
Ibnu Seethi
May 22, 2025 at 02:26 PM
അവസാനത്തെ പരീക്ഷ എഴുതിക്കഴിയും വരെയും ഉയർന്ന മാർക്ക് തന്നെയായിരിക്കണം ലക്ഷ്യം..ആ റിസൾട്ട് തന്നെ ലഭിക്കുമ്പോൾ കിട്ടുന്ന ധൈര്യം ഭാവിയിൽ ഒരുപാട് കരുത്തു പകരും...പക്ഷെ അത്രമാത്രം ശ്രമിച്ചിട്ടും പ്രതീക്ഷിച്ചതു പോലെ സംഭവിച്ചില്ല എന്നതിൽ അങ്ങേയറ്റം നിരാശപ്പെടേണ്ട ആവശ്യമില്ല...നമ്മുടെ ചുറ്റുപാടുകളിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്...മാർക്ക് കുറഞ്ഞതുകൊണ്ട് മാത്രം നമ്മൾ തഴയപ്പെടുകയൊന്നുമില്ല...അതെല്ലാം Academically തന്നെ പരിഹരിക്കാൻ പല വഴികളുമുണ്ട്... എനിക്കു നേരിൽ പരിചയമുള്ള ലോകോത്തര സർവകലാശാലയിൽ പഠിക്കുന്നവരിൽ, ഗവേഷണം നടത്തുന്നവരിൽ നല്ലൊരു ശതമാനം ആളുകളും plus two/sslc full A+ കാരല്ല,തുടർന്നങ്ങോട്ടുള്ള പഠനത്തിൽ മികവ് പുലർത്തിയവരാണ്... ഇനിയും അവസരങ്ങളുണ്ട്...നന്നായി ശ്രമിക്കാം.. അറിവിനെക്കാൾ പ്രധാനം വിവേകമാണ്....വിദ്യാർഥികളായി തന്നെ തുടരുന്ന പ്രിയ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ 🤍
| ഇബ്നു സീതി
❤️
👍
🥹
🤍
🔥
💯
🥺
🩶
☺
☺️
99