
വഹാബിസം നാട്ടിനാപത്ത്
June 18, 2025 at 05:57 AM
നിങ്ങൾ അല്ലാഹുവിലും തിരുദൂതനിലും ഖുർആനിലും വിശ്വസിക്കുന്നു എന്നുണ്ടെങ്കിൽ ജനാധിപത്യത്തോട് പോരാടൽ നിങ്ങളുടെ നിർബന്ധ ബാധ്യതയാണ്. ആധുനിക മതേതരത്വ റിപ്പബ്ലിക്കുകളെയും നേരിടൽ നിർബന്ധമാണ്.
അതോടെ കൂടെ വേഗത്തിൽ ഖിലാഫത്ത് സ്ഥാപിക്കാൻ വേണ്ടി മുന്നോട്ടു വരേണ്ടത് നിങ്ങളുടെ ബാധ്യതയാണ്.
(ഇസ്ലാമും ആധുനിക സംസ്കാരവും/ മൌദൂദി
പേജ്: 26)
മൌദൂദി പറയുന്നതു ഇതാണ്: - നീ വിശ്വാസി ആണെങ്കിൽ ജനാധിപത്യത്തെ നേരിടൽ നിന്റെ ബാധ്യതയാണ് എന്നാണ്. ജനാധിപത്യം അംഗീകരിക്കൽ ശിർക്കാണ് എന്നാണ്.-
ഇസ്ലാമിക തെളിവുകളുടെ പിൻബലം ഉള്ള ആശയമല്ല ഇത്.
സുന്നികൾ പറയുന്നു:
ജനാധിപത്യ ഗവൺമെന്റ് നടപ്പാക്കുന്ന ഒരു നിയമം അംഗീകരിച്ചാൽ ശിർക്ക് ചെയ്തു എന്നു വരില്ല. കാരണം അവർ മതത്തിന്റെ നിയമമല്ല ഉണ്ടാക്കുന്നത്. പ്രത്യുത, ഭൌതിക ജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങൾ ആണ്. ഒപ്പം മത സ്വാതന്ത്ര്യം നമുക്കു ഗവൺമെന്റ് തരുന്നുണ്ട് താനും.
( ജമാഅത്തെ ഇസ്ലാമിയുടെ ഹാകിമിയ്യത്ത് വാദം തെറ്റാണെന്ന് ഇതുവഴി ബോധ്യപ്പെടും, അത് ഖവാരിജുകളുടെ ആദർശമാണല്ലോ)
ഹുകൂമത്തെ ഇലാഹി,/ ഇഖാമത്തദ്ദീൻ എന്നിവ കൊണ്ടു ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്നത് മത രാഷ്ട്ര നിർമ്മിതിയാണ് എന്നാണ് ജനാധിപത്യം അട്ടിമറിച്ച് ഖിലാഫത്ത് സ്ഥാപിക്കാൻ ആജ്ഞാപിക്കുക വഴി ബോധ്യപ്പെട്ടത്.
ജനാധിപത്യം ശിർക്കാണ് എന്നു വരുമ്പോൾ കോടിക്കണക്കിന് മുസ്ലിംകളെ സത്യ നിഷേധികളാക്കി വിധിക്കുക കൂടെയാണ് ജമാഅത്തെ ഇസ്ലാമി.
ഇനി മൌദൂദി അനുയായികൾ പറയൂ, ജനാധിപത്യം; നിങ്ങളുടെ നിലപാട് എന്താണ്?
ജനാധിപത്യം ഞങ്ങൾ അംഗീകരിക്കുന്നില്ല/ അംഗീകരിക്കുന്നു, ഇതിൽ ഏതാണ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് എന്നു വ്യക്തമാക്കണേ.?
🛑 *പ്രഭാഷണങ്ങൾ whatsappൽ സ്ഥിരമായി ലഭിക്കാൻ...*
https://chat.whatsapp.com/ChYJhwSsIDo2Qmb2vYrJVQ
🛑 *WhatsApp Channel വഴി പ്രഭാഷണങ്ങൾ ലഭിക്കാൻ*
https://whatsapp.com/channel/0029Vb5vBmC0QeasYEC9xC1G
🛑 *ടെലിഗ്രാം വഴി പ്രഭാഷണങ്ങൾ ലഭിക്കാൻ*
https://t.me/joinchat/SBigMBadPZ0axAYlNZBGcA
https://t.me/joinchat/AAAAAFK1q9a5iwJ4O_xbyA
