Creative Hut College
                                
                            
                            
                    
                                
                                
                                February 22, 2025 at 08:42 AM
                               
                            
                        
                            *സഭ 2025* 
ഫോട്ടോ- ചിത്രപ്രദർശനവും പ്രഭാഷണങ്ങളും.
മണിമല നദീതട പൈതൃകപദ്ധതിയുടെ ഭാഗമായി കല്ലൂപ്പാറ -ഇരവിപേരൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടന്നുവരുന്ന പൈതൃകസംരക്ഷണ പരിപാടികളുടെയും പരിസ്ഥിതിയുടെയും ഫോട്ടോ ദൃശ്യങ്ങളും പാരമ്പര്യവാസ്തുനിർമ്മിതികളുടെ ചിത്രീകരണവും ഉൾപ്പെടുത്തി *ഫെബ്രുവരി 28, മാർച്ച് 1,2* എന്നീ തീയതികളിൽ ഇരവിപേരൂർ ശങ്കരമംഗലം തറവാട്ടിൽ വച്ച് ഒരു പ്രദർശനം സംഘടിപ്പിക്കപ്പെടുകയാണ്. *ധരിണി പരിസ്ഥിതി- പൈതൃകസംരക്ഷണ ട്രസ്റ്റ്* മുൻകൈയെടുത്ത് നടത്തിവരുന്ന കൂട്ടായ്മയുടെ ആദ്യത്തെ സെഷൻ ആണിത്.
പ്രാദേശികമായി സൂക്ഷ്മതലത്തിലുള്ള പൈതൃകത്തെ അനാവരണം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും പ്രചാരം കൊടുക്കുന്നതിനും ഉത്തരവാദിത്തടൂറിസം വികസിപ്പിക്കുന്നതിനും ഈ പ്രവർത്തനങ്ങൾ ലക്ഷ്യം വയ്ക്കുന്നു. ചരിത്രം, കാർഷികസംസ്കാരം, വാസ്തുവിദ്യ തുടങ്ങി വിവിധ തരത്തിലുള്ള അറിവിൻ്റെ മേഖലകളെ സംയോജിപ്പിച്ചുകൊണ്ടുള്ള പഠനങ്ങളും പ്രവർത്തനങ്ങളുമാണ് ഇതിനെ സാക്ഷാത്കരിക്കുന്നത്. സർവോപരി പ്രദേശവാസികളുടെയും പൊതുമണ്ഡലത്തിൻ്റെയും സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.
ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകിട്ട് 5.00ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും.