Dayra: Mar Sliva Dayra Bnai Kyamtha.
Dayra: Mar Sliva Dayra Bnai Kyamtha.
February 27, 2025 at 12:08 PM
https://youtu.be/WAxKpGU09h8?si=TercfEpb7W79jdJB ദുക്റാനാ ദ്അന്നീദേ, അതായിത് കടന്നുപോയവരുടെ ഓർമ്മയാചരണം എന്നാണ്, ദെന്ഹാക്കാലത്തിലെ സമാപന അറുവ്ത്താ അഥവാ അസ്തമയദിനം - വെള്ളിയാഴ്ച്ച അറിയപ്പെടുന്നത്. ഈ ആചരണത്തെ അന്നീദാമാരുടെ ദുക്റാന എന്നും വിളിക്കാം. ഉത്ഥിതനീശോയെ ധ്യാനിച്ച് അവസാനം വരെ സഹിച്ച് നിന്ന്, ഉത്ഥാനത്തിൽ നിത്യമായി പ്രവേശിക്കാൻ വിടവാങ്ങിയവരുടെ അതായിത് അന്നീദാമാരുടെ, നല്ല മാതൃക പിന്തുടരാനുള്ള പ്രത്യേക ആചരണമാണ്, അന്നീദാമാരുടെ ദുക്റാന. ഈ ദിനം അറുവ്ത്താ ദ്അന്നീദേ അഥവാ കടന്നുപോയവരുടെ അസ്തമയ ദിനം - വെള്ളിയാഴ്ച്ച എന്നും അറിയപ്പെടുന്നു. അന്നീദാമാരുടെ അതായിത് വിടവാങ്ങിയവരുടെ സഹായം തേടാനുള്ള പ്രത്യേക ദിനം; മറ്റ് വാക്കിൽ അന്നീദാമാരുടെ അഥവാ വിടവാങ്ങിയവരുടെ നാമത്തിൽ ആലാഹായെ വിളിക്കുവാനുള്ള പ്രത്യേക ദിനമാണ്, അന്നീദാമാരുടെ ദുക്റാന. അന്നീദാമാരിൽ അതായിത് വിടവാങ്ങിയവരിൽ, കുറവുകൾ ഉള്ളവർക്കായി പ്രാർത്ഥന അർപ്പിക്കാനുള്ള പ്രത്യേക ദിനം. അന്നീദാമാരോടൊപ്പം റാസേ കന്ദീശേ (പരിശുദ്ധ രഹസ്യങ്ങൾ) പരികർമ്മം ചെയ്ത ശേഷം റാസേ കന്ദീശേ (പരിശുദ്ധ രഹസ്യങ്ങൾ) കേന്ദ്രിത കാരുണ്യ ചെയ്തികൾ അവരുടെ ദുക്റാനയിൽ നിർവ്വഹിക്കുവാനുള്ള പ്രത്യേക ദിനം. ഈ പ്രത്യേക ആചരണമാണ് അന്നീദാമാരുടെ ദുക്റാന. കൂടുതലറിയാൻ, ഈ വ്യാഖ്യാനം കേൾക്കൂ. ആദിമ ശ്ലൈഹിക പള്ളിയുടെ താപസ്സിക മാർഗ്ഗത്തിൽ നീങ്ങുന്ന മാർസ്‌ലീവാദയ്റായിൽ അംഗമാകുവാൻ, ഉത്ഥിതനീശോയിൽ സ്നേഹപൂർവ്വം സ്വാഗതം. ദുക്റാനാ ദ്അന്നീദേ: മാർസ്ലീവാദയ്റാമൊഴി: 582. Contact: +91 8547437997.
🙏 1

Comments