IMPETUS LEARNINGS PSC
IMPETUS LEARNINGS PSC
June 3, 2025 at 10:12 PM
പ്രിയപ്പെട്ടവരേ അങ്ങനെ അങ്ങ് വിട്ടു കൊടുക്കാൻ നമുക്കും കഴിയോ?? IPL 18 ആം എഡിഷൻ ടൂർണമെന്റ് ഓരോ എഡിഷൻ വരുമ്പോഴും മുഴങ്ങി കേൾക്കുന്നതാണ് 'Ee sala cup namde' (This year the cup will be ours) ഈ ഒരു കിരീടത്തിനായി ഒരു ടീമും മാറാതെ ഒരു ഫ്രാഞ്ചസിയും മാറാതെ ഒരു മനുഷ്യന്റെ കാത്തിരിപ്പു.. വിരാട് കോഹ്ലി 🔥🔥 ഒന്നോ രണ്ടോ എക്സാം കൈവിട്ടു പോകുമ്പോൾ നിരാശയുടെ പടുകുഴിയിൽ വീണു ഈ ഫീൽഡ് തന്നെ വിട്ടു പോകുന്ന ഒട്ടനവധി ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്, നമ്മളിൽ തന്നെ പലരും നിരാശ കയറി നല്ല രീതിയിലുള്ള പ്രിപ്പറേഷന് പോലും കഴിയാത്ത അവസ്ഥയിലുമായിരിക്കും അവിടെ ആണ്‌ ഈ മനുഷ്യനെ നമുക്ക് മാതൃകയാക്കാവുന്നത് കളിക്കുന്നതിന് പണം കിട്ടുന്നുണ്ടല്ലോ എന്നുള്ള ന്യായവുമായി ഒക്കെ വരുന്നവർ ഉണ്ടാവാം,, പക്ഷേ കളി സ്ഥിരമായി കാണുന്ന ആളുകൾക്ക് അറിയാം, ഒരു കിരീട നേട്ടത്തിനായുള്ള അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ ലെവൽ, അധ്വാനം, (ഫീൽഡിന് അകത്തും പുറത്തും.) അതുതന്നെയാണ് ഇന്നലെ കളി അവസാനിക്കുന്നതിനു മുമ്പ് തന്നെ വിജയിക്കും എന്ന് അറിഞ്ഞ മാത്രയിൽ അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ ഉതിർന്ന ആനന്ദാശ്രു നമ്മെ പഠിപ്പിച്ചതും.☺️ ഈ ലക്ഷ്യം നേടാൻ ഇനി കഴിയില്ലെന്ന് എല്ലാവരും വിചാരിച്ചു തുടങ്ങിയ സമയം ക്രിക്കറ്റിന്റെ ഓരോ ഫോർമാറ്റിൽ നിന്നും വിരമിച്ചു തുടങ്ങി.. എന്നാൽ 18 ആം എഡിഷനിൽ 18 ആം നമ്പർ ജേഴ്‌സിയിൽ ആ കിരീടം കോഹ്ലി നെഞ്ചോടു ചെറുക്കുമ്പോൾ..😘 ഇന്ന് ഞാൻ ഒരു ചെറിയ കുട്ടിയെ പോലെ കിടന്നുറങ്ങും എന്ന് സന്തോഷത്തോടെ അദ്ദേഹം പറയുമ്പോൾ.. കാത്തിരിപ്പിന്റെ അവസാനം ലക്ഷ്യം കാണുമ്പോൾ കിട്ടുന്ന ഇരട്ടി മധുരം നമ്മൾ നേരിൽ കാണുമ്പോൾ, നമുക്കും ഉറപ്പിക്കാം 🔥 നിരന്തര പരിശ്രമവും ലക്ഷ്യബോധവും നമ്മളിൽ ഓരോരുത്തരേയും ആ ഒരു വിജയ തീരത്തു എത്തിക്കും. തീർച്ച 🥰 നിങ്ങളിൽ ഓരോരുത്തരുടെയും ആ ഒരു ദിവസം എത്രയും പെട്ടെന്ന് വരട്ടെ എന്ന് ആശംസിക്കുന്നു❤️ https://t.me/HOTOPICS
❤️ 🙏 35

Comments