വഹാബിസം നാട്ടിനാപത്ത്
വഹാബിസം നാട്ടിനാപത്ത്
June 13, 2025 at 01:46 PM
മൗദൂദിയൻ പ്രഫൈലുകളിൽ യുദ്ധസാഹചര്യത്തിൽ ശത്രുക്കളോട് പുലർത്തേണ്ട പെരുമാറ്റവുമായി ബന്ധപ്പെട്ട ചില ഇസ്ലാമികഗ്രന്ഥങ്ങളിലുള്ള നിയമങ്ങളെ ചൂണ്ടികാണിച്ച് തങ്ങളുടെ 'പൊളിറ്റിക് ഇസ്ലാമി'നെതിരെയുള്ള വിമർശനങ്ങളെ പ്രതിരോധിക്കാൻ ശ്രമംനടക്കുന്നുണ്ട്. യുദ്ധവേളയിൽ പിടിക്കപ്പെടുന്ന ശത്രുക്കളെ അവർകൊല്ലപ്പെടാൻ അർഹരാണങ്കിലും അവരെ വെറുതെ വിടുകയും പകരം നികുതി യടച്ചു രാജ്യത്തിന്റെ നിയമംപാലിച്ചു ജീവിക്കാൻ അനുവദിക്കുകയുംചെയ്യും. ഇവർക്കാണ് 'ദിമ്മികൾ' എന്നുപറയുന്നത്. ഇവരോടുള്ള പെരുമാറ്റം ശത്രുക്കളല്ലാത്ത പരസ്പരം ഉടമ്പടി ചെയ്ത് ഒരേനാട്ടിൽ ജീവിക്കുന്ന ഇതര വിശ്വാസികൾക്ക് ബാദകമ ല്ല. അവരെ 'മുആഹിദുകൾ' എന്നാണ് പറയുക.യുദ്ദസന്ദർഭങ്ങളിൽ അവതരിച്ച ഖുർആൻ സൂക്തങ്ങളിൽ തന്നെ 'നിങ്ങൾ (ശത്രുക്കളായ)അവിശ്വസികളോട് സൗഹൃദം പുലർത്തരുത് ' എന്നു പറയുന്നത് കാണാം. യുക്തിവാദികളും മറ്റുംഇത് സന്ദർഭങ്ങളിൽ നിന്നും അടർത്തിയെടുത്തു വിമർശിക്കുന്നത് പോലെത്തന്നെയാണ് മൗദൂദികളുടെയും ഈ വിമർശനം.പ്രത്യേക സാഹചര്യത്തിൽ ഒരു നാട്ടിൽ ജീവിക്കാൻ അനുവദിക്കപ്പെട്ടവർക്ക് രാജ്യത്തെ ഒരു പൗരന്റെ എല്ലാഅവകാശ ങ്ങളും ഉണ്ടാവില്ല. സന്ദർശന വിസയിൽ വന്നവർക്ക് പൊതുപരിപാടികളിൽ പ്രസംഗി ക്കാൻ അനുമതി ലഭിച്ചുകൊള്ളണമെന്നി ല്ലല്ലോ. https://www.facebook.com/share/p/1LnkoMfgCw/

Comments