
Dayra: Mar Sliva Dayra Bnai Kyamtha.
May 17, 2025 at 02:05 PM
https://youtu.be/YUgqRIWRgm0?si=tp9nK45lYJz07-Ot
നമ്മുടെ നസ്റായാ വിശ്വാസത്തിൻ്റെ ആരംഭവും കേന്ദ്രവും ശുഭാന്ത്യവുമായ, ഈശോ മ്ശീഹായുടെ ഉയിർപ്പിനെ പ്രത്യേകമായി ധ്യാനിക്കുന്ന ക്‌യമ്താ (ഉയിർപ്പ്) അഞ്ചാം ഹദ്ബ്ശമ്പായിലെ (ആദ്യദിനം) വചന സന്ദേശത്തിലെ ചില ഭാഗങ്ങൾ. ആലാഹായുടെ രാജ്യം പൂർത്തിതമാകാനാണോ നാം ശ്രമിക്കുന്നത്; അതോ സ്വന്തം സ്വാർത്ഥതയുടെ രാജ്യമോ? തൻ്റെ മാർഗ്ഗത്തിൽ കഴിയുന്ന ആദിമ ശ്‌ലൈഹിക പള്ളിയെ പീഡിപ്പിച്ചപ്പോൾ, എന്തിനാണ് തന്നെ പീഡിപ്പിക്കുന്നതെന്നാണ് ഉത്ഥിതനീശോ ശാവോലിനോട് ചോദിച്ചത്. ആദിമ ശ്‌ലൈഹിക പള്ളിയുടെ മാർഗ്ഗത്തിൽ നിന്ന് നാം വ്യതിചലിക്കുമ്പോഴും ഉത്ഥിതനീശോയാണ് പീഡിപ്പിക്കപ്പെടുന്നത്. തിരശ്ശീലയെ ഈശോയുടെ ശരീരത്തോട് ഉപമിച്ചിരിക്കുന്നു. സഹനത്തിലൂടെ ഉത്ഥാന ജീവനിലേയ്ക്ക് യാത്ര ചെയ്യാമെന്ന് തിരശ്ശീലയുള്ള മദ്ബ്ഹാ ഓർമ്മിപ്പിക്കുന്നു. ആഴ്ച്ചയിലെ ആദ്യദിനത്തിൽ, ഉത്ഥാന ദിനത്തിൽ നാം ഒരുമിച്ചുകൂടേണ്ട കാര്യം (റാസേ കന്ദീശേ പരികർമ്മവും തുടർന്നുള്ള പങ്കുവയ്ക്കലും) നാം ഉപേക്ഷിക്കരുത്. അനശ്വരവും അത്യധികവുമായ ഉത്ഥാനത്തിൽ വിശ്വസിക്കുന്നവരിൽ നിറയുന്ന വലിയ പുണ്യങ്ങളാണ്; ഉത്ഥാന സന്തോഷം, ആത്മവിശ്വാസം, ക്ഷമ. സ്രഷ്ടാവിൻ്റെ സൃഷ്ടി കർമ്മത്തെ അതുപോലെ നിലനിർത്തി, സർവ്വ സൃഷ്ടികളോടും ചേർന്നുള്ള ആരാധന നാം നിർവ്വഹിക്കുന്നത്, ഉത്ഥാനം, സർവ്വ സൃഷ്ടികളോടും അറിയിക്കുന്നതിനെ അർത്ഥമാക്കുന്നു. ഉത്ഥിതനീശോ ശിഷ്യർക്കായി പൊതുവെ പ്രത്യക്ഷപ്പെട്ട ദിനത്തിൻ്റെ തണലിൽ, ശിഷ്യരിൽ ഒരാളായ മാർ ആദായിയുടെ ദുക്റാന കൂടി ഇന്ന് ആചരിക്കുന്നു. ഉത്ഥിതനീശോയുടെ പ്രത്യക്ഷീകരണത്തിൻ്റെ പരമോന്നത ആഘോഷമാണ്, ആദിമകാല കുറ്ബാന ക്രമങ്ങളെല്ലാം. ശ്‌ലീഹൻമ്മാരുടെ കുറ്ബാനാ എന്ന് വിളിക്കപ്പെടുന്ന ഈ ക്രമം, മാർ ആദായി മാർ മാറി എന്നീ അനുഗ്രഹീത ശ്‌ലീഹൻമാരുടെ പേരിലാണ് അറിയപ്പെടുക. ഈ പുരാതനക്രമത്തെ അതിൻ്റെ ആഴത്തിൽ സർവ്വ തലങ്ങളിലും ഉൾക്കൊള്ളുമ്പോൾ നാം ആദിമ ശ്‌ലൈഹിക പള്ളിയുടെ പങ്കുവയ്ക്കൽ ജീവിത ശൈലിയിലേയ്ക്ക് ഉയരും. മാർസ്‌ലീവാദയ്റാമൊഴി: 710. +91 8547437997.
🙏
2