വഹാബിസം നാട്ടിനാപത്ത്
വഹാബിസം നാട്ടിനാപത്ത്
June 16, 2025 at 06:03 AM
ഭയന്ന്  വിറച്ച ജമാഅത്തുകാർ  മിച്ചഭൂമിയിലേക്ക്,,,,, ഈയിടെയായി ജമാഅത്തുകാർ  വല്ലാതെയങ്ങ് മാറിയിട്ടുണ്ട്, തൗഹീദ് പ്രചരിപ്പിച്ചു ഇസ്‌ലാമതം വികസിച്ചു ഇന്ത്യാരാജ്യം  മതരാഷ്ട്രമാക്കാൻ ഇറങ്ങിപുറപ്പെട്ട  ജമാഅത്തുകാർ ചുവട്  മാറ്റിപിടിച്ചത് അനിയായികളിൽ പലരും അറിഞ്ഞിട്ടില്ല, തൗഹീദ് തലക്ക് പിടിച്ച് മസ്ഥായ മുൻഗാമികൾ വോട്ടും കോടതിയും സർക്കാർ ജോബും ശിർക്കാക്കിയതും , "പർദ്ദ ബുക്ക്‌" ഇറക്കി പെണ്ണിനെ പിടിച്ച് കെട്ടിയതും തുടങ്ങി മൗദൂദികളുടെ പഴയകാല വീരശൂറാ കഥകൾ അനുസ്മരിക്കുന്നത് പോലും ഇന്നവർക്ക് അലർജിയാണ്, അത്രമാത്രം അവർ മാറിമറിഞ്ഞു മോഡേൺ! ആയിട്ടുണ്ട് , അന്ന് തൗഹീദ് ആയിരുന്നു  മുദ്രാവാക്യം, ഇന്നത്  മിച്ചഭൂമിയും എക്സ്പ്രസ്സ്‌ ഹൈവേയുമാണ്... അതാണ്‌ വിത്യാസം, വോട്ട് ശിർക്കാക്കിയവരുടെ ഇന്നത്തെ വോട്ട്ബാങ്കാണ് വെൽഫയർ പാർട്ടി , സർക്കാർ ജോലിയിൽ നിന്നും വിലക്കിയ അവന്മാർ ഇന്ന് PSC എഴുതാൻ ഓടിനടക്കുകയാണ്, ഭാര്യകൂടെ ഉള്ളതിനാൽ ഗാന്ധിജിയെ പോലും സമ്മേളനത്തിൽ നിന്നും മാറ്റിനിർത്തിയ ജമാഅത്തുകാർക്ക് ഇന്ന് പെണ്ണില്ലാത്ത പ്രോഗ്രാം ചിന്തിക്കാൻ പോലും കഴിയില്ല, ശൂറാ നേതാക്കളുടെ പ്രൊഫൈൽ പിക്ക് പോലും പെണ്ണിനെ ഒട്ടിനിൽക്കുന്ന സീനുകളാണ്, ഈ അടുത്തകാലത്തൊന്നും ജമാഅത്ത് നേതൃത്വം തൗഹീദ് പ്രസംഗിച്ചിട്ടില്ല എന്നാണ് സീറോ അബ്ദുള്ള കട്ടായം പറയുന്നത്, കാര്യം ഏത് 'കുലംകുത്തി' പറഞ്ഞാലും ചെവിട് കൊടുക്കണമല്ലോ, അബ്ദുള്ള നട്ടു നനച്ചു വളർത്തിയ ജമാഅത്ത് ചീട്ട് കൊട്ടാരം ദ്രവിച്ചു നശിക്കുന്ന മനോവേദനയിലാണ് ഈ തന്നെപോറ്റി സാധു, മൗദൂദി പ്രസ്ഥാനത്തെ ഈജിപ്ത് , ബംഗ്ലാദേശ് മണ്ണിൽ തലകീഴായി കുഴിച്ചു മൂടപെട്ട വിവരമറിഞ്ഞു ഭയന്നു വിറച്ചു കാറ്റുപോയതിനാലാണ്  ഇന്ത്യൻ മൗദൂദികൾ ആദർശം മാറ്റി മുഖം മിനുക്കൽ പദ്ധതിയിലേക്ക് ഇറങ്ങിയതെന്നും ജമാഅത്ത് ആലയിൽ വളർന്ന അബ്ദുള്ള നിരീക്ഷിക്കുന്നുണ്ട്, ജീവവായുവായ മൗദൂദിയെയും! , ആദർശ പുരുഷനായ ഖുതുബിനെയും! പരമാവധി അകറ്റി നിർത്താൻ ശ്രമിക്കുന്ന ആധുനിക ജമാഅത്തുകാർ ജമാഅത്തെ ഇസ്‌ലാമി എന്നതിൽ നിന്നും ഇസ്‌ലാമി എടുത്തു മാറ്റുന്ന കാലവും വിദൂരമല്ല , അതിന്റെ അദ്യപടിയാണ് വെൽഫയർ , സോളിഡാരിറ്റി,ഫ്രറ്റേണിറ്റി ... പേരുകൾ കേട്ടാൽ ഇത് ഏത് മതമാണെന്ന് പെട്ടന്നൊന്നും മറ്റുള്ളവർക്ക്  മനസിലാവരുത് അത്രതന്നെ, ഇതെല്ലാം കണ്ട് ജമാഅത്ത് നേതൃത്വം ദിശമാറി സഞ്ചരിക്കുന്നു എന്ന ആശങ്ക പ്രകടിപ്പിച്ചവർക്ക് പിഴച്ചു , ഇത് അപധസഞ്ചാരമല്ല , ലക്ഷ്യത്തിലെക്കുള്ള കുറുക്ക് വഴി മാത്രമാണ്, ഇങ്ങിനെ പോയാലെ പെട്ടന്ന് അധികാരത്തിലെത്താനും , ഭീകര തീവ്രവാദ വൈറസ് ബാധയിൽ നിന്ന് ഒരുവിധം മുക്തി നേടാനും   സാധിക്കൂ എന്ന തിരിച്ചറിവാണ് തൗഹീദും ശിർക്കും മാറ്റിവെച്ചു പ്ലാച്ചിമടയിലും,ഗയിലിലും, ഹൈവേയിലും കമഴ്ന്ന് കിടന്ന് നിരങ്ങാൻ ഇവരെ പ്രേരിപ്പിച്ചത്,  ജമാഅത്ത് അമീർ ഭാരതം ഭരിക്കുന്ന കാലം സ്വപ്നം കണ്ടാണ് ജമാഅത്തുകാർ  ഓരോ ചൂണ്ടയും എറിയുന്നത് എന്നർത്ഥം! ഒരു പരൽ പോലും കുടുങ്ങുന്നില്ല എന്നതാണ് കൗതുകം , സൂര്യൻ പടിഞ്ഞാറ് ഉദിക്കുന്നതിനു മുമ്പ് ഇവർക്ക് രാജ്യം പോയിട്ട് ഒരു ജില്ല പോലും ഭരിക്കാൻ കഴിയില്ല എന്നതാണ് സത്യം, ജനങ്ങൾ വിഡ്ഢികൾ അല്ല എന്ന്‌ സാരം, ഇനി ഓഡിയോ കേൾക്കൂ , അബ്ദുള്ള സമസ്തക്കാരൻ അല്ലാത്തത് കൊണ്ട് മൗദൂദികൾക്കും കേൾക്കാലോ! (O അബ്ദുള്ള 🔜തുടരും) 🛑 *WhatsApp Channel വഴി പ്രഭാഷണങ്ങൾ ലഭിക്കാൻ* https://whatsapp.com/channel/0029Va9gGZt30LKRkdi7n334 🛑 *പ്രഭാഷണങ്ങൾ whatsappൽ സ്ഥിരമായി ലഭിക്കാൻ...* https://chat.whatsapp.com/G8a0kD4gadW2WpaHT71sXY 🛑 *ടെലിഗ്രാം വഴി പ്രഭാഷണങ്ങൾ  ലഭിക്കാൻ* https://t.me/joinchat/SBigMBadPZ0axAYlNZBGcA https://t.me/joinchat/AAAAAFK1q9a5iwJ4O_xbyA

Comments