
Narayaneeyam News
May 23, 2025 at 01:43 AM
*ഹരിദാസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്റർ*
*തിരുവനന്തപുരം*
*ഫോൺ: 9349494901*
ഭക്തജനങ്ങളേ, കേരളത്തിൽ ആദ്യമായി പതിനായിരം ഭക്തജനങ്ങളെ ഉൾപ്പെടുത്തി കൊണ്ട് ഓൺലൈൻ ഭാഗവത പഠന ക്ലാസുകളുടെ ഉദ്ഘാടനം
പരമാചാര്യൻ ബ്രഹ്മശ്രീ കെ. ഹരിദാസ്ജി 2023 ഏപ്രിൽ 15 - തീയതി നിർവഹിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ പഠിതാക്കൾ ഭാഗവതം പഠിക്കുന്നത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്രൂപ്പുകളിലൂടെയാണ്.
അയ്യായിരം പഠിതാക്കളെ ഉൾപ്പെടുത്തി ഉടനെ ആരംഭിക്കുന്ന
ഭാഗവതം ഓൺലൈൻ ബാച്ചിന്റെ അഡ്മിഷൻ നടന്നു വരുന്നു.
താല്പര്യമുള്ള ഭക്തജനങ്ങൾ 9349494901 എന്ന വാട്സാപ്പ് നമ്പരിലേക്ക് പേര്,സ്ഥലം, താമസ സ്ഥലം എന്നിവ അറിയിച്ചു കൊണ്ട് ഒരു മെസേജ് അയച്ചു തരണം.
കേരളത്തിൽ ആദ്യമായി 60 ദിവസം നീണ്ടു നിന്ന മൂന്ന് നാരായണീയ - ഭാഗവത ജ്ഞാനയജ്ഞങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ
നടത്തിയിട്ടുണ്ട്.
വിജയദശമി മുതൽ നാരായണീയ ദിനം വരെ രണ്ടു മാസം കൊണ്ട് തിരുവനന്തപുരത്ത് 1008 ക്ഷേത്രങ്ങളിൽ ഏകാഹ നാരായണീയ യജ്ഞങ്ങളും ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചിട്ടുണ്ട്.
കൂടാതെ ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, NSS , SNDP , ബ്രാഹ്മണ സഭ, ധീവരസഭ, റസിഡന്റസ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെ 2013 മുതൽ തിരുവനന്തപുരം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ 578 ക്ലാസുകളിലൂടെ ആയിരക്കണക്കിന് ഭക്തജനങ്ങളെ നാരായണീയം , ഭാഗവതം, ഭഗവദ് ഗീത, സംസ്കൃതം, ഉപനിഷത്തുകൾ, രാമായണം, സൗന്ദര്യലഹരി, വിഷ്ണു സഹസ്രനാമം , പുരുഷ സൂക്തം, ശ്രീ രുദ്രം, ശ്രീ ലളിതാ സഹസ്രനാമം , ദേവീഭാഗവതം, ദേവീമാഹാത്മ്യം എന്നീ വിഷയങ്ങൾ പഠിപ്പിച്ചു വരുന്നു ം
16 - 06 - 2018 മുതൽ ഓൺലൈൻ നാരായണീയ പഠനത്തിലേയ്ക്ക് പ്രവേശിച്ചു. തുടർന്ന് ഉപനിഷത്തുകൾ, ഭാഗവതം ഭഗവദ്ഗീത എന്നിവയും കൂടാതെ വിഷ്ണു സഹസ്രനാമം, ശ്രീ ലളിതാ സഹസ്രനാമം, സൗന്ദര്യലഹരി, ദേവീമാഹാത്മ്യം, ജ്ഞാനപ്പാന, ഹരിനാമ കീർത്തനം, പുരുഷ സൂക്തം, നാരായണ കവചം, ഭഗവദ് ഗീത, ആത്മോപദേശ ശതകം തുടങ്ങി നിരവധി വിഷയങ്ങൾ ഹിൻസർ സത്സംഗം ഗ്രൂപ്പുകളിലൂടെ പഠിപ്പിച്ചുവരുന്നു
ഒരിക്കലും ഓൺലൈൻ വഴി പഠിപ്പിക്കാൻ കഴിയില്ല എന്ന് കരുതിയിരുന്ന ഉപനിഷത്തുകൾ പ്രൊഫ. റ്റി. പത്മകുമാരി ടീച്ചറുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
നാല് ഉപനിഷത്തുകൾ ഇതുവരെ വളരെ വിശദമായി ഓൺലൈൻ വഴി പഠിപ്പിച്ചു കഴിഞ്ഞു. പ്രശ്നോപനിഷത്ത് പഠനം ഉടനെ ആരംഭിക്കും.
എല്ലാ വർഷവും ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ഈശാവാസ്യോപനിഷത്ത് പരീക്ഷ നടത്തി വരുന്നു.
ഓരോ ശ്ലോകവും അതിന്റെ പാരായണം, അന്വയാർത്ഥം, സന്ധിവിച്ഛേദം, പദച്ഛേദം, സാരാംശം എന്നിവ വളരെ വിശദമായി ചർച്ച ചെയ്യുന്നതാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗവത / നാരായണീയ ഗ്രൂപ്പുകളിലെ പഠന രീതി. നാരായണീയം ഒരു ശ്ലോകം വീതവും ഭാഗവതം ഒന്നിടവിട്ട ദിവസങ്ങളിൽ അഞ്ച് ശ്ലോകങ്ങൾ വീതം പഠിപ്പിച്ചു വരികയാണ്.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ എല്ലാ ഓൺലൈൻ ക്ലാസുകളും സൗജന്യമാണ് ഫീസ്, ദക്ഷിണ, മാസവരി, വാർഷിക വരി തുടങ്ങിയ ഇനത്തിൽ പഠിതാക്കൾ ഒരു രൂപയും ഇൻസ്റ്റിറ്റ്യൂട്ടിന് നൽകേണ്ടതില്ല.
ജ്ഞാനദാനം ജീവിത വൃതമാക്കിയ ഇൻസ്റ്റിറ്റ്യൂട്ട് പരമാചാര്യൻ ബ്രഹ്മശ്രീ കെ. ഹരിദാസ്ജിയുടെ സങ്കല്പം യാഥാർത്ഥ്യമാക്കാൻ അദ്ദേഹത്തിന്റെ ശിഷ്യ ഗണമാണ് ഈ ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുന്നത്.
ഈ ഗ്രൂപ്പിൽ വരുന്ന എല്ലാ ഭക്തജനങ്ങളും അതാത് ദിവസത്തെ പാഠങ്ങൾ പഠിക്കണം. പാഠഭാഗങ്ങൾ ദിവസവും
സ്വാദ്ധ്യായത്തിലൂടെ വായിച്ചും കേട്ടും പഠിക്കുകയും അത് ചൊല്ലി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും വേണം.
തുടർ പഠനത്തിൻ്റെ ഭാഗമായി ഭാരതത്തിലെ പ്രധാന നഗരങ്ങളിലും കേരളത്തിലെ എല്ലാ ജില്ലകളിലും നാരായണീയം / ഭാഗവത പാരായണവും പ്രഭാഷണവും, സത്സംഗങ്ങളും സമിതി സംഘടിപ്പിക്കും ഭക്തജനങ്ങൾ അവിടെ നാരായണീയം - ഭാഗവത ബുക്കുമായി വന്നാൽ ആചാര്യമാരോടൊപ്പം ഇരുന്ന് പാരായണം ചെയ്യാൻ അവസരം ലഭിക്കും.
ജീവിതത്തിൽ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് ഹരിദാസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിന്റെ ഓൺലൈൻ പഠന ഗ്രൂപ്പുകളിലൂടെ ഭക്തജനങ്ങൾക്ക് ലഭിക്കുന്നത്.
ഈ അവസരം പ്രാരാബ്ധങ്ങൾ പറഞ്ഞ് തട്ടിക്കളയാതെ ഭക്തിയോടെ വിശ്വാസത്തോടെ എല്ലാ ഭക്തജനങ്ങളും സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
*എസ്. സനൽ കുമാർ*
ചീഫ് അഡ്മിൻ & ജനറൽ കൺവീനർ
ഹരിദാസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്റർ
തിരുവനന്തപുരം - 25
*ഫോൺ : 9349494901*
🙏
5