BIBLE PR㊉MISES
June 17, 2025 at 03:33 PM
യിസ്രായേൽ - ഇറാൻ യുദ്ധമൊക്കെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം എന്നല്ലാതെ, അത് യിസ്രായേൽ ദൈവപുത്രനെ കൊന്നതിന്റെ ഫലമായി അനുഭവിക്കുന്നതാണെന്നും.. അവരുടെ കൂടെ യഹോവ ഉണ്ട്... അതുകൊണ്ട് യിസ്രായേൽ യുദ്ധം ജയിക്കും എന്നൊക്കെയുള്ള അഭിപ്രായങ്ങൾ കാണുന്നുണ്ട്.. ഒരു ക്രൈസ്തവന്റെ ധർമ്മം എന്നത് യുദ്ധങ്ങളും സംഘർഷങ്ങളും നടക്കുന്നിടത്ത്, അവിടെ സമാധാനം പുലരാൻ ആഗ്രഹിക്കുക എന്നതാണ്. കാരണം അവിടെ മരിച്ചു വീഴുന്നത് മനുഷ്യർ ആണ്. ദൈവം ഇവിടെ ആരുടെയും പക്ഷത്ത് ഇല്ല. ഇറാനിലുള്ളതും ഇതേ ദൈവത്തിന്റെ സൃഷ്ട്ടികളായ മനുഷ്യർ തന്നെയാണ്... 'സമാധാനം' ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ...എന്നാണ് നമ്മുടെ കർത്താവ് പറഞ്ഞത്. ദൈവപുത്രനെ ക്രൂശിച്ചതിന്റെ ഫലം അന്നത്തെ തലമുറ അനുഭവിച്ചതാണ്. 'അവന്റെ രക്തം ഞങ്ങളുടെമേലും , ഞങ്ങളുടെ തലമുറമേലും വരട്ടെ' എന്ന അവരുടെ ആക്രോശം, AD 70-ൽ ജെറുസലേമിന്റെ പതനത്തോടെ പൂർത്തീയായി.. 👉 രണ്ടായിരം വർഷത്തോളമായി തന്റെ പുത്രനെ കൊന്നവരോട് കോപം വെച്ചു പുലർത്തുന്നവൻ ആണോ ദൈവം...? 'നിങ്ങളുടെ കോപം സൂര്യന്‍ അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ' എഫേസോസ്‌ 4 : 26 സൂര്യൻ അസ്തമിക്കുന്നതുവരെ കോപം നീണ്ടു പോകരുത് എന്ന് പൗലോസ് ശ്ലീഹ പറയുമ്പോൾ.. ദൈവം നൂറ്റാണ്ടുകളോളം കോപത്തോടെ ഇരിക്കുമോ..? 'അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല; അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ലഅവിടുന്ന് എപ്പോഴും ശാസിക്കുകയില്ല; അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല' സങ്കീര്‍ത്തനങ്ങള്‍ 103 : 9 ഇങ്ങനെ തലമുറകളോളം കോപം കാത്തു സൂക്ഷിച്ചു വെച്ചുകൊണ്ട് പ്രതികാരം ചെയ്യുന്ന ഒരു ദൈവത്തെ ആണോ യേശു പിതാവായി നമുക്ക് കാണിച്ചുതന്നത്...? ദൈവത്തെക്കുറിച്ചുള്ള മനുഷ്യരുടെ തെറ്റായ ചിന്തകളെ കൂടെ തിരുത്തുകയാണ് ക്രിസ്തു ചെയ്തത്.. 'യുദ്ധവീരനായ കർത്താവ്' എന്നൊക്കെ യഹൂദന്മാരുടെ ദൈവത്തക്കുറിച്ചുള്ള തെറ്റായ അറിവാണ്..പൗലോസ് ശ്ലീഹ പറഞ്ഞതും അതാണ്.. അവര്‍ക്കു ദൈവത്തെക്കുറിച്ചു തീക്ഷ്ണതയുണ്ടെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു; ആ തീക്ഷ്ണത ശരിയായ അറിവിന്‍റെ അടിസ്ഥാനത്തിലല്ലെന്നേയുള്ളൂ. റോമാ 10 : 2 അവർക്ക് ദൈവത്തെക്കുറിച്ച് ശരിയായ അറിവ് ഇല്ലായിരുന്നു.. എന്നാൽ ദൈവപുത്രൻ വന്നത്.. സത്യമായവനെക്കുറിച്ചുള്ള ശരിയായ പരിജ്ഞാനം നൽകുന്നതിനായിരുന്നു..(1John 5:20) ക്രിസ്തുവിന്റെ പക്ഷത്തു നിന്നും ചിന്തിക്കുമ്പോൾ..അവൻ മനുഷ്യരുടെ പ്രാണങ്ങളെ രക്ഷിക്കാൻ ആണ് വന്നത് നശിപ്പിക്കാൻ അല്ല.. (Luke 9:56) നശിപ്പിക്കുന്നതും, കൊല്ലുന്നതും കള്ളൻ ആണെന്ന് കർത്താവ് തന്നെ പറഞ്ഞിട്ടുണ്ട്.. മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്. യോഹന്നാന്‍ 10 : 10
Image from BIBLE PR㊉MISES: യിസ്രായേൽ - ഇറാൻ യുദ്ധമൊക്കെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം എന്നല്ല...
👍 🙏 ❤️ 😂 28

Comments