
സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
June 20, 2025 at 02:00 AM
*📚 വായന 📚*
*നല്ലതും ചീത്തയും*
*✦●┈┈●✿❁ ﷽ ❁✿●┈┈●✦*
💠==================💠 *Join WhatsApp*
*https://whatsapp.com/channel/0029VaCyEJwAojZ0IHd0vX2g*
🔷•••••••┈┈•✿❁✿•┈┈•••••••🔷
*ജൂൺ19*
*വായന ദിനം*
✍🏼പി.എന്‍. പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19 ആണ് മലയാളികള്‍ വായനാദിനമായി ആചരിക്കുന്നത്.
വായനയുടെ പ്രാധാന്യം കുറഞ്ഞ വാക്കുകളിൽ സൂചിപ്പിക്കുകയാണ് ഇവിടെ...
*اقرا باسم ربك الذي خلق*
*خلق الانسان من علق*
*നിന്നെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ നാമത്തിൽ നീ വായിക്കുക* വിശുദ്ധഖുർആന്റെ ഈ ലോകത്തോടുള്ള ആദ്യത്തെ
ആഹ്വാനമാണിത്.
(സൂറ: അലക് 1 ,2,3)
വായനക്ക് ഇസ്ലാം നൽകുന്ന പ്രാധാന്യം മനസ്സിലാക്കിത്തരാൻ ഇതിൽപരം വേറൊന്നും വേണ്ട.
ഈ സൂക്തത്തിൽ തന്നെ *പേനകൊണ്ട് എഴുതാൻ പഠിപ്പിച്ച സ്രഷ്ടാവിന്റെ നാമത്തിൽ* *വായിക്കുക* എന്നു കൂടി പറയുന്നുണ്ട്.
ഖുർആനിന്റെ വായിക്കാനുള്ള ഈ ആഹ്വാനം അക്ഷരക്കൂട്ടങ്ങൾ ചേർത്തുവായിക്കുക എന്നതിലുപരി മനുഷ്യ ജീവിതത്തെയും, പ്രപഞ്ചോൽപ്പത്തിയെയും കുറിച്ച് ഒരു ആത്മീയ വായനയും കൂടി സൂചകമാണ്.
സമകാലിക വായന നന്മയുടെയും തിന്മയുടെയും സമ്മിശ്രമാണ്. ആധുനിക മാധ്യമങ്ങൾ നന്മയേക്കാൾ കൂടുതൽ വഴിതെറ്റുന്ന വായനകളിലേക്ക് പഠിതാക്കളെ നയിച്ചുകൊണ്ടിരിക്കുന്നു.
പൈങ്കിളി നോവലുകളും തികച്ചും മ്ലേച്ഛമായ ലൈംഗികചുവയുള്ള വായനകളും മാനവരാശിയെ തെറ്റുകളിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നു...
കാലചക്രം എത്ര മുന്നോട്ടു ഗമിച്ചാലും ആധുനിക മാധ്യമങ്ങൾ ദിനംപ്രതി വർധിച്ചാലും പുസ്തകങ്ങളിലൂടെയുള്ള വായന വല്ലാത്തൊരു ആസ്വാദനമാണ്. അതിലൂടെ ലഭിക്കുന്ന നിർവൃതി ഒരു ആധുനിക മാധ്യമത്തിനും നൽകാൻ കഴിയില്ല.
പുസ്തക പുഴുക്കൾ ആവണമെന്നല്ല,
നമ്മുടെ ജീവിത ചുറ്റുപാടുകൾ നിലനിർത്താൻ പര്യാപ്തമായ മതപരമായ അറിവുകളും സാന്ദർഭികമായ വാർത്തകളും പാഠം ഉൾക്കൊള്ളാൻ സാധിക്കുന്ന ചരിത്രസത്യങ്ങളും വായിക്കുമ്പോഴാണ് ഖുർആനികആഹ്വാനം
നാം ശിരസാ വഹിക്കുന്നത്.
കുഞ്ഞുണ്ണി മാഷിന്റെ പ്രശസ്തമായ ഈ വരികൾ വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതാണ്.
*വായിച്ചാൽ വളരും*
*വായിച്ചില്ലെങ്കിലും വളരും*
*വായിച്ചു വളർന്നാൽ വിളയും*
*വായിക്കാതെ വളർന്നാൽ വളയും*
നമ്മുടെ "ഹോളി ഖുർആൻ" എന്ന ഈ ഗ്രൂപ്പിന്റെ ഉദ്ദേശ്യവും അതുതന്നെ.
സമൂഹ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി ഇസ്ലാമിക ചരിത്ര സത്യങ്ങളും മുസ്ലിം വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും
നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇസ്ലാമിക കർമ്മ ശ്രേണിയിലെ സംശയങ്ങളും, അതോടൊപ്പം നല്ല ആശയങ്ങൾ തരുന്ന സാങ്കല്പിക നോവലുകളും പഠിതാക്കളിൽ എത്തിച്ച് ജീവിത ചട്ടക്കൂട് ചിട്ടപ്പെടുത്താൻ വഴിയൊരുക്കുക.
വായന എന്നത് കേവലം കണ്ണുകൾ മാത്രം അക്ഷര താളുകളിലൂടെ സഞ്ചരിക്കൽ അല്ല. മറിച്ച് കണ്ണുകൾക്ക് അതീതമായി മനസ്സും സഞ്ചാരപഥത്തിൽ ഉണ്ടെങ്കിലേ യഥാർത്ഥ വായനയാകൂ..!!
അത്തരത്തിൽ വായിക്കുമ്പോഴാണ് വായിച്ചു വളർന്നാൽ വളയാതിരിക്കുകയുള്ളൂ...
യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവർക്ക് മോചനദ്രവ്യമായി പ്രവാചകർ (ﷺ) ആവശ്യപ്പെട്ടത് എഴുത്തും വായനയും പഠിപ്പിക്കുക എന്നതായിരുന്നു.
ഇന്നത്തെ ഗവൺമെന്റുകൾ സാക്ഷരതയും മറ്റു പഠന മാർഗ്ഗങ്ങളും ഒരുക്കി ജനങ്ങളെ വായനക്കും എഴുത്തിനിരുത്തുമ്പോൾ ഈ വിഷയത്തിലും നൂറ്റാണ്ടുകൾക്കുമുമ്പ് ഒരു പ്രവാചകമാതൃക ചൂണ്ടിക്കാണിക്കാൻ കഴിയുന്നു.
ഇവിടെ ആണല്ലോ ഇസ്ലാം മറ്റു മതങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നത്.
വായന മനുഷ്യന് നൽകുന്ന ഗുണങ്ങൾ ഒട്ടേറെയാണ്.
വാർദ്ധക്യ സമയത്തുണ്ടാകുന്ന ഓർമ്മ കുറവ് വായനാശീലമുള്ള ആളുകളിൽ താരതമ്യേന കുറവാണെന്ന് വൈദ്യശാസ്ത്രം പഠിപ്പിക്കുന്നു.
അതോടൊപ്പം മാനസിക പിരിമുറുക്കവും സങ്കുചിത മനോഭാവവും അനുഭവിക്കുമ്പോഴും വായന ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ ഒരുപരിധിവരെ നമ്മെ സഹായിക്കുന്നു.
പഠിക്കേണ്ട കാര്യങ്ങൾ വായിച്ചു മനസ്സിലാക്കുമ്പോൾ കേൾക്കുന്നതിനേക്കാൾ ഉപരിയായി മാനസാന്തരങ്ങളിൽ ദൃഢമാകുന്നു.
ഇവിടെയും വായിക്കുന്നത് നല്ലതായിരിക്കണം എന്നത് പ്രധാനമാണ്. അല്ലാത്തപക്ഷം എത്ര വായിച്ചു വളർന്നാലും ഒരുപക്ഷേ വളയും.
ചുരുക്കത്തിൽ വളയാതിരിക്കാൻ
വായിച്ചാൽ മാത്രം പോരാ വായിക്കുന്നത് നല്ലതാവുകയും വേണം.
വായന ഗൃഹാതുരമായ അനുഭവമാണ്, വർത്തമാന കാലത്തെ അതിജീവിക്കുന്ന ആയുധവുമാണ്. പ്രത്യേകിച്ചും ഈ കഴിഞ്ഞ കൊറോണക്കാലത്ത് വീടുകളിൽ നിർബന്ധിതരായി ബന്ധിക്കപ്പെട്ടപ്പോൾ സമയം കളയാൻ ഒരു മാർഗ്ഗവും കിട്ടാതെ വീണ്ടും പഴയ വായനകളിലേക്ക് തിരിച്ചു പോയവർ കുറവല്ല. വായനയുടെ രസം കാലങ്ങൾക്ക് ശേഷം തിരിച്ചു വന്നതായി പലരും അഭിപ്രായപ്പെട്ടത് ഈ കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ്.
ഈ വായന ദിനത്തിൽ
ഒന്നേ പറയാനുള്ളൂ
നമുക്ക് വേണ്ടത്
*വായന ദിനമല്ല, ദിന വായനയാണ്*
*ദിനേനയുള്ള നല്ല വായന*
നന്മയുടെ വാതായനങ്ങൾ സമൂഹത്തിന് മുന്നിൽ തുറക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ..,
*_✍🏼പി കെ എം ഹനീഫ് ഫൈസി ഖത്തർ_*
*☝🏼അല്ലാഹു അഅ്ലം☝🏼*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
⚜⚜⚜⚜⚜⚜⚜⚜⚜⚜