SSF KERALA
February 27, 2025 at 05:55 AM
*ലഹരി, വാർഡ്തല ജാഗ്രതാ സമിതികളുടെ പ്രവർത്തനം ഊർജിതമാക്കണം: എസ് എസ് എഫ്* •പഞ്ചായത്തുകളിൽ ജനജാഗ്രതാ പരിപാടി കോഴിക്കോട്: ലഹരി വിരുദ്ധ പ്രചാരണം ഏകോപിപ്പിക്കാനും വ്യാപനം തടയാനും ലഹരി മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുമായി വാർഡ് തലങ്ങളിൽ നിലവിൽ വരേണ്ട സമിതികളുടെ പ്രവർത്തനം സജീവമാക്കണമെന്ന് എസ് എസ് എഫ് പൊളിറ്റിക്കൽ അഫേഴ്യ്സ് ഡയറക്ടറേറ്റ് അഭിപ്രായപെട്ടു. ‘അധികാരികളേ നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തിൽ ലഹരി, സൈബർ ക്രൈം എന്നീ വിഷയങ്ങളിൽ ബോധവത്കരണവും പ്രക്ഷോഭ പരിപാടികളുമായി എസ് എസ് എഫ് നടത്തുന്ന കാമ്പയിനിൻ്റെ ഭാഗമായി മുഴുവൻ പഞ്ചായത്തുകളിലും വാർഡ്തല ജാഗ്രതാ സമിതി ഊർജിതപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ സെക്ടർ കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികാരികളുമായുള്ള കൂടിക്കാഴ്ച ‘ജനജാഗ്രതാ’ പരിപാടി നടക്കും. ലഹരിക്കെതിരെ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ കഴിയുന്ന വാർഡ്തല സമിതികൾ ഭൂരിഭാഗം സ്ഥലങ്ങളിലും നിലവിൽ വരാതിരിക്കുകയും വന്നിടങ്ങളിൽ നിഷ്ക്രിയമാകുകയും ചെയ്യുന്നത് ഉത്തരവാദിത്തപെട്ടവർ ശ്രദ്ധിക്കുകയും പരിഹാരം കാണുകയും വേണം. നിയമവും സംവിധാനങ്ങളും ഉണ്ടെങ്കിലും അവയുടെ നിർവഹണത്തിൽ വരുന്ന പാളിച്ചകളാണ് ലഹരിക്കെതിരെയുള്ള പോരാട്ടങ്ങളെ ദുർബലമാക്കുന്നത്. നിയമനിർമാണ സഭയും, എൻ ഫോഴ്സ്മെൻ്റ് വിഭാഗവും, രക്ഷിതാക്കളും,പൊതു സമൂഹവുമെല്ലാം തങ്ങളുടെ ബാധ്യത നിറവേറ്റുമ്പോൾ മാത്രമാണ് ലഹരിയുടെ വിപത്തിനെ വിപാടനം ചെയ്യാൻ സാധിക്കൂ. ചില്ലറ വിൽപനക്കാരെ മാത്രമല്ല സ്രോതസ്സുകളെ തന്നെ പിടികൂടി ഇല്ലായ്മ ചെയ്യാൻ നിയമസംവിധാനങ്ങൾക്ക് കഴിയണമെന്നും സംഗമം ഉണർത്തി. സംഗമത്തിൽ സംസ്ഥാന സെക്രട്ടറി ഹാരിസ് വയനാട്, മുഹമ്മദ് സ്വാദിഖ് തെന്നല, ഹബീബ് റഹ്മാൻ കാവനൂര്, ജംഷീർ അംജദി സംസാരിച്ചു #drugs #ssfkerala #jagrata
Image from SSF KERALA: *ലഹരി, വാർഡ്തല ജാഗ്രതാ സമിതികളുടെ പ്രവർത്തനം ഊർജിതമാക്കണം: എസ് എസ് എഫ്...
👍 💯 🫶 19

Comments