Catholicate College, Pathanamthitta
Catholicate College, Pathanamthitta
February 28, 2025 at 01:33 PM
വികസിത് ഭാരത് യൂത്ത് പാർലമെന്റ്; രജിസ്‌ട്രേഷൻ ആരംഭിച്ചു കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാർലമെന്റ് മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. 18-25 പ്രായപരിധിയിലുള്ളവർക്കു പങ്കെടുക്കാം. 'വികസിത ഭാരതം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്' എന്ന വിഷയത്തിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗ വീഡിയോ മൈ ഭാരത് പോർട്ടലിൽ അപ്ലോഡ് ചെയ്താണ് രജിസ്റ്റർ ചെയ്യേണ്ടത്. മാർച്ച് ഒൻപത് വരെയാണ് വീഡിയോ അപ്ലോഡ് ചെയ്യാനുള്ള സമയം. സംസ്ഥാനത്തു നാല് സ്ഥലങ്ങളിൽ വെച്ചാണ് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുക. മാർച്ച് 17നകം ജില്ലാ മത്സരങ്ങളും 20നകം സംസ്ഥാനമത്സരങ്ങളും സംഘടിപ്പിക്കും. സംസ്ഥാന മത്സരത്തിൽ വിജയികളാകുന്ന മൂന്ന് പേർക്കാണ് പാർലമെന്റ് മന്ദിരത്തിൽ വെച്ചു സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. -https://mybharat.gov.in/mega events/viksit-bharat-youth-parliament എന്ന പോർട്ടൽ മുഖേനയാണ് വികസിത് ഭാരത് യൂത്ത് പാർലമെന്റിൽ രജിസ്റ്റർ ചെയ്യേണ്ടത്. വിശദ വിവരങ്ങൾക്ക് അതത് നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർമാരുമായി ബന്ധപ്പെടാവുന്നതാണ്.

Comments