
ഇഷ്ടം സമസ്ത
June 3, 2025 at 07:14 AM
നാസർ ഫൈസി കൂടത്തായിയോട് സ്നേഹപൂർവ്വം....❤️
▪️▪️▪️▪️▪️▪️▪️▪️
ബഹുമാനപ്പെട്ട സമസ്ത ഇവിടെ രൂപീകരപ്പെട്ടതും., രൂപീകരണ കാരണവും., താങ്കൾക്ക് നന്നായി അറിയുമെന്ന് വിശ്വസിക്കുന്നു....
ബിദ്അത്തിൽ നിന്ന് ഉമ്മത്തിന് സംരക്ഷണം നൽകാനും., പരിശുദ്ധ ദീനിൻ്റെ യഥാർത്ത വഴിയിൽ ഉമ്മത്തിനെ അടിയുറപ്പിച്ചു നിർത്താനുമാണ് സമസ്തക്ക് മഹാന്മാർ ശില പാകിയത്.....
ആ മഹാ പ്രസ്ഥാനം ഇവിടെ ഉണ്ടാക്കിയെടുത്ത ഫല ഭൂവിഷ്ടമായ മണ്ണിൽ നിന്നാണ് - താങ്കളീ വികാരം കൊള്ളുന്ന പലതും കിളിർത്തു വന്നത്.....
ഇതിന് മഹാന്മാർ അസ്ഥിവാരമിട്ടത്
ഏതെങ്കിലും രാഷ്ട്രീയക്കാരുടെ - രാഷ്ട്രീയം സംരക്ഷിക്കാനോ,, അവരുടെ വാലായി ഒരു മത സംഘടന എന്ന നിലക്കോ അല്ല.....
സമസ്തയുടെ നയം കൃത്യമാണ്.. സമസ്തക്ക് രാഷ്ട്രീയമില്ല., വ്യക്തികളുടെ രാഷ്ട്രീയം സമസ്തയുടെ അജണ്ഢയുമല്ല...
നാട്ടിലെ ഉമറാക്കൾ എന്നു പറഞ്ഞാൽ - ലീഗുകാരു മാത്രമെയുള്ളൂ., എന്ന തോന്നൽ താങ്കളുടെ രാഷ്ട്രീയ അടിമത്വമാണ് ബോധ്യപ്പെടുത്തുന്നത്..
ഉമറാക്കളെന്നാൽ ലീഗുകാർ മാത്രമാണെന്നും.,,
കേരളീയ മുസ്ലീംങ്ങളെല്ലാവരും ലീഗുകാരാണെന്നും.,
ലീഗുകാരെല്ലാം സുന്നികളാണെന്നുമുള്ള വാദം സമസ്ത മക്കൾക്കില്ല. താങ്കൾ അങ്ങിനെ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ തീർത്തും - വിഡ്ഢിത്തരം എന്നു ഓർമ്മപ്പെടുത്തട്ടെ......!!
സമസ്ത മക്കൾക്ക് - ഒരു രാഷ്ട്രീയക്കാരോടും വിദ്വേഷമോ., പ്രത്യേക മമതയോ ഇല്ല. സമുദായ പാർട്ടിയുടെ വിവേകമുള്ള നേതാക്കൾ, രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണുകയും., വിശ്വാസങ്ങളെ വിശ്വാസമായി കണ്ടു സമസ്തയോടു ചേർന്നു നിൽക്കുകയും ചെയ്തപ്പോൾ സമസ്ത മക്കളിൽ ബഹുഭൂരിഭാഗവും സമുദായ പാർട്ടിയേയും സ്നേഹിച്ചിരുന്നു..
പക്ഷെ ഈ അടുത്തായി താങ്കളെ പോലുള്ള - ചില സുഹാബി വാദഗതിക്കാർ ആ സൗഹൃദത്തിന് കത്തി വെച്ചു നടക്കുകയാണ്....
സമസ്തയുടെ മക്കൾ സമസ്തക്കൊപ്പം ആദർശം ഒരു അമ്മിക്കടിയിലും കൊണ്ടുപോയി വെക്കാതെ,, പാറപോലേ ഉറച്ചുതന്നെയുണ്ടാകും......
രാഷ്ട്രീയ തമ്മിൽ തല്ലുകളെ,, പകപോക്കലുകളെ ,,
ദിനീ മേഖലകളിലേക്ക് പറിച്ചു നടാനുള്ള താങ്കളടക്കമുള്ളവരുടെ കുരുട്ട് ബുദ്ധി നന്നായി തന്നെ സുന്നി മക്കൾക്കറിയാം ....
പല മഹല്ലുകളിലും - വിവിധ രാഷ്ട്രീയ ചിന്താഗതികളുള്ള, ഒരു രാഷ്ട്രീയത്തിലും തലവെക്കാത്ത ., ഒരുപാട് ഉമറാക്കളുണ്ട്..
ഒരു പാട് സുന്നി വിശ്വാസികളുണ്ട് .......
അവരെയൊക്കെ ഐക്യത്തോടെ കൊണ്ടുപോയി , ബഹു സമസ്തയുടെ ആദർശങ്ങളിലൂന്നി പ്രവർത്തിക്കുന്ന,, റൈജ് സംവിധാനങ്ങൾക്ക് നേതൃത്തം നൽകുന്ന ,, ഉസ്താദുമാർക്ക് നേരേ - താങ്കളsക്കമുള്ള ലോബികൾ ഒളി അജണ്ഡകളുമായി വന്നാൽ - സുന്നി മക്കൾ പമ്പരവിഡ്ഢികളായി നിൽക്കും എന്നു കരുതരുത്....!!
ഇഷ്ട്ടം സമസ്ത💙
*ADMIN PANNEL*
https://whatsapp.com/channel/0029VaEKKTWCxoB1xIB5xT03
👍
❤️
🔥
🙏
🤩
15