിൽഅ എന്നും പേരുണ്ട്. ഒന്ന് അകത്തും വേറൊന്ന് പുറത്തുമുണ്ടാവും. ഇത് ആദ്യം തൂക്കിയിട്ടത് ഇസ്മാഈൽ (അ) ആണെന്നും അതല്ല യമൻ രാജാവ് തുബ്ബഅ് ആണെന്നും അഭിപ്രായമുണ്ട്.
മക്ക വിജയദിനത്തിൽ നബി(സ്വ) യമനീ തുണിയാണ് കിസ്‌വയാക്കിയത്. ഈജിപ്തിലെ ഖിബാതി തുണി ഇറാഖിലെ നമാരിഖ് തുണി, പട്ടുതുണി എന്നിവ വിവിധ കാലങ്ങളിൽ വിരിച്ചു.
ഇപ്പോൾ, മുന്തിയ പട്ടുവിരിയാണുള്ളത്. ഇതിൽ സ്വർണം വെള്ളി നൂലുകൾകൊണ്ട് ശഹാദത്ത് കലിമയും അല്ലാഹുവിനെ വാഴ്ത്തുന്ന വാക്യങ്ങളും എഴുതിവെച്ചിട്ടുണ്ട്. 5760 കിലോ പട്ട്, 720 കിലോ പെയിൻറ് എന്നിവ ഉപയോഗിച്ച് സുഊദി അറേബ്യയിൽ തന്നെ നിർമിക്കുന്ന കിസ്‌വക്ക് 14.5 മീറ്റർ നീളമാണുള്ളത്. എല്ലാ വർഷവും ഹജ്ജിനോടനുബന്ധിച്ചാണ് കിസ്‌വ മാറ്റം നടക്കാറുള്ളത്.
അബ്ദുൽ അസീസ് രാജാവാണ് കിസ് വ നിർമിക്കാൻ വേണ്ടിമാത്രം സുഊദി അറേബ്യയിൽ ഒരു ഫാക്ടറി തുറന്നത്.
❤️
👍
😍
7