PSC BLOG - Online Coaching
                                
                            
                            
                    
                                
                                
                                February 2, 2025 at 07:42 AM
                               
                            
                        
                            01/02/2025 ലെ പുതിയ ബഡ്ജറ്റിൽ അടുത്ത സാമ്പത്തിക വർഷത്തെ സാലറി വരുമാനം -  *ടാക്സ്  സ്ലാബ് സംബന്ധിച്ച കണക്ക് എങ്ങനെ എന്ന് നോക്കാം*👇👇
*12 ലക്ഷം വരെ സാലറി ഉള്ളവർക്ക് Tax ഇല്ലേ*? 👇
 
*ഉണ്ട്*..
4 ലക്ഷം രൂപ വരെയാണ് ടാക്സ് ഇല്ലാത്തത് 
4-8lakh 5%
8-12 lakh 10%
12-16 lakh 15%
16-20 lakh 20%
20-24 lakh 25%
Above 24 lakh 30%
ഇങ്ങനെയാണ് പുതിയ സ്ലാബ്.
അപ്പോൾ 12 ലക്ഷം വരെ ടാക്സ് ഇല്ല എന്ന് പറയുന്നതോ? 
Tax ഇല്ല എന്നല്ല  12 ലക്ഷം വരെയുള്ള സാലറി യ്ക്ക് Tax Government Rebate ആയി നൽകുന്നു. 
eg: 12 ലക്ഷം വരുമാനം ഉള്ളയാൾക്ക് ( അല്ലെങ്കിൽ 12.75 lakh സാലറി ഉള്ളയാൾക്ക്, 75000 സ്റ്റാൻഡേർഡ് deduction കൂടിയാണ് 1275000) വരുന്ന ടാക്സ് 60000 രൂപയാണ്.  ഈ ക്യാഷ് govt റിബേറ്റ് നൽകുന്നു. 
അപ്പോൾ ടാക്സ് ഉണ്ടോ??👇
 *ഉണ്ട്*
Tax അടക്കേണ്ടേ??👇
*വേണ്ട*...
അത് നമുക്ക് govt കിഴിവായി നൽകുന്നു.
ഇനി 13 ലക്ഷം രൂപ വരുമാനം ഉള്ള ആൾക്കോ? 
അയാൾക്ക് സർക്കാർ റിബേറ്റ് നൽകുന്നില്ല.
12 ലക്ഷം വരെയുള്ള Tax ആയ 60000 + അതിന് മുകളിൽ ഉള്ള ഒരു ലക്ഷത്തിനു വരുന്ന 15% =15000 യും ചേർത്ത് 75000 രൂപ ടാക്സ് നൽകണം.
 ഇവിടെയും സാലറി വരുമാനം ആണെങ്കിൽ സ്റ്റാഡേർഡ് ഡിഡക്ഷൻ ആയ 75000 രൂപ കുറച്ച ശേഷമുള്ള കാശിന് Tax നൽകിയാൽ മതി.
റിബേറ്റും സ്റ്റാഡേർഡ് ഡിഡക്ഷനും മാറി പോകരുത്.
റിബേറ്റ് എന്നാൽ 60000 രൂപ വരെയുള്ള Tax സർക്കാർ ഇളവ് നൽകുന്നതാണ്.
Standard Deduction എന്നാൽ സാലറി വരുമാനത്തിൽ ടാക്സ് കണക്കാക്കുമ്പോൾ 75000 രൂപ കുറയ്ക്കുന്നതാണ്.
SD സാലറി വരുമാനത്തിന് മാത്രേ ഉള്ളൂ.
സാലറി എന്നത് ഒരു വരുമാനം ആണെങ്കിലും എല്ലാ വരുമാനവും സാലറി അല്ല.
*Shared Post*
https://whatsapp.com/channel/0029VaAxGZy5q08TQ8kwa01E