
Cochin University of Science and Technology
February 11, 2025 at 11:21 AM
മോഡൽ കരിയർ സെന്റർ - UEIGB പ്രയുക്തി മെഗാ തൊഴിൽ മേള ഫെബ്രുവരി 15ന് ശനിയാഴ്ച കുസാറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ വെച്ച് നടത്തുവാനായി തീരുമാനിച്ചിരിക്കുന്നു.
10th, 12th, ITI, ഡിപ്ലോമ, UG, PG, BTECH, MTECH, BCOM, MCOM, BCA, MCA, BSC, MSC തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ രജിസ്ട്രേഷൻ ഉറപ്പുവരുത്തികൊണ്ട് തൊഴിൽ മേളയിൽ പങ്കെടുക്കാവുന്നതാണ്.
https://www.empekm.in വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ ഉറപ്പുവരുത്തേണ്ടതാണ്.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് ജോബ്ഫെയറിന് മുന്നോടിയായി ഇന്റര്‍വ്യൂ സ്കില്‍, സോഫ്റ്റ്സ്കില്‍ എന്നീ വിഷയങ്ങളില്‍ സൌജന്യ പരിശീലനം നല്‍കുന്നതാണ്.
സംശയങ്ങൾ ദൂരീകരിക്കുന്നതിനായി രാവിലെ 10 മണിമുതൽ 5 മണിവരെ 0484-2576756 / 8129793770 (ഓഫീസ് പ്രവർത്തന സമയത്ത് മാത്രം) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി whatsapp channel link: https://whatsapp.com/channel/0029Vb04AdJ6xCSPsPRMeb2E
✅
🥳
2