സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
February 28, 2025 at 01:31 PM
ഭരണം പോകുമെന്ന ആശങ്കയിലാണ് പാർട്ടി... ആശ വർക്കർമാരുടെ സമരം പൊളിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ടു കൊണ്ടിരിക്കുന്നത്... കണ്ടില്ലെന്ന് നടിച്ചു, പാട്ടപ്പിരിവ് സമരം എന്നാക്ഷേപിച്ചു, അരാജകവാദികളാണ് സമരത്തിന് പിന്നിൽ എന്നാരോപിച്ചു, സമരക്കാരെ വീടുകൾ കയറി ഭീഷണിപ്പെടുത്തി, പണി പോകുമെന്ന് മുന്നറിയിപ്പ് നൽകി. ഇത്രയൊക്കെ വിറളി പൂണ്ട് പ്രതികരിക്കുന്നത് എന്തിനെന്ന് കണ്ട് നിൽക്കുന്നവർ ആശ്ചര്യപ്പെടുമ്പോൾ മറുപടി പാർട്ടി തന്നെ പറയുന്നു ഭരണം അട്ടിമറിക്കപ്പെടുമെന്ന ഭയമാണ്. ആകെ കൂടി ഭരണം ബാക്കിയുള്ളത് കേരളത്തിലാണ്, അത് നഷ്ടപ്പെടരുത് എന്ന ഒരേയൊരു അജണ്ടയെ ഉള്ളൂ, അതിന് വേണ്ടി പാർട്ടി ഏതറ്റം വരെയും പോകും, ഏത് സമരത്തെയും തള്ളിപ്പറയും... കേന്ദ്രമാണ് കാശ് തരേണ്ടത് നിങ്ങൾ അവരോട് ചോദിക്കൂ എന്തിനാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം എന്ന് ചോദിച്ചപ്പോൾ കേരളത്തിന് പുറത്ത് സിഐടിയുവിന്റെ നേതൃത്വത്തിൽ ആശമാർ സംസ്ഥാന സർക്കാറുകൾക്കെതിരെ സമരം ചെയ്യുന്ന വാർത്തകളും ചിത്രങ്ങളും പുറത്ത് വിട്ട് സമരക്കാർ പ്രതികരിച്ചപ്പോൾ മിണ്ടാട്ടം മുട്ടി... ജനാധിപത്യ ബോധം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് അന്യമാണ്, പാർട്ടി സമഗ്രാധിപത്യമാണ് അവരുടെ അജണ്ട. പാർട്ടി ഭരിക്കുന്ന കേരളത്തിൽ ആരും സമരം ചെയ്യരുത് എന്നാൽ അതേ വിഷയം ഉന്നയിച്ച് മറ്റു സംസ്ഥാനങ്ങളിൽ പാർട്ടി സമരം ചെയ്യും... സമരത്തിലൂടെ വളർന്നു വന്ന ഒരു പാർട്ടിക്ക് സമരം ചെയ്യുന്ന മനുഷ്യരോട് ചർച്ച പോലും അസാധ്യമാകും വിധം പാർട്ടി സമര പക്ഷത്ത് നിന്ന് ഭരണ പക്ഷത്തേക്ക് മാറിയിരിക്കുന്നു, പാർട്ടിയുടെ ഏറ്റവും വലിയ ആശങ്ക ഭരണം നഷ്ടപ്പെടുമോ എന്നതായി മാറിയിരുന്നു. ആരെങ്കിലും ആഞ്ഞൊന്ന് പിടിച്ചാൽ തകർന്ന് പോകും വിധം ഊതി വീർപ്പിച്ച കുമിളയാണ് പാർട്ടിയുടെ ഭരണ നേട്ടമെന്ന് ഏറ്റവും നന്നായി തിരിച്ചറിയുന്നത് പാർട്ടി തന്നെയാണ്. അത് കൊണ്ട് തന്നെ ഭരണത്തിനെതിരായ ഏത് നീക്കത്തെയും പാർട്ടി പേടിക്കും...

Comments