
Anup Jose
February 28, 2025 at 03:51 AM
പരസ്യങ്ങൾ എപ്പോഴും നല്ല ചെലവുള്ള ഏർപ്പാട് ആണ്, എന്നാൽ അല്പം ചിന്തിച്ചാൽ സൗജന്യം ആയിട്ടും ലഭിക്കും. എന്റെ പഴയ ഒരു അനുഭവം പറയാം.
പണ്ട് Makeyourcards പോർട്ടൽ നിർമ്മിച്ചപ്പോൾ എങ്ങനെ മാർക്കറ്റ് ചെയ്യണം എന്നൊന്നും ഒരു പിടിയുമില്ലായിരുന്നു, seo ചെയ്താൽ മതി എന്നൊക്കെ ചില കൂട്ടുകാർ പറഞ്ഞെങ്കിലും എനിക്ക് അതിൽ അത്ര വിശ്വാസം ഇല്ലായിരുന്നു.
അന്ന് മാസം 3000-5000 എങ്കിലും മുടക്കേണ്ടി വരും, അങ്ങനെ മുടക്കിയാലും എന്തെങ്കിലും നടക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. (പിന്നീട് സ്വന്തം കമ്പനി തുടങ്ങിയപ്പോൾ seo ചെയ്യുകയും അതിന്റെ റിസൾട്ട് കണ്ട് വിശ്വാസം വരികയും ചെയ്തു)
അങ്ങനെയാണ് ഞാൻ വനിതാ മാഗസിന്റെ അടുത്ത് എന്റെ പോർട്ടൽ ആയിട്ട് ചെല്ലുന്നത്, അവർക്ക് ആശയം ഇഷ്ടപ്പെട്ടു, അവർ ആർട്ടിക്കിൾ ചെയ്തു. എന്നാൽ പിന്നീട് ആണ് അറിയുന്നത്, അത്രയും ഒരു പരസ്യം ആയിട്ടാണ് ചെയ്യുന്നതെങ്കിൽ ഏതാണ്ട് 5 ലക്ഷം രൂപ ചിലവ് വന്നേനെ എന്ന്.
എനിക്ക് അത് സൗജന്യമായി ലഭിക്കാൻ കാരണം ആ പോർട്ടൽ ഒരു പുതിയ ആശയം ആയിരുന്നു, അല്ലെങ്കിൽ അതിലെ വ്യത്യസ്തത ആളുകളെ ആകർഷിക്കാൻ തക്ക ശേഷി ഉള്ളതായിരുന്നു.
അന്ന് വനിത പോലെ മാഗസിൻ, പത്രങ്ങൾ, മീഡിയ ഒക്കെ മാത്രമേ ഉള്ളായിരുന്നു എങ്കിൽ ഇപ്പോൾ ഓൺലൈൻ മീഡിയ, ഇൻഫ്ലുൻസർസ് അടക്കം നൂറിരട്ടി സാധ്യതകളുണ്ട്.
അവർക്ക് വേണ്ടത് രണ്ടേ രണ്ട് കാര്യങ്ങളാണ്, ഒന്ന് പണം, അല്ലെങ്കിൽ അവരുടെ ഫോള്ളോവർമാരെ ആകർഷിക്കാൻ കഴിയുന്ന വ്യത്യസ്ത കണ്ടന്റ് ആയിരിക്കണം.
വ്യത്യസ്തത ഉണ്ടെന്ന് നമ്മൾ പോയി പറയുകയല്ല, അത് കാണുന്നവർക്ക് തനിയെ ബോധ്യപ്പെടണം, എന്നിട്ട് അവർ നമ്മളെ തേടി ഇങ്ങോട്ട് വരികയാണെങ്കിൽ, അല്ലെങ്കിൽ അവർ നമ്മളെ തേടി വരാനുള്ള മാർഗ്ഗം കൂടി നമ്മൾ കണ്ടെത്തണം, തീർച്ചയായും ഫ്രീ പ്രൊമോഷൻ ലഭിക്കും.
വ്യത്യസ്തത എന്ന് പറയുമ്പോൾ, ഉദാഹരണം പറഞ്ഞാൽ ഒരു ബിരിയാണി വ്യത്യസ്തമാക്കാൻ അതിലേക്ക് എന്തെങ്കിലും കൂട്ടി ചേർത്താൽ പോരല്ലോ, നന്നായി നിരീക്ഷിച്ചു പഠിച്ചു ചെയ്യേണ്ട ഒന്നാണ്.
👍
4