Narayaneeyam News
Narayaneeyam News
May 21, 2025 at 11:58 AM
*ഗുരുവായൂർ ക്ഷേത്രത്തിൽ* *ഏകാഹ നാരായണീയ യജ്ഞം* *27 - 05 - 25 , ചൊവ്വാഴ്ച* *രാവിലെ 0600 മണി മുതൽ വൈകുന്നേരം 0600 മണി വരെ വരെ* *ആദ്ധ്യാത്മിക ഹാൾ* (*ഗുരുവായൂർ ക്ഷേത്ര സന്നിധി*) *ഗുരുവായൂർ* ഭക്തജനങ്ങളേ, ഹരിദാസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിന്റെ (ഹിൻസർ) ആഭിമുഖ്യത്തിൽ മേയ് മാസം 27 - തീയതി ചൊവ്വാഴ്ച *ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വച്ച് ഏകാഹ നാരായണീയ യജ്ഞം നടക്കുന്നതാണ്*. *രാവിലെ 0600 മണി മുതൽ ശ്രീമതി പി. എസ് ഭുവനേശ്വരി മുഖ്യയജ്ഞാചാര്യയായും ശ്രീമതി ഉഷാ കിരൺ ഉപയജ്ഞാചാര്യയായും* താഴെ പറയുന്ന കാര്യപരിപാടികളോടെ നടക്കുന്ന യജ്ഞത്തിൽ പങ്കെടുക്കാൻ എല്ലാ ഭക്തജനങ്ങളേയും സ്വാഗതം ചെയ്യുന്നു. *കാര്യപരിപാടികൾ* രാവിലെ 0600 മണിക്ക് ഗണപതി സ്തുതി ഗുരു സ്തുതി സരസ്വതി സ്തുതി ദേവീ സ്തുതികൾ ശിവസ്തുതികൾ പുരുഷ സൂക്തം വിഷ്ണു സഹസ്രനാമ ജപം *രാവിലെ 0700 മണി മുതൽ* സമ്പൂർണ്ണ നാരായണീയ പാരായണം ദശകങ്ങളെ അധികരിച്ച് പ്രഭാഷണം സ്തുതികൾ കീർത്തനങ്ങൾ ഭജന വൈകുന്നേരം 5.45 മണിക്ക് *ആരതി* ഹിൻസറിന്റ എല്ലാ ഓൺലൈൻ നാരായണീയ പഠിതാക്കളും നാരായണീയം ബുക്കുമായി വന്നാൽ *ആചാര്യമാരോടൊപ്പം ഇരുന്ന് സമൂഹ പാരായണം ചെയ്യാൻ അവസരം ലഭിക്കുന്നതാണ്.* നാരായണീയം ആഴത്തിൽ പഠിക്കാൻ ലഭിക്കുന്ന ഒരു അവസരമായി കണ്ട് എല്ലാ ഭക്തജനങ്ങളും യജ്ഞത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. *കുറിപ്പ് : യജ്ഞത്തിൽ ഹിൻസറിന്റ മുഴുവൻ പഠിതാക്കൾക്കും പങ്കെടുക്കാം എന്നാൽ ഓരോരുത്തരുടെയും യാത്ര, താമസം, ഭക്ഷണം എന്നിവ അവരവർ തന്നെ ഏർപ്പാട് ചെയ്യേണ്ടതാണ്* മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രത്യേക ഏർപ്പാടുകൾ ചെയ്തിട്ടില്ല. *ഗുരുവായൂരിൽ അടുത്ത യജ്ഞം 2025 ജൂലൈ 1 ചൊവ്വാഴ്ച* രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ. ഭഗവദ് സേവയിൽ, എസ്. സനൽകുമാർ ചീഫ് അഡ്മിൻ & ജനറൽ കൺവീനർ ഫോൺ 9349494901 / 8075849415
🙏 8

Comments