
Darul Huda Islamic University
May 21, 2025 at 02:53 PM
ദാറുല്‍ഹുദാ യു.ജി യൂണിയന്‍ അസാസ് പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു.
ചെമ്മാട്: ദാറുല്‍ഹുദാ യു.ജി വിദ്യാര്‍ത്ഥി സംഘടന അല്‍ ഹുദാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (അസാസ്) 2025-26 അധ്യയന വര്‍ഷത്തെ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ദാറുല്‍ഹുദാ വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍ മുഖ്യാതിഥിയായി. സമകാലിക ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവികളെ ആസ്പദമാക്കിയാണ് അദ്ദേഹം സംസാരിച്ചത്.
ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി സന്ദേശ ഭാഷണം നടത്തി. ഡിഗ്രി വിഭാഗം മേധാവി സി. യൂസുഫ് ഫൈസി മേല്‍മുറി അധ്യക്ഷനായ പരിപാടിയില്‍ മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉപഹാരം നല്‍കി ആദരിച്ചു.
ഹസന്‍ കുട്ടി ബാഖവി, അബ്ബാസ് ഹുദവി കരുവാരക്കുണ്ട്, അബ്ദുസ്സലാം ബാഖവി, ഹബീബ് റഹ്‌മാന്‍ ഹുദവി, നിയാസ് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിക്ക് അസാസ് സെക്രട്ടറി ഹിശാം കു

❤️
👍
3